Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right‘ആ ബന്ധം തകർക്കാൻ...

‘ആ ബന്ധം തകർക്കാൻ ശ്രമിക്കുന്നവർ പരാജയപ്പെടും,’ ഇന്ത്യയുമായുള്ള ബന്ധം തകർക്കാനുള്ള ഏതു ശ്രമവും തോൽക്കുമെന്ന് റഷ്യ

text_fields
bookmark_border
russia responds to us on attempt to haram relation with india
cancel
camera_alt

റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും പ്രധാനമന്ത്രി നരേന്ദ്രമോദിയും (ഫയൽ ചി​ത്രം)

മോസ്കോ: ഇന്ത്യയുമായുള്ള ബന്ധം തകർക്കാനുള്ള ഏതു ശ്രമവും തോൽക്കുമെന്ന് റഷ്യ. ഇരുരാജ്യങ്ങൾക്കുമിടയിൽ നിലനിൽക്കുന്നത് ഊഷ്മളവും വളരുന്നതുമായ ബന്ധമാണെന്ന് വ്യക്തമാക്കിയ റഷ്യൻ വിദേശകാര്യമന്ത്രാലയം സഹകരണം തുടരാനുള്ള ഇന്ത്യൻ നിലപാടിനെ സ്വാഗതം ചെയ്തു.

സമ്മർദ്ദങ്ങളും ഭീഷണികളും ഉണ്ടായിരുന്നിട്ടും, റഷ്യയുമായുള്ള ബഹുമുഖ സഹകരണം തുടരാനും വികസിപ്പിക്കാനുമുള്ള പ്രതിബദ്ധത ഇന്ത്യ പ്രകടിപ്പിക്കുന്നത് സ്വാഗതാർഹമാണെന്ന് മന്ത്രാലയം പറഞ്ഞു.

ഇന്ത്യ-റഷ്യ ബന്ധം സ്ഥിരതയോടെയും ആത്മവിശ്വാസത്തോടെയും പുരോഗമിക്കുകയാണെന്നും ഈ പ്രക്രിയയെ തടസ്സപ്പെടുത്താനുള്ള ഏതൊരു ശ്രമവും പരാജയപ്പെടുമെന്നും സർക്കാർ മാധ്യമമായ ആർ.ടിക്ക് നൽകിയ മറുപടിയിൽ മന്ത്രാലയം വ്യക്തമാക്കി.

പാശ്ചാത്യ ലോകത്തിന്റെ സമ്മർദ്ദത്തിനിടയിലും റഷ്യയുമായുള്ള ബന്ധത്തോട് ഇന്ത്യയുടെ സമീപനം, ദീർഘകാലമായി ഇരുരാജ്യങ്ങൾക്കുമിടയിലുള്ള സൗഹൃദത്തിന്റെ ആത്മാവി​നെയും പാരമ്പര്യങ്ങളെയും പ്രതിഫലിപ്പിക്കുന്നതാണ്. ഇരു രാജ്യങ്ങളും തന്ത്രപ്രധാനമേഖലകളിലടക്കം സംയുക്ത പദ്ധതികളിൽ ഏർപ്പെട്ടിട്ടുണ്ട്. ഇതിൽ സിവിലിയൻ, പ്രതിരോധ മേഖല, മനുഷ്യ ബഹിരാകാശ ദൗത്യങ്ങൾ, ആണവോർജ്ജം, റഷ്യൻ എണ്ണ പര്യവേക്ഷണ പദ്ധതികളിലെ ഇന്ത്യൻ നിക്ഷേപങ്ങൾ എന്നിവ ഉൾപ്പെടുന്നു.

പേയ്‌മെന്റ് സംവിധാനങ്ങൾ, ദേശീയ കറൻസികളുടെ ഉപയോഗം വിപുലീകരിക്കൽ, ബദൽ ഗതാഗത, ചരക്ക് പാതകൾ സൃഷ്ടിക്കൽ എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും നിലവിൽ ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രാലയം എടുത്തുപറഞ്ഞു. ഈ ശ്രമങ്ങൾ ദീർഘകാലാടിസ്ഥാനത്തിലുള്ളതാണ്. സവിശേഷ അന്താരാഷ്ട്ര സാഹചര്യങ്ങൾ കൊണ്ട്​ പൊടുന്നനെ ഉളവെടുത്തതല്ലെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:USindia-russiaRussian War
News Summary - russia responds to us on attempt to haram relation with india
Next Story