ഷാർജയിൽ കൊടുങ്കാറ്റായി സഞ്ജു; ചെന്നൈക്ക് ലക്ഷ്യം 217
text_fieldsഷാർജ: ഇന്ത്യൻ പ്രീമിയർ ലീഗിലെ രണ്ടാം മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 217 റൺസ് വിജയലക്ഷ്യം. അർധ സെഞ്ച്വറികളുമായി തിളങ്ങിയ മലയാളി താരം സഞ്ജു സാംസൺ (32 പന്തിൽ 74), സ്റ്റീവൻ സ്മിത്ത് (47 പന്തിൽ 69), അവസാന ഓവറിൽ ആഞ്ഞടിച്ച ജോഫ്ര ആർച്ചർ (എട്ടുപന്തിൽ 27) എന്നിവരുടെ മികവിലാണ് രാജസ്ഥാൻ 20 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 216 റൺസെടുത്തത്.
ലുൻഗി എൻഗിഡി എറിഞ്ഞ അവസാന ഓവറിൽ നാല് സിക്സറുകൾ സഹിതം 30 റൺസാണ് രാജസ്ഥാൻ അടിച്ചുകൂട്ടിയത്. 20ാം ഓവറിലെ ആദ്യ നാല് പന്തുകളാണ് ആർച്ചർ വേലിക്ക് മുകളിലൂടെ പറത്തിയത്. ഇതിൽ മൂന്നും നാലും പന്തുകൾ നോബോൾ ആയിരുന്നു. വെറും എട്ടുപന്തിൽ നാല് സിക്സുകൾ സഹിതമാണ് ആർച്ചർ 27 റൺസ് അടിച്ചുകൂട്ടിയത്.
രാജസ്ഥാൻ ഏറ്റവും കൂടുതൽ സിക്സ് അടിച്ച മത്സരം കുടിയാണിത് (17). 2008ൽ ഡെക്കാൻ ചാർജേഴ്സിനെതിരെയും 2018ൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെയും നേടിയ 14 സിക്സുകളുടെ റെക്കോഡാണ് പഴങ്കഥയായത്.
ദേവ്ദത്ത് പടിക്കലിന് പിന്നാലെ സഞ്ജു സാംസണും കൂടി തിളങ്ങിയതോടെ ഐ.പി.എൽ മലയാളികളുടെ ആഘോഷമായി. സ്മിത്തിനൊപ്പം രണ്ടാം വിക്കറ്റിൽ സഞ്ജു ചേർത്ത 121 റൺസാണ് രാജസ്ഥാൻ ഇന്നിങ്സിൻെറ നട്ടെല്ലായത്. എട്ട് പടുകൂറ്റൻ സിക്സറടക്കം 32 പന്തിൽ നിന്നും 74 റൺസുമായി തെൻറ ക്ലാസ് തെളിയിച്ചാണ് ഇന്ന് സഞ്ജു മടങ്ങിയത്.
സാക്ഷാൽ മഹേന്ദ്ര സിങ് ധോണിയെ വിക്കറ്റിന് പിന്നിൽ സാക്ഷി നിർത്തിയായിരുന്നു സഞ്ജുവിെൻറ തേരോട്ടം. വെറും 19 പന്തുകളിൽ നിന്നാണ് സഞ്ജു അർധ സെഞ്ചുറി തികച്ചത്. എട്ടാം ഒാവർ എറിയാനെത്തിയ പിയൂഷ് ചൗള സഞ്ജുവിെൻറ ബാറ്റിെൻറ ചൂട് ശരിക്കും അറിഞ്ഞു. ഷാർജ സ്റ്റേഡിയത്തിെൻറ നെറുകയിൽ ചുംബിച്ച പടുകൂറ്റൻ സിക്സറടക്കം സഞ്ജുവിെൻറ ബാറ്റിൽ നിന്നും ആ ഒാവറിൽ മാത്രം മൂന്ന് സിക്സറുകളാണ് പിറന്നത്.
തുടക്കത്തിൽ യശസ്വി ജയ്സ്വാളിനെ (6) നഷ്ടമായ ശേഷം ക്രീസിൽ സ്റ്റീവൻ സ്മിത്തിനൊപ്പം നിലയുറപ്പിച്ച സഞ്ജു സിക്സറുകളുടെ മാലപ്പടക്കം തീർത്തു. അസാധ്യമായ ആത്മവിശ്വാസത്തോടെ ബാറ്റേന്തിയ സഞ്ജുവിെൻറ ഇന്ധനത്തിൽ രാജസ്ഥാെൻറ റൺറേറ്റും കുതികുതിച്ചു.
12ാം ഒാവറിൽ ലുൻഗി എൻഗിഡിയുടെ പന്തിൽ ദീപക് ചഹറിന് പിടികൊടുത്ത് സഞ്ജു മടങ്ങുേമ്പാൾ രാജസ്ഥാൻ സ്കോർ 132 റൺസിലെത്തിയിരുന്നു.
ഡേവിഡ് മില്ലർ (0), റോബിൻ ഉത്തപ്പ (5), രാഹുൽ തേവാത്തിയ (10), റിയാൻ പരാഗ് (6) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റ്സ്മാൻമാർ. ടോം കറൻ (10) ആർച്ചർക്കൊപ്പം പുറത്താകാതെ നിന്നു. ചെന്നൈക്കായി സാം കറൻ മൂന്ന് വിക്കറ്റ് വീഴ്ത്തി. എൻഗിഡി, ദീപക് ചഹർ, പിയൂഷ് ചൗള എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

