Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
‘അവനി’യിലെ  ഹൈടെക് കൃഷി പാഠങ്ങള്‍
cancel

അബൂദബിയില്‍ ഇന്‍്റീരിയര്‍ ഡിസൈനറായി പ്രവര്‍ത്തിച്ചിരുന്ന ഡിഗോള്‍ ഇന്ന് കേരളത്തിലെ അറിയപ്പെടുന്ന ഹൈടെക് കര്‍ഷകനാണ്.ഒരു പക്ഷേ കേരളത്തിലെ ഹൈടെക് കൃഷിക്കാരുടെ തലതൊട്ടപ്പനും ഉപദേശകനും ഒക്കെയാണ് അദ്ദേഹമിന്ന്. കാര്‍ഷിക സര്‍വകലാശാല പോലും പോളിഹൗസിനെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കേ പ്രായോഗിക തലത്തില്‍ പരീക്ഷിച്ച് വിജയിച്ചയാള്‍ കൂടിയാണ് ഇദ്ദേഹം.  മൂന്നിരട്ടിലും അഞ്ചിരട്ടിയും ലാഭമെന്നൊക്കെ അവകാശവാദങ്ങള്‍ ഉയരുമ്പോഴും ഡിഗോള്‍ പലതവണ വീണു. പല വീഴ്ചകളില്‍നിന്ന് കിട്ടിയ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് നേട്ടം കൊയ്തെടുത്തു. കേരളത്തിലെ സ്വകാര്യ മേഖലയിലെ ആദ്യത്തെ പോളിഹൗസായ മാനന്തവാടിയിലെ ‘അവനി’ ഡിഗോളിന്‍െറ പേരിലാണ്. ഹൈടെക് കൃഷി പ്രിയരുടെ സന്ദര്‍ശന കേന്ദ്രം കൂടിയാണിത് ഇപ്പോള്‍.  പ്രതിദിനം 4000 പേര്‍ സന്ദര്‍ശിക്കുന്ന ‘അവനി’ ഫാമിന്‍െറ ഫേസ്ബുക്ക് പേജ് മാത്രം മതി,ഹൈടെക പ്രിയരുടെ മനമറിയാന്‍.

പച്ചപ്പ് തിരികെ വിളിച്ചപ്പോള്‍

അബൂദബിയില്‍ ജോലി നോക്കുന്ന കാലത്തും വയനാട് മാനന്തവാടി ആറാട്ടുതറ ഡിഗോളിന്‍െറ മനസ്സില്‍ നാടിന്‍െറ പച്ചപ്പായിരുന്നു.അങ്ങനെയിരിക്കേയായിരുന്നു അവിടെത്തെ ഹൈടെക് ഫാം സന്ദര്‍ശിക്കാന്‍ അവസരം കിട്ടിയത്. ഇത് നാട്ടില്‍ പരീക്ഷിക്കാമല്ളോ എന്ന് കരുതി പദ്ധതിയുമായി നാട്ടിലത്തെി അന്വേഷണം തുടങ്ങി. നിരാശയായിരുന്നു ഫലം.സാങ്കതേിക സഹായം തേടി കൃഷിവകുപ്പിലും കാര്‍ഷിക സര്‍വകലാശാലയിലും ചെന്നെങ്കിലും പ്രയോജനമുണ്ടായില്ല. അവര്‍ക്ക് അതേപ്പറ്റി കാര്യമായ അറിവുണ്ടായിരുന്നില്ളെന്നതാണ് സത്യം. ബാങ്കുകളും ആദ്യഘട്ടത്തില്‍ കൈയൊഴിഞ്ഞു.അങ്ങനെയിരിക്കെ പാലക്കാട്ട് ജില്ലയിലെ പെരുമാട്ടി പഞ്ചായത്തില്‍ കൃത്യതാ കൃഷി ആരംഭിച്ചതായറിഞ്ഞ് അവിടം സന്ദര്‍ശിച്ചതാണ് വഴിത്തിരിവായത്. കുറേയേറെ വിവരങ്ങളും ആത്മവിശ്വാസവും അവിടെനിന്ന് ലഭിച്ചു.അങ്ങനെ സ്വന്തം പേരിലുള്ള അല്‍പം സ്ഥലം വിറ്റ് 2009 ലാണ് പോളിഹൗസ് തുടങ്ങി തന്‍െറ വിജയഗാഥക്ക് തുടക്കമിട്ടു.

