Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Featurechevron_rightആടിനെ നോക്കിയാൽ ആവോളം...

ആടിനെ നോക്കിയാൽ ആവോളം നേട്ടം

text_fields
bookmark_border
ആടിനെ നോക്കിയാൽ ആവോളം നേട്ടം
cancel

പാവപ്പെട്ടവ​െൻറ പശു' എന്ന അപരനാമത്തിലാണ്​ ആട്​ അറിയപ്പെടുന്നത്​. പാലിനും ഇറച്ചിക്കും പ​ുറമെ തുകൽ, രോമം, ജൈവവളം എന്നിവയും ആടുകളിൽനിന്ന്​ ലഭിക്കുന്നു. ആട്ടിറച്ചിയുടെ വില ദിനംപ്രതി കൂടുകയുമാണ്​. നല്ല ജനുസ്സിൽപെട്ട ഒരാടിന്​ നിശ്ചിത അളവ്​ തീറ്റയിൽനിന്ന്​ ഒരു പശു ഉൽപാദിപ്പിക്കുന്ന പാലി​െൻറ അളവിനേക്കാൾ പാൽ ഉൽപാദിപ്പിക്കാൻ കഴിവുണ്ട്​.


പലതരം സസ്യവസ്​തുക്കളെ പോഷക മേന്മയേറിയ ആഹാരപദാർഥങ്ങളായി മാറ്റാനും ആടുകൾക്ക്​ മറ്റു മൃഗങ്ങളേക്കാൾ കൂടുതൽ കഴിവുണ്ട്​. സസ്യങ്ങളുടെ ഇലകൾ ​െതാട്ട്​ മരത്തി​െൻറ പുറംതോട്​ വരെ ഇവ തീറ്റയായി ഉപയോഗിക്കുന്നു. താരതമ്യേന കുറഞ്ഞ അളവിൽ ജലാംശം അടങ്ങിയ പച്ചിലത്തീറ്റയാണ്​ ജലാംശമുള്ള പരുഷാഹാരങ്ങളേക്കാൾ ആടുകൾക്ക്​ കൂടുതൽ ഇഷ്​ടം. മൊത്തം തീറ്റയുടെ 80 ശതമാനത്തിലധികവും ഇത്തരം തീറ്റയാണ്​.

ആടുകൾക്ക്​ സാധാരണ കൊടുക്കുന്ന തീറ്റകളെ സാന്ദ്രിതാഹാരങ്ങൾ എന്നും പരുഷാഹാരങ്ങൾ എന്നും രണ്ടായി തിരിക്കാം. വിവിധതരം പിണ്ണാക്കുകൾ, ധാന്യങ്ങൾ, ധാന്യ ഉൽപന്നങ്ങൾ, പയറുവർഗങ്ങൾ എന്നിവ മാംസ്യ പ്രധാനവും ധാന്യങ്ങൾ, അവയുടെ ഉൽപന്നങ്ങൾ എന്നിവ ഊർജപ്രധാനവുമായ ഇനങ്ങളാണ്​. വിവിധയിനം പുല്ലുകൾ, പയറുവർഗ ചെടികൾ, പച്ചിലത്തീറ്റകൾ, വൃക്ഷ ഇലകൾ എന്നിവ സരസപരുഷാഹാരങ്ങളും ഉണക്കപ്പുല്ല്​, വൈക്കോൽ എന്നിവ ശുഷ്​ക പരുഷാഹാരങ്ങളുമാണ്​.


ആടുകൾക്ക്​ ദിനംപ്രതി കൊടുക്കുന്ന ആഹാരത്തി​െൻറ അളവ്​ അവയുടെ ശരീരഭാരം, ശാരീരികാവസ്ഥ, ഉൽപാദനശേഷി എന്നിവയെ ആശ്രയിച്ചിരിക്കുന്നു. സാധാരണയായി ഇവ ശരീരഭാരത്തി​െൻറ മൂന്ന്​ മുതൽ എട്ട്​ വരെ ശതമാനം ഭക്ഷണം കഴിക്കുന്നു. 30 കിലോയോളം തൂക്കംവരുന്ന ഒരാടിന്​ സംരക്ഷണാവശ്യത്തിന്​ നാലു കിലോ പച്ചപ്പുല്ലോ മൂന്ന്​ കിലോ വൃക്ഷ ഇലകളോ മതിയാവും.

