വഖഫ് വസ്തു രജിസ്ട്രേഷൻ: രേഖകൾ തയാറാക്കിവെക്കണം
text_fieldsകൊച്ചി: വഖഫ് ബോർഡുകളിൽ രജിസ്റ്റർ ചെയ്ത വഖഫുകളുടെ മുഴുവൻ വസ്തുവിവരങ്ങളും പുതിയ നിയമ ഭേദഗതിയുടെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ രൂപവത്കരിച്ച സെൻട്രൽ പോർട്ടലിൽ ആറ് മാസത്തിനകം ഉൾപ്പെടുത്തണം. ഇതിന്റെ ഭാഗമായി സംസ്ഥാന വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്ത എല്ലാ വഖഫുകളുടെയും കൈകാര്യകർത്താക്കൾ അതത് വഖഫുകളുടെ ആധാരങ്ങൾ, കൈവശവകാശ സർട്ടിഫിക്കറ്റുകൾ, നികുതി രസീത്, കൈവശം തെളിയിക്കുന്ന മറ്റ് റവന്യൂ രേഖകൾ എന്നിവയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പികൾ തയാറാക്കിവെച്ച്, ഇവയുടെയെല്ലാം പകർപ്പ് പ്രത്യേകം ഫോൾഡറുകളിലാക്കി പെൻ ഡ്രൈവിൽ സൂക്ഷിക്കണം. ബോർഡിൽനിന്ന് ആവശ്യപ്പെടുന്ന മുറക്ക് ഇവ സമർപ്പിക്കണമെന്നും ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ അറിയിച്ചു. വസ്തുക്കൾ പോർട്ടലിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ബോർഡിന്റെ നേതൃത്വത്തിൽ ജില്ലതല പരിശീലനം നൽകുമെന്നും ഇ.ഇ.ഒ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

