സോഷ്യൽ മീഡിയയിൽ ചേർത്ത് പിടിച്ചാൽ പോര മിനിസ്റ്ററേ, ഹിജാബ് ധരിക്കാൻ അവകാശം നിഷേധിച്ചവർക്കെതിരെ നടപടി എടുക്കൂ - ടി.പി അഷ്റഫലി
text_fieldsകോഴിക്കോട് : പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിലക്കിൽ വിദ്യഭ്യാസ മന്ത്രി നടപടിയെടുക്കണമെന്ന് യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി ടി.പി അഷ്റഫലി. സോഷ്യൽ മീഡിയയിൽ ചേർത്ത് പിടിച്ചാൽ മാത്രം പോരെന്നും സംസ്ഥാനത്തെ ഒരു കുട്ടിക്ക് മൗലികാവകാശ നിഷേധത്തിൻറെ ഭാഗമായി ഹിജാബ് ധരിക്കാൻ അവകാശമില്ലാതെ സ്കൂൾ മാറേണ്ടി വന്നിട്ടുണ്ടെങ്കിൽ, ആ കുട്ടിയുടെ അവകാശം നിഷേധിച്ചവർക്കെതിരെ നടപടി എടുക്കണമെന്നും ടി.പി അഷ്റഫലി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഈ നാടിൻറെ ആശയവും അടിത്തറയും അറിയാത്ത പള്ളിരുത്തി റീത്താസ് സ്കൂൾ പോലെ നിരവധി സ്കൂളുകൾ നമുക്ക് ചുറ്റുമുണ്ടെന്നും അവർ ആദ്യം മൗലികാവശങ്ങളുടെയും, ജനാധിപത്യത്തിൻറെയും, മതേതരത്വത്തിൻറെയും , ബഹുസ്വരതയുടെയും, സ്നേഹത്തിൻറെയും ചേർത്ത്പിടിക്കലിൻറെയും സ്കൂളിൽ ചേരുകയാണ് വേണ്ടതെന്നും അഷ്റഫലി ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം :
സോഷ്യൽ മീഡിയയിൽ ചേർത്ത് പിടിച്ചാൽ പോര ശിവൻകുട്ടി മിനിസ്റ്ററേ ...
താങ്കൾ വിദ്യാഭ്യാസ മന്ത്രിയായ
സംസ്ഥാനത്തെ ഒരു കുട്ടിക്ക്
മൗലികാവകാശ നിഷേധത്തിൻറെ ഭാഗമായി
ഹിജാബ് ധരിക്കാൻ അവകാശമില്ലാതെ സ്കൂൾ മാറേണ്ടി വന്നിട്ടുണ്ടെങ്കിൽ,
ആ കുട്ടിയുടെ അവകാശം നിഷേധിച്ചവർക്കെതിരെ നടപടി എടുക്കൂ
അപ്പോഴാണ് താങ്കളുടെ നിലപാട് സോഷ്യൽ മീഡിയ കയ്യടിക്ക് വേണ്ടിയുള്ളതല്ല എന്ന്
പറയാൻ പറ്റൂ.
ഗവൺമെൻ്റ്, എയിഡഡ് , അൺ എയ്ഡഡ് എന്ന ഏത് വിഭാഗത്തിലായാലും
CBSE, ICSE സ്റ്റേറ്റ് സിലബസ് ഏതായാലും
സർക്കാർ അനുമതിയും, പരിശോധനയും എല്ലാ സ്ഥാപനങ്ങൾക്കും ആവശ്യമാണ്.
നിയമം ഇങ്ങനെയാണെന്നിരിക്കെ
ആക്ഷനിലേക്ക് പോവാതെ,
മൗലികാവശങ്ങൾ സംരക്ഷിക്കാതെ
സോഷ്യൽ മീഡിയ പ്രതികരണം മാത്രമായി ഒരു വിദ്യാഭ്യാസ മന്ത്രിയിരിക്കുന്നത് ശരിയല്ലല്ലോ.
പള്ളിരുത്തി റീത്താസ് സ്കൂൾ പോലെ നിരവധി സ്കൂളുകൾ നമുക്ക് ചുറ്റുമുണ്ട്.
ഈ നാടിൻ്റെ ആശയവും അടുത്തറയും അറിയാത്ത കുറെ സ്ഥാപനങ്ങൾ.
അവർ ആദ്യം മൗലികാവശങ്ങളുടെയും,
ജനാധിപത്യത്തിൻ്റെയും, മതേതരത്വത്തിൻ്റെയും , ബഹുസ്വരതയുടെയും, സ്നേഹത്തിൻ്റെയും
ചേർത്ത്പിടിക്കലിൻ്റെയും സ്കൂളിൽ ചേരുകയാണ് വേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

