Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Featurechevron_rightതത്തകളല്ലേ, നെൽമണികൾ...

തത്തകളല്ലേ, നെൽമണികൾ കൊ​ണ്ടുപോയ്​ക്കോ​ട്ടെ...

text_fields
bookmark_border
തത്തകളല്ലേ, നെൽമണികൾ കൊ​ണ്ടുപോയ്​ക്കോ​ട്ടെ...
cancel

ഖദർ മുണ്ടും ഖദർ ഷർട്ടും നീളൻ കുടയും നിറങ്ങൾ വിതറിയ തുണിസഞ്ചിയുമായി മാട്ടുമ്മല നടന്നുകയറി സ്​കൂളിലേക്ക്​ പോകുന്ന മലയാളം പണ്ഡിറ്റ്​ ഗംഗാധരൻ മാഷിനെ ആ നാട്ടുകാർ ഇനിയും മറന്നിട്ടില്ല. ചെങ്ങാലൂർ ശ്രീനാരായണ പുരത്തെ വീട്ടിൽ നിന്ന്​ ഒന്നര മണിക്കൂറെടുക്കും വരന്തരപ്പിള്ളി പള്ളിക്കുന്നിലെ സ്​കൂളിലെത്താൻ. നാട്ടുകാരോട്​ കുശലം പറഞ്ഞ്​ പച്ചപ്പിലലിഞ്ഞ്​ നീങ്ങുന്ന നിഷ്​കളങ്കമായ ചിരി 87ാം വയസ്സിലും തെളിവായി നിൽക്കുന്നുണ്ട്​.

വികസനത്തിനും കൃഷിക്കും പുതുനിർവചനം നൽകി കേരളത്തി​െൻറ സാംസ്​കാരിക മണ്ഡലത്തിൽ ബദൽ ചിന്തക്ക്​ തുടക്കമിട്ട സി.പി ഗംഗാധരൻ മാഷാണ്​ ജാപ്പാനീസ്​ കർഷകനും എഴുത്തുകാരനുമായ മസനോബു ഫുകുവോക്കയുടെ ഒറ്റവൈക്കോൽ വിപ്ലവം (വൺ സ്​​േട്രാ റവല്യൂഷൻ) മലയാളത്തിലേക്ക്​ വിവർത്തനം ചെയ്​തത്​.

നിശബ്ദ​ദനായ ദാർശനികൻ

സമീക്ഷ പത്രാധിപരായിരുന്ന എം.ഗോവിന്ദൻ എന്ന റാഡിക്കൽ ഹ്യുമണിസ്​റ്റി​െൻറ തണലിലായിരുന്നു ഗംഗാധരനെന്ന ദാർശനികനും എഴുത്തുകാരനും വികസിച്ചത്​. തൃശൂർ ടീച്ചേഴ്​സ്​ ട്രെയിനിങ്​ കോളജിൽ പഠിച്ചുകൊണിരിക്കേ 24ാം വയസ്സിൽ സാർത്രിനെക്കുറിച്ച്​ സമീക്ഷയിൽ എഴുതിയ ലേഖനം ബൗദ്ധിക കേരളം ചർച്ചചെയ്​തിരുന്നു. പത്തിലേറെ പ്രസിദ്ധീകരണങ്ങളിൽ പുന:പ്രസിദ്ധീകരിക്കുകയും ചെയ്​തു. ഉച്ചഭക്ഷണത്തിന്​ വേണ്ടി നീക്കിവെച്ച പണം പുസ്​തകങ്ങൾ വാങ്ങിച്ചും വായിച്ചുമായിരുന്നു അദ്ദേഹം വയറുനിറച്ചത്​. അതിന്​ മുമ്പ്​ 1953ൽ കൊടകര ഹൈസ്​കൂളിലെ അധ്യാപകനായിരുന്ന എൻ.വി കൃഷ്​ണവാര്യരുടെ നേതൃത്വത്തിലുള്ള കലാസമിതി നടത്തിയ സാഹിത്യമത്സരത്തിൽ ഒന്നാം സമ്മാനമായി ലഭിച്ച 10 രൂപയായിരുന്നു ആദ്യമായി കിട്ടിയ പ്രോത്സാഹനമെന്ന്​ മാഷ്​ ഓർക്കുന്നു.

