Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പഴത്തൊലിയും മുട്ടത്തോടും കളയല്ലേ..; ഇങ്ങനെ ഉപയോഗിച്ചാൽ ചെടികൾ തഴച്ചുവളരും

text_fields
bookmark_border
പഴത്തൊലിയും മുട്ടത്തോടും കളയല്ലേ..; ഇങ്ങനെ ഉപയോഗിച്ചാൽ ചെടികൾ തഴച്ചുവളരും
cancel

വീട്ടിലെ അടുക്കളയിൽനിന്ന് നാം പറമ്പിലേക്ക് വലിച്ചെറിയുന്ന ഭക്ഷണമാലിന്യങ്ങൾ ഒന്നും നിസാരക്കാരല്ല. വീട്ടുവളപ്പിൽ തന്നെയോ ടെറസിലോ ഗ്രോബാഗിലോ കൃഷി ചെയ്യുന്നവരാണെങ്കിൽ ചെടികൾക്കാവശ്യമായ ജൈവവളങ്ങൾ നമ്മുടെ അടുക്കളയിൽനിന്ന് തന്നെ കണ്ടെത്താം. അതും സ്ഥിരമായി നാം കുപ്പത്തൊട്ടിയിലേക്ക് തള്ളിക്കളയുന്നവ . വെറുതെ എറിയുന്നതിനു പകരം അവ ഇനിമുതൽ ചെടികൾക്ക് വളമായി നൽകാൻ ശ്രദ്ധിക്കാം.

പഴത്തൊലി വലിച്ചെറിയല്ലേ..

ചെടികളുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യമായ പൊട്ടാസ്യം, ഫോസ്ഫറസ്, കാല്‍സ്യം എന്നിവയുടെ മികച്ച കലവറയാണ് പഴത്തൊലികൾ. പൂച്ചെടികൾക്കും പച്ചക്കറികൾക്കും വളമായി ഇട്ടാൽ നന്നായി തഴച്ചുവളരാനും പൂക്കൾ നിറയാനും കൂടുതല്‍ വിളവ് ലഭിക്കാനും സഹായകരമാകും. പഴത്തൊലിയിൽ പൊട്ടാസ്യം ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ഇത് ചെടികളിൽ കൂടുതൽ പൂക്കളുണ്ടാക്കുകയും കായ്ഫലം വർധിപ്പിക്കുകയും ചെയ്യുന്നു. ഫോസ്ഫറസ് ചെടികളുടെ വേരുകൾ ശക്തമായി വളർത്തുന്നു. ചെടികൾക്ക് രോഗങ്ങളെയും കീടങ്ങളെയും പ്രതിരോധിക്കാനുള്ള ശേഷി നൽകുന്നതിനും പഴത്തൊലികൾക്ക് സാധ്യമാകും.

  • പഴത്തൊലി ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് ചെടിയുടെ ചുവട്ടിലെ മണ്ണിൽ അല്പം താഴ്ത്തി ഇട്ടുകൊടുക്കാം.
  • പഴത്തൊലി 3-4 ദിവസം വെള്ളത്തിൽ ഇട്ടുവെക്കുക. അതിനുശേഷം ആ വെള്ളം അരിച്ചെടുത്ത് അത്രയും തന്നെ സാധാരണ വെള്ളവും ചേർത്ത് ചെടികളുടെ ചുവട്ടിൽ ഒഴിച്ച് നൽകാം.
  • പഴത്തൊലി വെയിലത്ത് വെച്ച് നന്നായി ഉണക്കിയ ശേഷം പൊടിച്ച് ചെടികൾക്ക് വളമായി നൽകാം. ഇത് പെട്ടെന്ന് മണ്ണിൽ ലയിച്ചുചേരും.

മുട്ടത്തോടും നല്ല ജൈവവളം

ആരോഗ്യകരമായ വളർച്ചയ്ക്ക് വളരെ മികച്ചതാണ് മുട്ടത്തോട്. മുട്ടത്തോടിൽ ധാരാളമായി കാൽസ്യം അടങ്ങിയിരിക്കുന്നതിനാൽ ചെടികളുടെ വളർച്ച മുരടിക്കാതിരിക്കാൻ സഹായിക്കുന്നു. തക്കാളി, വഴുതനങ്ങ, മുളക് തുടങ്ങിയ ചെടികളിൽ കാൽസ്യത്തിന്റെ കുറവുമൂലം ഉണ്ടാകുന്ന കായ്കളുടെ അടിഭാഗം ചീഞ്ഞുപോകുന്ന രോഗം തടയാൻ ഏറെ ഫലപ്രദമാണ്.

കൂടാതെ, മണ്ണിലെ അമിതമായ പുളിപ്പുരസം അഥവാ അസിഡിറ്റി കുറച്ച് പി.എച്ച് മൂല്യം ക്രമീകരിക്കാൻ മുട്ടത്തോട് സഹായിക്കും. മുട്ടത്തോട് ചെറിയ കഷണങ്ങളാക്കി ചെടിയുടെ ചുവട്ടിൽ വിതറുന്നത് വഴി മണ്ണിലൂടെ ഇഴഞ്ഞുനടക്കുന്ന ഒച്ചുകൾ, സ്ലഗ്ഗുകൾ, ചിലതരം പുഴുക്കൾ എന്നിവ ചെടിയെ ആക്രമിക്കുന്നത് തടയാം.

മണ്ണിൽ പെട്ടെന്ന് ലയിച്ചുചേരുന്ന ഒന്നല്ലെങ്കിലും, കാലക്രമേണ ഇത് മണ്ണിൽ പൊടിഞ്ഞുചേരുകയും ചെടികൾക്ക് ആവശ്യമായ പോഷകങ്ങൾ പതുക്കെ പ്രധാനം ചെയ്യുകയും ചെയ്യുന്നു. മുട്ടത്തോട് പൊടിച്ച് മണ്ണിൽ ചേർക്കുന്നത് മണ്ണിലേക്ക് വായുസഞ്ചാരം കൂട്ടാനും വേരുകൾക്ക് ആവശ്യത്തിന് ഓക്സിജൻ ലഭിക്കാനും സഹായിക്കും. മുട്ടത്തോട് നന്നായി കഴുകി ഉണക്കിയ ശേഷം മിക്സിയിൽ ഇട്ട് നന്നായി പൊടിച്ചെടുത്ത് ചെടികളുടെ ചുവട്ടിലെ മണ്ണിൽ ഇളക്കി ചേർത്തുകൊടുക്കുന്നതാണ് ഏറ്റവും ഉത്തമം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Don't Throw Away Banana Peels and Eggshells
Next Story