ശബരിമലയിൽ അയ്യപ്പനൊപ്പം വാവരെ കാണാൻ ആർ.എസ്.എസിന് കഴിയുന്നില്ല -മുഖ്യമന്ത്രി
text_fieldsപിണറായി വിജയൻ
കണ്ണൂർ: ശബരിമലയെ വലിയ വിവാദമാക്കാൻ സംഘ്പരിവാർ ശ്രമിക്കുന്നുവെന്നും ആർ.എസ്.എസിന് കേരളത്തിൽ മേധാവിത്വം ലഭിച്ചാൽ അയ്യപ്പനൊപ്പം വാവരുമുള്ള സങ്കൽപം നഷ്ടപ്പെടുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
സി.പി.എം കണ്ണൂർ ജില്ല കമ്മിറ്റി ഓഫിസ് അഴീക്കോടൻ മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമലയുമായി ബന്ധപ്പെട്ട ഐതിഹ്യത്തിൽ വാവർക്കും പ്രത്യേക സ്ഥാനമുണ്ട്. ഇതിനോട് ആർ.എസ്.എസ് യോജിക്കുന്നില്ല. ഒരു മുസ്‍ലിമിന് സ്ഥാനം കൊടുക്കാൻ പാടുണ്ടോ എന്നാണ് അവർ ചോദിക്കുന്നത്. വാവര് മറ്റൊരു പേരുകാരനാണെന്ന് സ്ഥാപിക്കാനും മോശക്കാരനായി ചിത്രീകരിക്കാനുള്ള ശ്രമവുമാണ് നടക്കുന്നത്. ഇത് ശബരിമലയെയും അയ്യപ്പനെയും ആരാധിക്കുന്നവർക്ക് അംഗീകരിക്കാനാവില്ല. സംഘ്പരിവാറിന് മേധാവിത്വം ലഭിച്ചാൽ നഷ്ടപ്പെടുക ഇതടക്കമാണ്. ശബരിമലയുടെ സ്വഭാവം നഷ്ടമാവും. ഓണത്തിന് മഹാബലിയെ നഷ്ടമാകും. വാമനനെ ആണവർക്ക് വേണ്ടത്.
നമ്മുടെ സമൂഹത്തിന് നമ്മുടേതായ പ്രത്യേകതകളുണ്ട്. ആർ.എസ്.എസിന്റെ തത്ത്വശാസ്ത്രം മേധാവിത്വം വഹിച്ചാൽ മതനിരപേക്ഷതയും ജനാധിപത്യവും മുറുകെപിടിക്കുന്ന നമ്മുടെ സമൂഹത്തിന് ഇങ്ങനെ നിലനിൽക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