സാഹിത്യ വിശാരദ്​ പാസായശേഷം ജോലി അന്വേഷിച്ച്​ നടന്ന കാലത്താണ്​ പൂർണോദയ ബുക്​സ്​ ഗാന്ധിയുടെ കൃതികൾ തർജമ ചെയ്യാൻ ആദ്യമായി സമീപിക്കുന്നത്​. ഗാന്ധിജിയുടെ നവീന വിദ്യാഭ്യാസവും ഗുജറാത്തിയിൽ നിന്ന് നേരിട്ട്​ ​ 'എ​െൻറ സത്യാന്വേഷണ പരീക്ഷണങ്ങളും ' വിവർത്തനം ചെയ്​തിട്ടുണ്ട്​. വൈകാതെ ഗാന്ധി ശിഷ്യനായ ജി. കുമരപ്പയുടെ ആദർശങ്ങളിൽ ആകൃഷ്​ടനായി. അദ്ദേഹത്തി​െൻറ ഇക്കോണമി ഓഫ്​ പെർമനൻസി എന്ന പുസ്​തകം 'നിലനിൽപ്പി​െൻറ സമ്പദ്​വ്യവസ്​ഥ' എന്ന പേരിൽ വിവർത്തനം ചെയ്​തു.


പ്രതീക്ഷ വറ്റിയിട്ടില്ലാത്ത യുവമനസ്സുകൾക്ക്​

''വഴി ഇനിയുമുണ്ട്​ എന്ന പ്രതീക്ഷ വരണ്ടുപോയിട്ടില്ലാത്ത കേരളതി​െൻറ യുവ മനസ്സുകൾക്ക്​:​ '': മസനോബു ഫുക്കുവോക്കയുടെ 'ഒറ്റവൈക്കോൽ വിപ്ലവ'ത്തി​െൻറ ആദ്യ പേജിൽ സി.പി. ഗംഗാധരൻ കുറിച്ചു. നിലവിൽ ഉള്ള വികസനം ശരിയായ ദിശയിലല്ല, എന്ന്​ ചിന്തിക്കുന്ന ആളുകൾ ഉണ്ട്​. നമുക്ക്​ ഈ വികസനമല്ല; വേറെ വികസനമാണ്​ വേണ്ടത്​ എന്ന്​ 1987ൽ പുസ്​തകം തർജമ ചെയ്യു​േമ്പാഴേ അദ്ദേഹം തീർച്ചപ്പെടുത്തിയിരുന്നു. ഫുക്കുവോക്കയിലൂടെ അദ്ദേഹം അത്​ പറഞ്ഞുവെച്ചു. പദാനുപദമല്ല; ഒരു പുസ്​തകം തർജമ ചെയ്യു​േമ്പാൾ ഒരു പുതുകൃതിയായി പുന:സൃഷ്​ടിക്കുന്ന രീതിയായിരുന്നു അദ്ദേഹത്തിന്​..''ഇതാ ഇൗ ഒരൊറ്റ വൈക്കോലിഴയിൽ നിന്ന്​ തുടങ്ങാം. ഈ വൈക്കോലിഴ ​െചറുതും ലഘുവുമാണ്​.എന്നാൽ ഇതി​െൻറ ഘനം ആർക്കുമറില്ലെ. ഇൗ വൈക്കോലി​െൻറ ശരിയായ മൂല്യമെന്തെന്ന്​ അറിയപ്പെട്ടിരുന്നെങ്കിൽ ഈ രാജ്യവും ലോകവുംമാറ്റാൻ തക്ക വിപ്ലവം സാധ്യമായേനേ''-അദ്ദേഹം ആമുഖത്തിൽ എഴുതി.