ഹൈടെക് പാഠങ്ങള്‍

അവകാശവാദങ്ങള്‍ പോലെ ഒട്ടും എളുപ്പമായിരുന്നില്ല വിജയത്തിലേക്കുള്ള വഴികള്‍. ഉപദേശം തരാന്‍ അധികമാരും ഇല്ലായിരുന്നു. പൂനെയിലെയും കൃഷ്ണഗിരിയിലേയും ഹൈടെക് കര്‍ഷകരെ ഡിഗോള്‍ പോയി കണ്ടു. കൃഷിയറിവുകള്‍ സ്വന്തമാക്കി. കാപ്സിക്കവും സലാഡ് കുക്കുമ്പറും തന്‍െറ 25 സെന്‍റ് പോളിഹൗസില്‍ കൃഷിചെയ്തുതുടങ്ങി. സാവധാനം  പല വിളകളും പരീക്ഷിച്ചുതുടങ്ങി. ഇന്നിപ്പോള്‍ തന്‍െറ 25 സെന്‍റ് പോളിഹൗസിനെ രണ്ടായി വിഭജിച്ചാണ് കൃഷി. വിജയിക്കുമെന്ന് ഉറപ്പുള്ള കൃഷിക്കും പരീക്ഷണകൃഷിക്കും ഇതില്‍ സ്ഥലം കണ്ടത്തെുന്നുണ്ട്. അഞ്ചുവര്‍ഷത്തിനിടെ 25 ഓളം ഇനങ്ങള്‍ പോളിഹൗസില്‍ പരീക്ഷിച്ചു. തക്കാളി, പാവല്‍, പയര്‍, സലാഡ് കുക്കുമ്പര്‍, കബേജ്,കോളിഫ്ളവര്‍, കാപ്സിക്കം, ചീര, മല്ലിച്ചപ്പ് ,ബീന്‍സ്, പുതീന തുടങ്ങി ഒട്ടേറെ വിളകള്‍ അദ്ഭുതകരമായി വിളവ് നല്‍കി. കൂടുതലും ലാഭം കൊയ്തു.ചിലത് പരാജയമായിരുന്നു. പ്രതിവര്‍ഷം മൂന്നു തവണയാണ് വിളവെടുക്കുക. അധികം രാസവളം പ്രയോഗമില്ലാത്ത കാലാവസ്ഥയറിഞ്ഞ്, വിപണിയറിഞ്ഞുള്ള കൃത്യമായ കൃഷി. വിളവറിഞ്ഞ് കൃഷിയിറക്കിയപ്പോള്‍ വിപണിക്കും പ്രയാസമുണ്ടായില്ല. വൃത്തിയായി പാക്കു ചെയ്ത് എത്തിക്കുന്ന ഡിഗോളിന്‍െറ ‘അവനി’ ബ്രാന്‍ഡിന് ഡിമാന്‍ഡ് ഏറെയാണ്. എറണാകുളം, ആലപ്പുഴ,ആലുവ, കോഴിക്കോട്,കണ്ണൂര്‍ തുടങ്ങി പല ഭാഗത്തേക്കും വിതരണം ചെയ്തുവരുന്നുണ്ട്.


കൈ നിറയെ പാവലും പയറും

’അവനി’യില്‍ എന്നും ഡിഗോളിന് തിരക്കാണ് .ആരെങ്കിലുമൊക്കെ പോളിഹൗസ് സന്ദള്‍ശിക്കാനത്തെും.  പുതുകര്‍ഷകര്‍ക്ക് കൃഷിയറിവുകള്‍ പകര്‍ന്നുനല്‍കാന്‍ ‘ഇന്നവേറ്റിവ് ഫാര്‍മേഴ്സ് ക്ളബ് ’രൂപവത്കരിച്ചിട്ടുണ്ട്. ‘അവനി’ ഫാമിന്‍െറ ഫേസ്ബുക്ക് പേജ് ഹിറ്റായതോടെ ഡിഗോളിന് പണിയേറി. വൈകീട്ട് രണ്ട് മണിക്കൂറോളം ഫേസ്ബുക്ക് മുഖേനയുള്ള സംശയങ്ങള്‍ക്ക് മറുപടി തയ്യാറാക്കാന്‍ ചെലവിടുന്നു. 
പാവലും പയറുമാണിപ്പോള്‍ പോളിഹൗസിനകത്ത് കൃഷി ചെയ്യുന്നത്. കഴിഞ്ഞ മഴക്കാലത്ത് പന്ത്രണ്ടര സെന്‍റ് വീതമുള്ള പോളിഹൗസില്‍ നിന്ന് മൂന്നേ മുക്കാല്‍ ടണ്‍ പാവലും രണ്ട് ടണ്‍ പയറും കിട്ടിയിരുന്നു. ഗ്രീന്‍ഹൗസിനോട് ചേര്‍ന്ന മഴവെള്ള സംഭരണിയില്‍ മത്സ്യകൃഷിയും ചെയ്തുവരുന്നു. 

