പുകവലി മേഖല ഒരുക്കാത്ത പബ്, ക്ലബ്, ഹോട്ടൽ, ബാർ എന്നിവക്ക് മുന്നറിയിപ്പ്
text_fieldsബംഗളൂരു: നഗരത്തിലെ പബുകൾ, ക്ലബുകൾ, ഹോട്ടലുകൾ, ബാറുകൾ എന്നിവയിൽ നിശ്ചിത പുകവലി മേഖലകൾ ഒരുക്കാത്ത സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുമെന്ന് ബൃഹദ് ബംഗളൂരു മഹാനഗര പാലിക (ബി.ബി.എം.പി) മുന്നറിയിപ്പ് നൽകി. രണ്ടാഴ്ച മുമ്പ് 300ൽ അധികം സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയിരുന്നു.
എന്നാൽ, പല സ്ഥാപനങ്ങളും ഇതുവരെ നിർദേശങ്ങൾ പാലിച്ചിട്ടില്ലെന്ന് ബി.ബി.എം.പി വ്യക്തമാക്കി. അടുത്തയാഴ്ച വീണ്ടും പരിശോധന നടത്തും. നിയമലംഘനം തുടരുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് നേരിട്ട് റദ്ദാക്കുമെന്നും നിയമനടപടി സ്വീകരിക്കുമെന്നും ബി.ബി.എം.പി സ്പെഷൽ കമീഷണർ വികാസ് സുരൽകർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
