9\11 ആക്രമണസമയത്ത് രോഗികളെ ചികിത്സിച്ച ഇന്ത്യൻ വംശജനായ ഡോക്ടർക്ക് യു.എസിൽ 14 വർഷം തടവുശിക്ഷ
text_fieldsവാഷിങ്ടൺ: യു.എസ് ആരോഗ്യമേഖലയിൽ തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഇന്ത്യൻ വംശജനായ ഡോക്ടർ നെയിൽ കെ.ആനന്ദിന് തടവുശിക്ഷ. 14 വർഷത്തെ ജയിൽശിക്ഷയാണ് കോടതി അദ്ദേഹത്തിന് വിധിച്ചത്. വേൾഡ് ട്രേഡ് സെന്റർ ആക്രമണസമയത്ത് രോഗികളെ ചികിത്സിച്ച് അദ്ദേഹം ശ്രദ്ധനേടിയിരുന്നു.
ആവശ്യമില്ലാത്ത മെഡിസിൻ രോഗികളെ കൊണ്ട് വാങ്ങിപ്പിച്ചുവെന്നാണ് ഡോക്ടർക്കെതിരായ പ്രധാന ആരോപണം. ഇത്തരത്തിൽ മരുന്ന് എഴുതി നൽകിയതിന് ഇയാൾ പ്രതിഫലം വാങ്ങിയെന്ന് കണ്ടെത്തിയിരുന്നു. ബന്ധുവിന്റെ അക്കൗണ്ടിലേക്കാണ് ഇയാൾക്കുള്ള പ്രതിഫലം നൽകിയത്. 1.2 മില്യൺ ഡോളർ ഇത്തരത്തിൽ പ്രതിഫലമായി വാങ്ങിയെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം, ആരോപണങ്ങൾ നിഷേധിച്ച് ആനന്ദിന്റെ കുടുംബാംഗങ്ങൾ രംഗത്തെത്തി. രോഗികളോട് എപ്പോഴും അനുഭാവം പ്രകടിപ്പിക്കുന്നയാളാണ് ആനന്ദെന്നും വേൾഡ് ട്രേഡ് സെന്റർ ആക്രമണസമയത്ത് അദ്ദേഹം രോഗികളെ ചികിത്സിച്ചിരുന്നുവെന്നും ഡോക്ടറുടെ ബന്ധുക്കളിൽ ഒരാൾ പറഞ്ഞു. ആനന്ദിന് ഒരിക്കലും ഇത്തരമൊരു കൃത്രിമം നടത്താനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അത്യാഗ്രഹത്താൻ ആളുകൾക്ക് അവർക്ക് ആവശ്യമില്ലാത്ത മരുന്നുകൾ വലിയ ലാഭം ഡോക്ടർ ഉണ്ടാക്കിയെന്നാണ് യു.എസ് ജില്ലാ ജഡ്ജി ചാഡ് എഫ്.കെന്നി പറഞ്ഞു. 2019നാണ് ഇയാൾക്കെതിരെ കുറ്റം ചുമത്തിയത്. എന്നാൽ, സർക്കാർ തന്നെ വേട്ടയാടുകയാണെന്നായിരുന്നുവെന്നാണ് ആനന്ദിന്റെ ആരോപണം. എന്നാൽ, ഈ വാദം അംഗീകരിക്കാൻ കോടതി തയാറായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

