റാപ്പിഡ് റെയിൽ ഇടനാഴി; എൻ.സി.ആർ.ടി.സി സന്നദ്ധത പ്രകടിപ്പിച്ചു
text_fieldsബംഗളൂരു: കർണാടകയിൽ റാപ്പിഡ് റെയിൽ ഇടനാഴി നടപ്പാക്കുന്നതിന് നാഷനൽ കാപ്പിറ്റൽ റീജ്യൻ ട്രാൻസ്പോർട്ട് കോർപറേഷൻ ലിമിറ്റഡുമായി (എൻ.സി.ആർ.ടി.സി) സംസ്ഥാന സർക്കാർ ചർച്ച നടത്തി. ബംഗളൂരുവിനും സമീപ നഗരങ്ങൾക്കുമിടയിൽ സെമി ഹൈസ്പീഡ് നമോഭാരത് ഇടനാഴി സ്ഥാപിക്കാനുള്ള പദ്ധതിയുടെ വിശദ റിപ്പോർട്ട് തയാറാക്കാൻ എൻ.സി.ആർ.ടി.സി സന്നദ്ധത പ്രകടിപ്പിച്ചു.
ബംഗളൂരു- ഹൊസ്കോട്ടെ- കോലാർ(65 കി.മീ), ബംഗളൂരു-മൈസൂരു(145 കി.മീ), ബംഗളൂരു-തൂമകുരു (60 കി.മീ), ബംഗളൂരു- ഹൊസൂർ- കൃഷ്ണഗിരി- ധർമപുരി(138 കി.മീ)എന്നീ ഇടനാഴികളാണ് കമ്പനി നിർദേശിച്ചത്. ട്രെയിനിന്റെ ശരാശരി വേഗത മണിക്കൂറിൽ 85 കി.മീ. ബംഗളൂരു- മൈസൂരു യാത്രാസമയം ഒരു മണിക്കൂർ 40 മിനിറ്റ്.
ബംഗളൂരുവിൽ നിന്ന് തുമകുരുവിലെത്താൻ 42 മിനിറ്റ്. മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ഉടൻ ചർച്ച നടത്തുമെന്നും വൈകാതെ തീരുമാനമെടുക്കുമെന്നും മന്ത്രി എം.ബി. പാട്ടീൽ പറഞ്ഞു. നഗരത്തിലെ തിരക്ക് കുറക്കുന്നതിനായി റീജനൽ റാപ്പിഡ് സിസ്റ്റം വികസിപ്പിക്കുന്നതിനെക്കുറിച്ചും ചർച്ച നടന്നതായി മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