പരിസ്​ഥിതി പ്രവർത്തകനായ പ്രഫ.ജോൺ സി ജേക്കബി​െൻറ മാസികയായ 'സൂചിമുഖി'യിൽ നിന്നാണ്​ ഫുക്കുവോക്കയെകുറിച്ച്​ അറിഞ്ഞത്​. തുടർന്ന്​ പുസ്​തകം വി.പി.പിയായി വരുത്തിച്ച്​ തർജമ ചെയ്യുകയായിരുന്നു. തൃശൂരിലെ 'വാൾഡൻ' അത്​ പുസ്​തകമാക്കി.ഒരു പുൽക്കൊടി കൊണ്ട്​ ഭൂമിയെ സമ്പന്നമാക്കാമെന്ന ബദൽ ചിന്ത പങ്കുവെച്ച ഫുക്കുവോക്ക ജപ്പാനിലെ സോയിൽ കൺസൾട്ടൻറും മൈക്രേ ബയോളജിസ്​റ്റുമായിരുന്നു .ഗവേഷണ പദവി ഉപേക്ഷിച്ച്​ മണ്ണിലേക്കിറങ്ങിയ അദ്ദേഹത്തി​െൻറ ജീവിത വീക്ഷണം ,മലയാളത്തിൽ ചർച്ചയായപ്പോൾ അതിരൂക്ഷ വിമർശനങ്ങൾക്ക്​ വിധേയമായി.

'അപകടകരമായ അസംബന്ധം'

''വേർതിരിവിലൂടെ സംഹരിക്കാത്ത അറിവ്​ സൃഷ്​ടിപരമാണ്​ .ഇതിന്​ നേർ വിപരീത ദിശയിലാണ്​ ആധുനിക ശാസ്​ത്രത്തി​െൻറ ഗതി. വേർതിരിച്ച്​ അറിവുനേടുക അസാധ്യം. വേർതിരിക്കുന്നതും സംഹരിക്കുന്നതുമായ അറിവി​െൻറ ആധിപത്യത്തെയാണ്​ നാം വികസനം എന്ന്​ വിളിക്കുന്നത്​. അതി​െൻറ അതിപ്രസരം ദുരയുടെയും ദുരിതത്തി​െൻറയും പെരുകലാകുന്നു.''-ഫുക്കുവോക്ക ത​െൻറ നിലപാട്​ വ്യക്​തമാക്കുന്നു. ഇതിൽ പ്രതിപാദിക്കുന്ന കൃഷി സ​മ്പ്രദായമോ അത്​ ഉൾകൊള്ളുന്ന ജീവിത ദർശനമോ പിൻതിരിപ്പൻ ആണെന്നാണ്​ അന്ന്​ ഉയർന്ന വിമർശം.''അപകടകരമായ അസംബന്ധമാണിത്​''എന്ന്​ കമ്യൂണിസ്​റ്റ്​ ആചാര്യൻ പി. ഗോവിന്ദപ്പിള്ള കലാകൗമുദിയിലെ ലേഖനത്തിൽ പറഞ്ഞുറപ്പിച്ച​േപ്പാൾ കേരള സമൂഹം ഈ പുസ്​തകം തേടിപ്പിടിച്ച്​ വായിച്ചുതുടങ്ങി. പിന്നീട്​ പുസ്​തക പ്രകാശനത്തിന്​ കേരള കാർഷിക സർവകലാശാലയെ സമീപിച്ചപ്പോൾ അധികൃതർ 'പ്രകൃതിയെ നശിപ്പിക്കരുതെന്നും മനുഷ്യൻ ഒന്നും ഉണ്ടാക്കുന്നില്ലെന്ന ആശയത്തിൽ വിയോജിപ്പ്​ പ്രകടിപ്പിക്കുകയും വേദി നിഷേധിക്കുകയും ചെയ്​തു. ഒടുവിൽ കേരളവർമ കോളജിലെ സി.ആർ. രാജഗോപാലി​െൻറ നേതൃത്വത്തിൽ കാർഷിക ഗ്രാമമായ ചേനത്ത്​ അമ്പലമുറ്റത്തെ ആലിൻചുവട്ടിൽ വെച്ചായിരുന്നു പ്രകാശനം. ഉത്തരേന്ത്യയിലെ ഒറ്റവൈക്കോൽ കർഷകനായ പ്രതാപ്​ അഗർവാളാണ്​ പ്രകാശനം ചെയ്​തത്​. ശേഷം പുസ്​തകം ചർച്ചയാവുകയും കേരളത്തിൽ അ​േങ്ങാ​ളമിങ്ങോളം 300 ഓളം​ യോഗങ്ങളിൽ പ​ങ്കെടുക്കുകയും ചെയ്​തു.