പുല്ലുകൾ, പയറുവർഗ ചെടികൾ, പാഴ്​ച്ചെടികൾ, പ്ലാവില, വെൺതേക്ക്​, വാഴയില തുടങ്ങിയവ പരുഷാഹാരമായി ഉപയോഗിക്കാം. വൃക്ഷ ഇലകളിൽ പൊതുവേ മാംസ്യവും കാൽസ്യവും മെച്ചപ്പെട്ട അളവിൽ അടങ്ങിയിട്ടുണ്ട്​.


പക്ഷേ, ഫോസ്​ഫറസ്​ കുറവാണ്​. പച്ചിലത്തീറ്റയുടെ പോഷകഗുണവും ലഭ്യതയും മോശമാണെങ്കിൽ സംരക്ഷണാവശ്യത്തിന്​ മൂന്ന്​ മുതൽ 300 വരെ ഗ്രാം സാന്ദ്രിതാഹാരവും വളർച്ചയെത്തിയ ആടുകൾക്ക്​ നൽകണം. പച്ചിലത്തീറ്റ വേണ്ടത്ര കൊടുക്കുന്നുണ്ടെങ്കിലും കറവയാടുകൾക്കും മുട്ടനാടുകൾക്കും ആട്ടിൻകുട്ടികൾക്കും സാന്ദ്രിതാഹാരം നൽകണം.

മുകളിൽ പറഞ്ഞ തീറ്റകൾക്ക്​ പുറമേ റബർകുരു പിണ്ണാക്ക്​, പഞ്ഞിക്കുരു, പുളിങ്കുരു, ഉണക്കിയ കപ്പയില എന്നിവയും ചെറിയതോതിൽ മിശ്രിതത്തിൽ ചേർക്കാം. കന്നുകാലികൾക്ക്​ ​െകാടുക്കുന്ന വിവിധ കാലിത്തീറ്റകളും ആടുകൾക്ക്​ കൊടുക്കാം. ഒരു ലിറ്റർ പാലുൽപാദിപ്പിക്കാൻ 400 ​ഗ്രാം തീറ്റ എന്ന കണക്കിൽ കൂടുതൽ കൊടുക്കാം.

ഗർഭമുള്ള ആടുകൾക്ക്​ അവസാനത്തെ രണ്ട്​ മാസങ്ങളിൽ സംരക്ഷണത്തിന്​ പുറമേ 100 മുതൽ 200 വരെ ഗ്രാം തീറ്റമിശ്രിതം കൂടുതൽ കൊടുക്കാം.


മുട്ടനാടുകൾക്ക്​ നല്ല പച്ചിലത്തീറ്റക്ക്​ പുറമേ 200 മുതൽ 300 ​ഗ്രാം വരെ സാന്ദ്രിതാഹാരം നൽകണം. പൊതുവേ ആടുകൾക്ക്​ തീറ്റയുടെ മൂന്നിൽ രണ്ട്​ പരുഷാഹാരവും ഒരുഭാഗം സാന്ദ്രിതാഹാരവും കൊടുക്കുകയാണ്​ നല്ലത്​. ആടുകൾക്ക്​ ​െവള്ളത്തി​െൻറ ആവശ്യം താരതമ്യേന കുറവാണ്​. പ്രതിദിനം ഒന്ന്​ മുതൽ അഞ്ച്​ വരെ ലിറ്റർ വെള്ളം ആവശ്യമാണ്​. കറവയുള്ളപ്പോൾ ഒരു ലിറ്റർ പാൽ ഉൽപാദിപ്പിക്കാൻ മൂന്ന്​ ലിറ്റർ വെള്ളം കൂടുതൽ കൊടുക്കണം. ഗർഭിണികൾക്കും ഒരു ലിറ്റർ വെള്ളം അധികം വേണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Goat farminggoat feed
Next Story