പ്രളയക്കെടുതി; അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്ക് നിർദേശം നൽകി മുഖ്യമന്ത്രി
text_fieldsമുഖ്യമന്ത്രി സിദ്ധരാമയ്യ
ബംഗളൂരു: പ്രളയക്കെടുതി തുടരുന്ന വടക്കൻ കർണാടകയിൽ അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്ക് നിർദേശം നൽകി മുഖ്യമന്ത്രി സിദ്ധരാമയ്യ. ജില്ലയുടെ ചുമതലയുള്ള സെക്രട്ടറിമാർ നേരിട്ട് സ്ഥലത്തെത്തി ദുരിതാശ്വാസപ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം. മനുഷ്യരുടെയും വളർത്തുമൃഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കണം.
അപകടസാഹചര്യത്തിലുള്ള കുടുംബങ്ങളെ അടിയന്തരമായി സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റാനും അദ്ദേഹം നിർദേശം നൽകി. കനത്തമഴയിൽ കൃഷ്ണ, ഭീമ നദികൾ കരകവിഞ്ഞതിനെ തുടർന്ന് കലബുറഗി, ബിഡാർ, യദ്ഗിർ, വിജയപുര ജില്ലകളിൽ പ്രശ്നസമാന അവസ്ഥയാണ്. മഹാരാഷ്ട്രയിലെ ഉജനി, നീര അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നതോടെ കലബുറഗിയിലെ ബന്നത്തോറ അടക്കം താഴ്ന്ന ഗ്രാമങ്ങൾ വെള്ളത്തിലാണ്. കൃഷിയെയും കന്നുകാലികളെയും കുറിച്ചുള്ള ആശങ്കകളാണ് ഗ്രാമീണർ ഭൂരിഭാഗവും ഉദ്യോഗസ്ഥരുമായി പങ്കുവെക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

