Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

16കാരൻ കാറോടിച്ച് റീൽസ്; അമ്മക്കും വാഹന ഉടമക്കുമെതിരെ കേസെടുത്ത് പൊലീസ്

text_fields
bookmark_border
16കാരൻ കാറോടിച്ച് റീൽസ്; അമ്മക്കും വാഹന ഉടമക്കുമെതിരെ കേസെടുത്ത് പൊലീസ്
cancel

അടൂർ: ലൈസൻസില്ലാതെ 16-കാരന് വാഹനങ്ങൾ ഓടിക്കാൻ നൽകിയ സംഭവത്തിൽ രണ്ടുപേർക്കെതിരെ അടൂർ പൊലീസ് കേസെടുത്തു. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ അമ്മയ്ക്കും കൊല്ലം പാതിരിക്കൽ സ്വദേശി രവീന്ദ്രനുമെതിരെയാണ് പൊലീസ് നടപടി സ്വീകരിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് ഒരു കാറും ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എഴംകുളം സ്വദേശിയായ കൗമാരക്കാരൻ ഓടിച്ച കാർ അമ്മയുടെ പേരിലും ബൈക്ക് രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ളതുമാണ്. പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് ഉടമകൾക്കെതിരെ കർശന നടപടിയെടുത്തത്.

അടൂരും കൊടുമണ്ണിലും പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥി പതിവായി കാറുമായി കറങ്ങുന്നതായി ട്രാഫിക് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തിരക്കേറിയ സമയങ്ങളിൽ പോലും കാറോടിക്കുന്നതിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ റീൽസുകളായി പോസ്റ്റ് ചെയ്യുകയായിരുന്നു കുട്ടിയുടെ രീതി. ഇത് ശ്രദ്ധയിൽപ്പെട്ട പൊലീസ് നടത്തിയ തെരച്ചിലിലാണ് 16-കാരൻ പിടിക്കപ്പെട്ടത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 16-Year-Old Drives Car for Instagram Reels: Case Registered Against Mother and Vehicle Owner
Next Story