തത്തകളല്ലേ, നെൽമണികൾ കൊ​ണ്ടുപോയ്​ക്കോ​ട്ടെ

ശരിയായ പ്രവൃത്തി, ശരിയായ ഭക്ഷണം,​ ശരിയായ ജീവിതം. കൃഷിയും ജീവിതവും രണ്ടല്ല എന്ന ഫുക്കുവോക്കൻ ആശയത്തോട്​ താൽപര്യം തോന്നി വീടിനോട്​ ചേർന്ന സ്​ഥലം മതിലുകെട്ടി തിരിച്ച്​ ഒറ്റവൈക്കോൽ ആശയത്തിൽ കൃഷി തുടങ്ങി. ബുദ്ധിമുട്ടിയുള്ള കൃഷിപ്പണികളേ വേണ്ട എന്നായിരുന്നു ഫുക്കുവോക്ക പറഞ്ഞിരുന്നത്​.അദ്ദേഹം പറയുന്നതുപോലെ എത്രമാത്രം ശരിയായ കൃഷിരീതിയിൽ പ്രാവർത്തികമാകും എന്ന സംശയം ആദ്യം ഉണ്ടായിരുന്നതായി ഗംഗാധരൻമാഷ്​ പറയുന്നു. 'ചിറ്റേനി' നെൽവിത്താണ്​ വിതച്ചത്​. ഇടയ്​ക്ക്​ പയർ കുത്തുകയും ചെയ്​തു. വളം ചെയ്യാത്ത കൃഷിരീതിയാണെങ്കിലും ചാരവും ചാണവും ഇട്ടു. ഇലകൾക്ക്​ മഞ്ഞ നിറമായി. ആ സമയത്താണ്​ ജർമനിയിലെ ഗ്രീൻ മൂവ്​മെൻറി​െൻറ പ്രവർത്തനായിരുന്ന ആർനോ​ സീസൻബർഗർ എ​െൻറ ശിഷ്യൻ വഴി കേട്ടറിഞ്ഞ്​ വീട്ടിലെത്തിയത്​. കൃഷിയിടത്തിന്​ ചുറ്റും കെട്ടിപ്പൊക്കിയ അതിരുകൾ പൊളിച്ചുമാറ്റാനുള്ള അദ്ദേഹത്തി​െൻറ അഭിപ്രായം സ്വീകരിച്ച്​ അവ നീക്കി. ഒരുനാൾ പാടത്ത്​ എത്തിയപ്പോൾ അത് കണ്ടു- ഒരു കതിർ പോലും ശേഷിക്കാതെ തത്തകൾ കൊത്തിക്കൊണ്ടുപോയിരിക്കുന്നു. വിഷമം തോന്നിയില്ല, തത്തകളല്ലേ, അവർക്ക്​ തിന്നാനായല്ലേ കൊണ്ടുപോയത്​.... മാഷ്​ ചിരിയോടെ പറഞ്ഞു.

