ശബരിമല സ്വർണക്കവർച്ച; ഇന്ന് നിർണായക ദേവസ്വം ബോർഡ് യോഗം, ഉദ്യോഗസ്ഥർക്കെതിരെ നടപടി ചർച്ചയായേക്കും
text_fieldsതിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ചയിൽ അന്വേഷണം പുരോഗമിക്കുന്നതിടെ നിർണായ ദേവസ്വംബോർഡ് യോഗം ചൊവ്വാഴ്ച ചേരും. കേസിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടവർക്കെതിരെ നടപടികൾ അടക്കം യോഗം ചർച്ച ചെയ്തേക്കും. പ്രതി പട്ടികയിൽ ഉൾപ്പെട്ട അസിസ്റ്റന്‍റ് എഞ്ചിനീയർ കെ. സുനിൽകുമാറിനെതിരെ നടപടിയുണ്ടായേക്കുമെന്നാണ് സൂചന.
നേരത്തെ, പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട, 2019 ൽ അഡ്മിനിസ്റ്ററേറ്റീവ് ഓഫിസറായിരുന്ന മുരാരി ബാബുവിനെ സസ്പെൻഡ് ചെയ്തിരുന്നു. പ്രതിപ്പട്ടികയിലുള്ള ഉദ്യോഗസ്ഥരിൽ കെ. സുനിൽകുമാറും മുരാരി ബാബുവും മാത്രമാണ് സർവീസിലുള്ളത്.
ഇതിനിടെ, വിരമിച്ച ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാവുമെന്ന് നേരത്തെ അധികൃതർ വ്യക്തമാക്കിയിരുന്നു. ഇവരുടെ പെൻഷൻ ആനുകൂല്യങ്ങൾ അടക്കമുള്ളവ തടയാനാണ് നീക്കം. വിഷയം ചൊവ്വാഴ്ച ചേരുന്ന ദേവസ്വം ബോർഡ് യോഗം ചർച്ച ചെയ്തേക്കും. അതേസമയം, ശബരിമലയിൽ
അതേസമയം, ശബരിമല ദ്വാരപാലക ശിൽപത്തിലെ പാളിയടക്കം സ്വർണം പൂശിയതുമായി ബന്ധപ്പെട്ട് പല നിർണായക രേഖകളും ഇനിയും കണ്ടെത്തേണ്ടതുണ്ട്. നിർമാതാക്കളായ സ്മാർട്ട് ക്രിയേഷൻസിൽ അന്വേഷണ സംഘം പരിശോധന നടത്തിയെങ്കിലും ഇവ കണ്ടെത്താനായില്ലെന്നാണ് വിവരം. പരിശോധനക്ക് മുമ്പ് നിർണായക രേഖകളിൽ പലതും കടത്തിക്കൊണ്ടുപോയെന്നും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. ഈ തലത്തിലും അന്വേഷണം വ്യാപിപ്പിക്കാനാണ് നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

