താനൂർ ബോട്ടപകടം: അന്വേഷണ റിപ്പോർട്ട് രണ്ടാംഘട്ട തെളിവെടുപ്പിനുശേഷം
text_fieldsതാനൂർ ബോട്ടപകടം
തിരുവനന്തപുരം: മലപ്പുറം താനൂർ തൂവൽതീരം ബീച്ചിൽ 2023 മേയ് ഏഴിനുണ്ടായ ബോട്ടപകടം അന്വേഷിക്കുന്ന റിട്ട. ജസ്റ്റിസ് വി.കെ. മോഹനൻ അധ്യക്ഷനായ കമീഷൻ വൈകാതെ റിപ്പോർട്ട് സമർപ്പിക്കും. രണ്ടാംഘട്ട തെളിവെടുപ്പിന് ശേഷം റിപ്പോർട്ട് സമർപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വി.കെ. മോഹനൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
അന്വേഷണ ഭാഗമായ ആദ്യഘട്ട തെളിവെടുപ്പ് പൂര്‍ത്തിയായി. രണ്ടാംഘട്ടം സെപ്റ്റംബർ 10 മുതല്‍ ഒക്ടോബര്‍ 23 വരെ വിവിധയിടങ്ങളിൽ നടക്കും. തെളിവുകൾ ശേഖരിച്ച് രണ്ടുഘട്ടങ്ങളിലെ നിഗമനങ്ങളും ചേര്‍ത്താണ് അന്തിമ റിപ്പോര്‍ട്ട് തയാറാക്കുക. റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുമ്പ് ഈരംഗത്തെ വിദഗ്ധരുടെ അഭിപ്രായം തേടും.
മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ബോട്ട് രൂപമാറ്റം വരുത്തി യാത്രാബോട്ടാക്കിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇതുസംബന്ധിച്ച് രണ്ടാംഘട്ട തെളിവെടുപ്പില്‍ അന്തിമ തീരുമാനത്തിലെത്താനാകും. ബുധനാഴ്ച രാവിലെ 11ന് തിരുവനന്തപുരം പൂവാർ പഞ്ചായത്ത് ഹാളിലാണ് രണ്ടാംഘട്ടത്തിലെ ആദ്യ സിറ്റിങ്. തുടർന്ന് വിവിധ ജില്ലകളിൽ തെളിവെടുപ്പ് നടത്തും. ഒക്ടോബർ 23ന് മലപ്പുറത്താണ് അവസാന സിറ്റിങ്.
കൂടുതൽ വിവരങ്ങൾക്ക് 0484-2999713 എന്ന നമ്പറിലോ vkmjctanur@gmail.com എന്ന ഇ-മെയിലിലോ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

