ഖുർആൻ മൂല്യാധിഷ്ഠിത ജീവിതത്തിന്റെ വഴികാട്ടി- പി.മുജീബ് റഹ്മാൻ
text_fieldsപി. മുജീബ് റഹ്മാൻ
കണ്ണൂർ: നന്മ നിറഞ്ഞ ജീവിതത്തിന് വഴികാട്ടുന്ന പാഠങ്ങളാണ് വിശുദ്ധ ഖുർആന്റെ ഉള്ളടക്കമെന്നും ഖുർആൻ പഠിതാക്കൾ നല്ല നാടിന്റെ പിറവിക്ക് നേതൃത്വം നൽകണമെന്നും ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ. ഖുർആൻ സ്റ്റഡി സെന്റർ ടീനേജ് വിദ്യാർഥികൾക്കായി ഒരുക്കിയ ഓൺലൈൻ ഖുർആൻ പഠനസംരംഭമായ ക്യൂസ്പോട് പ്രഖ്യാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഇരുട്ടിന്റെ ശക്തികൾ നാട് വാഴുമ്പോൾ ഖുർആന്റെ വെളിച്ചം കൊണ്ട് അതിനെ മറികടക്കാൻ കുട്ടികൾക്കാവണമെന്നും അമീർ പറഞ്ഞു.
കണ്ണൂർ കൗസർ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്ന ചടങ്ങിൽ ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹകീം നദ്വി അധ്യക്ഷതവഹിച്ചു. ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ശിഫാന സുബൈർ, എ.എസ്. അബ്ദുൽ ജലീൽ, സുലൈമാൻ അസ്ഹരി, വി.കെ. ഖാലിദ്, റഫീന അന്നാൻ, യു.പി. സിദ്ദീഖ്, ടി.കെ. മുഹമ്മദലി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

