പീച്ചി സ്റ്റേഷൻ മർദനം; സസ്പെൻഷനിൽ തൃപ്തനല്ലെന്ന് പരാതിക്കാരൻ
text_fieldsഫയൽ ചിത്രം
തൃശൂർ: പീച്ചി പൊലീസ് സ്റ്റേഷനിൽ വെച്ച് മർദനമേറ്റ സംഭവത്തിൽ അന്നത്തെ എസ്.ഐയും കടവന്ത്ര സി.ഐയുമായ പി.എം. രതീഷിനെതിരായ സസ്പെൻഷൻ നടപടിയിൽ തൃപ്തനല്ലെന്ന് പരാതിക്കാരനായ പട്ടിക്കാട് ലാലീസ് ഹോട്ടൽ ഉടമ കെ.പി. ഔസേപ്പ്. ലോകം മുഴുവൻ എസ്.ഐയുടെ ക്രൂര പ്രവർത്തി കണ്ടതാണ്.
ഇത്രയും വ്യക്തമായ തെളിവുണ്ടായിട്ടും സസ്പെൻഷനിൽ നടപടി ഒതുക്കിയത് ശരിയല്ല. ഉദ്യോഗസ്ഥനെ പിരിച്ചുവിടുകയും ക്രിമിനൽ നടപടി സ്വീകരിക്കുകയുമാണ് വേണ്ടതെന്ന് ഔസേപ്പ് ‘മാധ്യമ’ത്തോട് പറഞ്ഞു. ഹൈകോടതിയിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ പുതിയ എഫ്.ഐ.ആർ ഇട്ട് അന്വേഷണത്തിന് തൃശൂരിലെ കോടതിയോട് ഹൈകോടതി നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തന്നെയും മകനെയും ജീവനക്കാരെയും മർദിക്കുകയും അപമാനിക്കുകയും ചെയ്ത സി.സി.ടി.വി ദൃശ്യങ്ങൾ നിയമപോരാട്ടത്തിലൂടെയാണ് ഔസേപ്പ് പുറംലോകത്ത് എത്തിച്ചത്. 2023 മേയ് 24നാണ് പൊലീസ് സ്റ്റേഷനിൽ മർദനം നടന്നത്. രതീഷിനെതിരായ തൃശൂർ അഡി. എസ്.പിയുടെ അന്വേഷണ റിപ്പോർട്ട് ഒരു വർഷത്തിലധികം പൂഴ്ത്തിവെക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