സഹായം, അംഗീകാരം

സര്‍ക്കാരിന്‍െറ വികസന നേട്ടമാണിപ്പോള്‍ ഹൈടെക് കൃഷിയുടെ വിജയം. ആദ്യം 50 ശതമാനമുണ്ടായിരുന്ന സബ്സിഡി ഇന്നിപ്പോള്‍ 75 ശതമാനമാണ് . കൂടാതെ പ്രതിവര്‍ഷം ഒരു വിളക്ക്  ഒരു ചതുരശ്ര മീറ്ററിന് 70 രൂപ നിരക്കില്‍ സബ്സിഡി വേറെയുമുണ്ട്. സംസ്ഥാന സര്‍ക്കാരിന്‍െറ നാല് അവാര്‍ഡുകള്‍ ഇതിനിടെ ഡിഗോളിനെ തേടിയത്തെി. യുവ കര്‍ഷക അവാര്‍ഡ്, കര്‍ഷക പ്രതിഭാ അവാര്‍ഡ്, യുവ കേരള അവാര്‍ഡ്,യൂത്ത് ഐക്കണ്‍ അവാര്‍ഡ് എന്നിവ അവയില്‍പ്പെടുന്നു. കൂടാതെ മലേഷ്യയില്‍ നടന്ന ഇന്ത്യ-ആസിയാന്‍ ഫാര്‍മര്‍ എക്സ്ചേഞ്ച ് പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ച ഇന്ത്യയിലെ 18 കര്‍ഷരില്‍ ഒരാളാണ് ഡിഗോള്‍.കേരളത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തി.

 

ഡിഗോളിന് പറയാനുള്ളത്

* ശാസ്ത്രീയ കൃഷിരീതിയാണ് പോളിഹൗസ്. വിത്ത് തിരഞ്ഞെടുക്കുമ്പോള്‍ മുതല്‍ അവസാനം വരെ  വളരെ ശ്രദ്ധവേണം. അതാണ് കൃത്യതാ കൃഷി എന്ന പ്രിസിഷന്‍ ഫാമിങ്ങിന്‍െറ പ്രത്യേകത കാലാവസ്ഥ, വിപണി സാധ്യയുള്ളവ എന്നിങ്ങനെയുള്ള പരിഗണകളാണ് നിര്‍ണായകമാവുക.

* ഒരു പോളിഹൗസില്‍ ഒട്ടേറെ വിളകള്‍ എന്ന രീതി ശരിയല്ല.ഒരു വിള വളരാന്‍ വേണ്ട അനുകൂല സാഹചര്യങ്ങളെ തിരിച്ചറിയണം. അതിന് വിഘാതമാകാത്ത രീതിയില്‍ മറ്റൊരു വിള കൂടി വേണമെങ്കില്‍ കൃഷി ചെയ്യാം. അങ്ങനെ കൃഷിചെയ്യാന്‍ പറ്റിയ സപ്പോര്‍ട്ടീവ് ആയ ഒട്ടേറെ ഇനങ്ങളുണ്ട്. ചീര, മല്ലിച്ചപ്പ്, പുതീന,പാലക് പോലുള്ളവ അവയില്‍ ചിലതാണ്. മെറിഗോള്‍ഡ് പോലുള്ള കീടപ്രതിരോധ ശേഷിയുള്ള ഇനങ്ങളുമാകാം.

*  സൗരോര്‍ജ്ജമുപയോഗിച്ച് കീടങ്ങളെയും സസ്യങ്ങള്‍ക്ക് രോഗമുണ്ടാക്കുന്നതരം മണ്ണിലുള്ള രോഗകാരികളെ നിയന്ത്രിക്കാനുള്ള മാര്‍ഗമാണ്് സൂര്യതാപീകരണം (സോളറൈസേഷന്‍ ). ശരിയായ രീതിയില്‍ സോളറൈസേഷന്‍ നടത്താത്തത് പല പോളിഹൗസ് കൃഷികള്‍ക്കും ദോഷകരമാകാറുണ്ട്. സോളറൈസേഷന്‍ ചെയ്ത് മണ്ണിന് ശക്തി പകരേണ്ടത് അത്യാവശ്യമാണ്.

* കൃത്യമായ അളവില്‍ മണ്ണില്‍ അടിവളമിടണം. ഒരു കൃഷി കഴിഞ്ഞ് അടുത്ത കൃഷി തുടങ്ങും മുമ്പ് മണ്ണിന് അതിന്‍െറ പോഷണം തിരിച്ച്പിടിക്കാന്‍ സാഹചര്യമൊരുക്കലാണ് ഇതിലൂടെ ചെയ്യുന്നത്. അതിനാല്‍ മണ്ണ് പരിശോധന നടത്തി മണ്ണിലേക്ക് ശാസ്ത്രീയമായി അടിവളം കൊടുത്തശേഷം മതി അടുത്ത വിളവിറക്കല്‍.

* രോഗം വന്നതിന് ശേഷം പ്രതിരോധ മാര്‍ഗങ്ങളെടുക്കുന്നതിന് പകരം അതൊഴിവാക്കാനുള്ള സാഹചര്യമൊരുക്കുകയാണ് വേണ്ടത്.
*  കൃത്യതാ കൃഷി എന്ന പ്രയോഗം പോലത്തെന്നെ കൃത്യമായ മുന്നൊരുക്കം ഓരോ ദിവസവും സീസണിലും ആവശ്യമാണ്. ഏതൊക്കെ കൃഷി ഏതൊക്കെ സീസണില്‍ ചെയ്യാമെന്ന ധാരണയും ഉണ്ടാകണം

 

വിവരങ്ങള്‍ക്ക് : https://www.facebook.com/AvANiAgroFarm
ഇമെയില്‍: digaul.thomas@gmail.com
 

Show Full Article
TAGS:
Next Story