നഗ്മ മുഹമ്മദ് ജപ്പാനിലെ ഇന്ത്യൻ അംബാസഡർ
text_fieldsനഗ്മ മുഹമ്മദ്
കാസർകോട്: പോളണ്ട് അംബാസഡർ സ്ഥാനത്തുനിന്ന് കാസർകോടിന്റെ അഭിമാനമായ നഗ്മ മുഹമ്മദ് മാലിക് ജപ്പാൻ ഇന്ത്യൻ അംബാസഡർ സ്ഥാനത്തേക്ക്. കാസർകോട് ഫോർട്ട് റോഡിലെ മുഹമ്മദ് ഹബീബുല്ലയുടെയും സുലു ബാനുവിന്റെയും മകളായ നഗ്മ മുഹമ്മദ്, എഴുത്തുകാരി സാറ അബൂബക്കറിന്റെ സഹോദരപുത്രിയാണ്.
നഗ്മ ജനിച്ചതും വളർന്നതും ഡൽഹിയിലാണ്. പാരിസിൽ നയതന്ത്ര ജീവിതം ആരംഭിച്ച അവർ അവിടെ ഇന്ത്യൻ എംബസിയിലും യുനെസ്കോയിലും ജോലി ചെയ്തു. 1991ൽ ഇന്ത്യയിലെ ആദ്യ വനിത ഡെപ്യൂട്ടി ചീഫ് ഓഫ് പ്രോട്ടോകോളായി. 1991ൽ വിദേശകാര്യ സർവിസിൽ ചേർന്നു. പ്രധാനമന്ത്രി ഐ.കെ. ഗുജ്റാളിന്റെ പേഴ്സനൽ സ്റ്റാഫിൽ വെസ്റ്റ് യൂറോപ് ഡിവിഷനിലും ജോലിചെയ്തു. നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ ഫസ്റ്റ് സെക്രട്ടറിയും കൗൺസിലറുമായി. റഷ്യയുമായും സി.ഐ.എസ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയായും പ്രവർത്തിച്ചു. തുനീഷ്യയിലെ അംബാസഡർ (2012-15), ബ്രൂണെ ദാറുസ്സലാമിലെ ഹൈകമീഷണർ (2015-18) എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2019-2020 കാലഘട്ടത്തിൽ പോളിസി പ്ലാനിങ് ഡിവിഷന്റെ തലപ്പത്തെത്തി. 2021 സെപ്റ്റംബർ മുതൽ പോളണ്ടിലെ ഇന്ത്യയുടെ അംബാസഡറായിരുന്നു.
1965ലെ ഇന്ത്യ-പാകിസ്താൻ യുദ്ധത്തിൽ രക്തസാക്ഷിയായ ലെഫ്. പി. മുഹമ്മദ് ഹാഷിം നഗ്മയുടെ അമ്മാവനാണ്.
ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന അഭിഭാഷകനായ ഫരീദ് ഇനാം മാലിക്കാണ് ഭർത്താവ്. ഒരു മകനും മകളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