ഫുക്കുവോക്കയുടെ ആലിംഗനം

ഒറ്റവൈക്കോൽ വിപ്ലവത്തി​െൻറ പ്രകാശനത്തി​ന്​ മാസങ്ങൾക്ക്​ ശേഷമായിരുന്നു ഫുക്കുവോക്കയുടെ ഇന്ത്യ സന്ദർശനം. പോണ്ടിച്ചേരിയിൽ അദ്ദേഹം എത്തിയപ്പോൾ സുഗതകുമാരിയുടെ സഹോദരി സുജാത ദേവിയോടൊപ്പം ഞങ്ങൾ അഞ്ച്​ കേരളീയർ അവിടെയെത്തി. പ്രസംഗം​​ കേൾക്കാനെത്തിയവർക്കെല്ലാം അദ്ദേഹം ഉൽപാദിപ്പിച്ച 'ഹാപ്പി ഹിൽ' എന്ന നെൽവിത്ത്​ നൽകി. ഏതാനും മണി തനിക്കും കിട്ടി​യെന്ന്​ ഗംഗാധരൻ മാഷ്​. പ്രസംഗശേഷം ഇരിക്കുകയായിരുന്ന അ​ദ്ദേഹത്തിന്​ അരികിലെത്തി ഞാൻ 'ഒറ്റവൈക്കോൽ വിപ്ലവ' ത്തി​െൻറ പ്രതി നൽകി. അത്​ തിരിച്ചുമറിച്ചും നോക്കി.'' ദിസ്​ ഈസ്​ ദ സെക്കൻഡ്​ ട്രാൻസ്​ലേഷൻ എന്ന്​ പറഞ്ഞ​ു. പിന്നീടാണ്​ തീരെ പ്രതീക്ഷിക്കാത്ത ആ സംഭവം നടന്നത്​. ''അദ്ദേഹം എഴുന്നേറ്റ്​ നിന്ന്​ എന്നെ മുറുകെ ആ​േശ്ലഷിച്ചു. മറക്കാനാവില്ല ആ നിമിഷം. ഒറ്റവൈക്കോൽ വിപ്ലവത്തിന്​ ഇപ്പോൾ 40 ഓളം വിവർത്തനമുണ്ട്​.''-മാഷ്​ പറഞ്ഞു.

ബദൽ ചിന്തകളുടെ തീക്കനലുകൾ

മനുഷ്യനെ ജൈവാവസ്​ഥയിൽ ഉറപ്പിച്ചുനിറുത്തുക എന്നതായിരുന്നു ഗംഗാധരൻ മാഷുടെ സ്വപ്​നം. അതിനായി പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നു. ഒറ്റവൈക്കോൽ വിപ്ലവം കാർഷിക മേഖലയിൽ ഉയർത്തിയ ചലനം പോലെത്തന്നെയായിരുന്നുവിദ്യാഭ്യാസത്തെ സ്​ഥാപനവൽകരിക്കുന്നതിനെ വിമർശിച്ച ഡീ സ്​കൂളിങ്​ സൊ​ൈസറ്റി എന്ന ആശയം അവതരിപ്പിച്ച ക്രൊയേഷ്യൻ ചിന്തകൻ ഇവാൻ ഇല്ലിച്ചി​െൻറ ആശയലോകം കേരളത്തിന്​ പരിചയപ്പെടുത്തിയത്​. 20ാം നൂറ്റാണ്ടി​െൻറ ശിൽപികളെ പരിചയപ്പെടുത്തുന്ന സി.എം​.ഐ സംഘടിപ്പിച്ച വിശ്വദർശന പരമ്പരയിലായിരുന്നു ഇവാൻ ഇല്ലിച്ചിനെക്കുറിച്ച്​ ശ്രദ്ധേയ പ്രഭാഷണം നടത്തിയത്​. വൈദ്യചികിത്സ രംഗത്ത്​ തുടരുന്ന നൈതികതയില്ലായ്​മ വെളിപ്പെടുത്തിയ ആ സംഭാഷണം ഇവാൻ ഇല്ലിച്ചി​െൻറ 'വൈദ്യചികിത്സയുടെ അതിരുകൾ' എന്ന ഗ്രന്ഥത്തെക്കുറിച്ചുള്ളതായിരുന്നു. ഈ തർജമ പുസ്​തകമാക്കി പ്രസിദ്ധീകരിക്കപ്പെട്ടു. ഫെലികസ്​ ഓസ്​റ്റീറ്റി​െൻറ 'വിവേകത്തിലൂടെ ആരോഗ്യത്തിലേക്ക്​' എന്ന വിവർത്തനവും ആരോഗ്യചർച്ചകളെ സജീവമാക്കി.


