തൊഴിലുറപ്പ് തൊഴിലാളികൾ വിശ്രമിക്കുന്നതിനിടെ തെങ്ങ് വീണു; രണ്ട് പേർക്ക് ദാരുണാന്ത്യം
text_fieldsപ്രതീകാത്മക ചിത്രം
വെള്ളറട (തിരുവനന്തപുരം): തോട് വൃത്തിയാക്കുന്നതിനിടെ തെങ്ങ് വീണ് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ദാരുണാന്ത്യം. രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്. കുന്നത്തുകാല്‍ തൊളിയറ കിഴക്കേക്കര പുത്തന്‍വീട്ടില്‍ പരേതനായ രാമചന്ദ്രന്‍ നായരുടെ ഭാര്യ ചന്ദ്രിക കുമാരി (65), കുന്നത്തുകാല്‍ ചെമ്മണ്ണുവിള ദര്‍ശന നിലയത്തില്‍ ശ്രീകുമാരന്റെ ഭാര്യ വസന്തകുമാരി (69) എന്നിവരാണ് മരിച്ചത്.
ഉഷ (58), സ്‌നേഹലത (50) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്തിലെ ചാവടിയില്‍ കൊന്നാനൂര്‍ക്കോണം തോട് വൃത്തിയാക്കുന്നതിനിടെ ശനിയാഴ്ച രാവിലെ 10.30നാണ് സംഭവം. അമ്പതോളം തൊഴിലാളികളാണ് സ്ഥലത്തുണ്ടായിരുന്നത്. പ്രഭാത ഭക്ഷണം കഴിച്ച ശേഷം വിശ്രമിക്കുന്ന സമയത്താണ് കേടായി ഉണങ്ങിനിന്ന തെങ്ങ് ഇവർക്കുമേൽ വീണത്.
ഭക്ഷണം കഴിച്ച ശേഷം തോടിന് കുറുകെയുള്ള പാലത്തില്‍ ഇരിക്കുകയായിരുന്നു വസന്തകുമാരി. തോടിനപ്പുറത്തെ വരമ്പിലാണ് ചന്ദ്രികകുമാരിയും മറ്റുള്ളവരും വിശ്രമിച്ചിരുന്നത്. പാലമുള്‍പ്പെടെ തകര്‍ന്ന് തൊഴിലാളികള്‍ക്ക് മുകളിലൂടെ വീഴുകയായിരുന്നു. ചന്ദ്രിക കുമാരിയുടെ മക്കള്‍: സന്ധ്യചന്ദ്രന്‍, സന്ദീപ് ചന്ദ്രന്‍. വസന്തകുമാരിയുടെ മക്കള്‍: ദിനേശ്, ദര്‍ശന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

