Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൃഷി നോക്കുന്നത് വാക്കറിന്റെ സഹായത്തോടെ, നൂറ് കടന്നിട്ടും അധ്വാനിച്ച് നാരായണൻ നായർ

text_fields
bookmark_border
കൃഷി നോക്കുന്നത് വാക്കറിന്റെ സഹായത്തോടെ, നൂറ് കടന്നിട്ടും അധ്വാനിച്ച് നാരായണൻ നായർ
cancel
camera_altനാരായണൻ നായർ

പ്രായം വെറുമൊരു സംഖ്യ മാത്രമാണെന്ന് തെളിയിക്കുകയാണ് 100ന്റെ നിറവിലെത്തിയ കോട്ടയം ഉഴവൂർ ഇടക്കോളി സ്വദേശിയായ നാരായണൻ നായർ. ആധുനിക ജീവിതശൈലീ രോഗങ്ങൾ മനുഷ്യനെ കീഴ്‌പ്പെടുത്തുന്ന കാലത്ത് കൃഷിയിലൂടെ ആരോഗ്യവും ശരീരവും കാത്തുസൂക്ഷിക്കാമെന്ന് ലോകത്തിന് കാണിച്ചുകൊടുക്കുകയാണ് ഈ മുതിർന്ന കർഷകൻ.

മണ്ണുമായി ഇഴുകിചേർന്നുള്ള ജീവിതമാണ് നാരായണൻ നായരുടേത്. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ രാമപുരത്തെ പാടശേഖരങ്ങളിൽ അച്ഛനെ സഹായിച്ചാണ് അദ്ദേഹത്തിന്റെ കാർഷിക യാത്ര ആരംഭിക്കുന്നത്. പിന്നീട് ഉഴവൂരിലേക്ക് കുടിയേറിയ ശേഷം, കൈവശമുണ്ടായിരുന്ന ഭൂമി കിളച്ചുമറിച്ച് സമൃദ്ധമായ ഒരു കാർഷിക തോട്ടമാക്കി മാറ്റി അദ്ദേഹം. നിലവിൽ റബ്ബർ, മഞ്ഞൾ, വിവിധയിനം കിഴങ്ങുകൾ, വാഴ, വിവിധ പച്ചക്കറികൾ എന്നിവ അദ്ദേഹം കൃഷി ചെയ്യുന്നുണ്ട്. വീട്ടിലേക്കാവശ്യമായ പച്ചക്കറികൾക്ക് പുറമേ, വിപണിയിലേക്ക് കച്ചവടത്തിനായും നൽകാറുണ്ട്. അതാണ് ഈ പ്രായമേറിയ കർഷകന്റെ ഏക വരുമാനവും. കൃഷിയിറക്കൽ മാത്രമല്ല, കന്നുകാലികളെയും കോഴികളെയും വളർത്തുന്നുണ്ട് അദ്ദേഹം.

കുറച്ചുകഴിവ് മുമ്പ് കാലിന് പരിക്ക് സംഭവിച്ച് പ്രതിസന്ധിയിലായെങ്കിലും അദ്ദേഹം അതിജീവിച്ചു. വാൾക്കറിന്റെ സഹായത്തോടെയാണ് ഇപ്പോൾ കൃഷിയിടത്തിൽ എത്തുന്നതെങ്കിലും, ചെടികൾക്ക് വെള്ളം നനയ്ക്കുന്നതിലും വളമിടുന്നതിലും അദ്ദേഹം ഇപ്പോഴും സജീവമാണ്. തടം ഒരുക്കലും വിത്തുപാകലും മുതൽ വിളകളുടെ പരിപാലനം വരെ ഇന്നും അദ്ദേഹം സ്വന്തമായി ചെയ്യുന്നു.

ഏറ്റവും അത്ഭുതപ്പെടുത്തുന്ന കാര്യം, യാതൊരുവിധ ജീവിതശൈലീ രോഗങ്ങളും നാരായണൻ നായരെ ബാധിച്ചിട്ടില്ല എന്നതാണ്. ഒരു മരുന്നുപോലും കഴിക്കാതെയാണ് അദ്ദേഹത്തിന്റെ ജീവിതം. മുമ്പ് അലട്ടിയ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെപ്പോലും അടിയുറച്ച കഠിനാധ്വാനത്തിലൂടെയും സജീവമായ ജീവിതശൈലിയിലൂടെയും അദ്ദേഹം തോൽപ്പിക്കുകയായിരുന്നു.

മൺവെട്ടിക്കൊട്ടയും വിത്തുകളുമായി ഇന്നും പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന ഈ കർഷക വയോധികൻ, പുതുതലമുറയ്ക്ക് വലിയൊരു പാഠമാണ്. കർഷകദിനത്തിൽ ഉഴവൂർ ഗ്രാമപഞ്ചായത്ത് അദ്ദേഹത്തെ ആദരിച്ചിരുന്നു. അന്തരിച്ച മകന്റെ ഭാര്യയ്ക്കും മക്കളുമൊത്ത് ഉഴവൂരിൽ വിശ്രമജീവിതം നയിക്കുമ്പോഴും മനസ്സ് മുഴുവൻ കൃഷിയിലാണ് ഈ നാടിന്റെ അഭിമാനമായ കർഷകന്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 100-Year-Old Farmer Narayanan Nair Cultivates Crops with Walker, Inspiring Many
Next Story