Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​ബൈയിൽ കഴിഞ്ഞ വർഷം...

ദു​ബൈയിൽ കഴിഞ്ഞ വർഷം നടന്നത്​ 1.59 ലക്ഷം ശസ്ത്രക്രിയ

text_fields
bookmark_border
ദു​ബൈയിൽ കഴിഞ്ഞ വർഷം നടന്നത്​ 1.59 ലക്ഷം ശസ്ത്രക്രിയ
cancel

ദുബൈ: ദുബൈയിൽ കഴിഞ്ഞ വർഷം 1.59 ലക്ഷം ശസ്ത്രക്രിയകൾ നടന്നതായി റിപ്പോർട്ട്​. ദുബൈ ഹെൽത്ത്​ അതോറിറ്റി പുറത്തുവിട്ട കണക്കിലാണ്​ ഇക്കാര്യം വെളിപ്പെടുത്തുന്നത്​. ഡി.എച്ച്​.എക്ക്​ കീഴിൽ ദുബൈയിലെ ആരോഗ്യ മേഖലയിൽ 52 ആശുപത്രികളും 50000ത്തോളം ആരോഗ്യ പ്രവർത്തകരും ജോലി ചെയ്യുന്നു.

ഡോക്ടർമാർ, നഴ്​സ്​, ഡെന്‍റിസ്റ്റ്, ഫാർമസിസ്​റ്റ്​, ടെക്നീഷ്യന്മാർ എന്നിവർ ഇതിൽ ഉ​ൾപ്പെടുന്നു. വിവിധ ആശുപത്രികളിലായി 6400ഓളം പേർക്ക്​ ഒരേസമയം കിടത്തിചികിത്സ സൗകര്യമുണ്ട്​. ദുബൈയിലെ ആരോഗ്യ മേഖലയുടെ കുതിപ്പാണ്​ ഈ കണക്കുകൾ വ്യക്​തമാക്കുന്നതെന്ന്​ ഡി.എച്ച്​.എ ഡേറ്റ അനാലിസിസ്​ ഡിപ്പാർട്​മെന്‍റ്​ ഡയറക്ടർ ഖാലിസ്​ അൽ ജല്ലഫ്​ പറഞ്ഞു.

ഡി.എച്ച്​.എയുടെ സുതാര്യതയാണ്​ ഇത്​ വ്യക്​തമാക്കുന്നത്​. ​പ്രാദേശിക, അന്തർദേശീയ തലത്തിലെ സഹകരണവും ദുബൈയുടെ ആരോഗ്യ മേഖലയെ സഹായിക്കുന്നു. ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യാൻ ഈ കണക്കുകൾ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubai news
News Summary - 1.59 lakh surgeries were conducted in Dubai Last year
Next Story