സ്നേഹത്തിന്റെ ഓർമപ്പെടുത്തലാണ് ഓണം - ചിറ്റയം ഗോപകുമാർ
text_fieldsബാംഗ്ലൂർ കേരള സമാജം കന്റോൺമെന്റ് സോൺ ഓണാഘോഷം കേരള ഡെപ്യൂട്ടി സ്പീക്കർ
ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും ഓർമപ്പെടുത്തലാണ് ഓണമെന്നും പരസ്പരം സ്നേഹിക്കാനും സൗഹൃദം പങ്കിടാനും കഴിയുന്ന തരത്തിലേക്ക് മനുഷ്യനെ ശുദ്ധീകരിക്കലാണ് മഹാബലി നമ്മളെ ഓർമപ്പെടുത്തുന്നതെന്നും കേരള ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു.
ബാംഗ്ലൂർ കേരള സമാജം കന്റോൺമെന്റ് സോൺ ഓണാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സോൺ ചെയർപേഴ്സൻ ലൈല രാമചന്ദ്രൻ അധ്യക്ഷതവഹിച്ചു. കസ്റ്റംസ് അഡീഷനൽ കമീഷണർ ഗോപകുമാർ, ചെന്നൈ വി.എസ്.എ സ്ട്രാറ്റജിക് ചെയർമാൻ വിജയകുമാർ, കേരള സമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി റജികുമാർ, ട്രഷറർ പി.വി.എൻ. ബാലകൃഷ്ണൻ, കൾചറൽ സെക്രട്ടറി വി. മുരളീധരൻ, അസിസ്റ്റന്റ് സെക്രട്ടറി വി.എൽ. ജോസഫ്, നേറ്റീവ് നെസ്റ്റ് ഡയറക്ടർ വിജയകുമാർ, ആയുഷ്മാൻ ആയുർവേദ പ്രതിനിധി രാധാകൃഷ്ണൻ, കെ.എൻ.ഇ. ട്രസ്റ്റ് പ്രസിഡന്റ് സി. ഗോപിനാഥൻ, സെക്രട്ടറി ജെയ്ജോ ജോസഫ്, സോൺ കൺവീനർ ഹരി കുമാർ, ആഘോഷ കമ്മിറ്റി ചെയർമാൻ ഷിനോജ് കെ. നാരായണൻ, വനിത വിഭാഗം ചെയർപേഴ്സൻ ദിവ്യ മുരളി തുടങ്ങിയവർ സംബന്ധിച്ചു.
കേരള സമാജം കുടുംബാംഗങ്ങൾ അവതരിപ്പിച്ച കേരളീയം, കലാപരിപാടികൾ, ഓണസദ്യ എന്നിവയും ബൽറാം, ശ്രീരാഗ്, അനുശ്രീ (സ്റ്റാർ സിങ്ങർ) എന്നിവർ നേതൃത്വം നൽകിയ സംഗീത പരിപാടിയും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