കാഫ്​ക ഏറെ പ്രിയം

1935ൽ മാളക്കടുത്ത് ​താഴേക്കാട്​ ഗ്രാമത്തിൽ ചിറ്റിയത്ത്​ പാറ​െൻറയും കാർത്ത്യാവയനിയുടെയും മകനായാണ്​ ജനിച്ചത്​. ആളുർ ഗവ. ഹൈസ്​കൂളിലായിരുന്നു വിദ്യഭ്യാസം.

മലയാളം സാഹിത്യവിശാരദ്​ പാസായി ആമ്പല്ലൂർ അസംപ്​ഷൻ സ്​കൂളിൽ അധ്യാപകനായി. പിതാവ്​ കൃഷിക്കാരനായിരുന്നു. ഒരു നാൾ ഒരാൾ കീടനാശിനിയുമായി കൃഷിയിടത്തിലെത്തി-ഗംഗാധരൻ മാഷ്​ ഓർക്കുന്നു. പിറ്റേന്ന്​ പാടം ആകെ വെളുത്തുകിടക്കുകയാണ്​. തവള ഉൾപ്പെടെ ഒരുപാട്​ ജീവികൾ ചത്തുകിടക്കുന്നു. സഹിക്കാനായില്ലെന്ന്​ മാഷ്​ പറയുന്നു.

ചെറുപ്പത്തിലേ തൃശൂരിലെ കറണ്ട്​ ബുക്​സിൽ വെച്ച്​ കെ.ജി.എസും സച്ചിദാനന്ദനും ഉൾപ്പെടെ ഉള്ള വൻ സൗഹൃദം രൂപപ്പെട്ടിരുന്നു. വായനയാണ്​ അവരുമായി അടുപ്പിച്ചത്​. തുടക്കത്തിൽ പാശ്​ചാത്യ സാഹിത്യത്തിലായിരുന്നു പ്രിയം. കാഫ്​കയാണ്​ ഏറ്റവും ഇഷ്​ടപ്പെട്ട എഴുത്തുകാരൻ. അദ്ദേഹത്തി​െൻറ കാസിൽ എന്ന പുസ്​തകം വിവർത്തനം ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും പ്രസാധകരെത്തിയില്ല. ഭാഷ ഇൻസ്​റ്റിറ്റ്യൂട്ടിന്​ വേണ്ടി ​ 2012ൽ ടാഗോറി​െൻറ കവിതകളാണ്​ അവസാനമായി വിവർത്തനം​ ചെയ്​ത്​. ശേഷം വായന തുടരുന്നുണ്ട്​. പച്ചപ്പിനെയും പ്രകൃതിയെയും സ്​നേഹിച്ച്​ ജീവിതത്തി​െൻറ സായാഹ്​നത്തിലും ഋഷിതുല്യ ജീവിതം തുടരുകയാണ്​ അദ്ദേഹം.കാർത്ത്യായനിയാണ്​ ഭാര്യ: മൂന്ന്​ മക്കൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gamgadharan masterFukuvokaone straw revolution
News Summary - Gamgadharan master who translated Fukuvoka's one straw revolution
Next Story