21ദിന ചലഞ്ചുകളുമായി എൻ.എസ്.എസ് ജീവിതോത്സവം റാന്നി ക്ലസ്റ്റർ ഉദ്ഘാടനം ചെയ്തു
text_fieldsറാന്നി: ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം റാന്നി ക്ലസ്റ്ററിന്റെ നേതൃത്വത്തിൽ റാന്നി എം.എസ് ഹയർ സെക്കൻഡറി സ്കൂൾ, റാന്നി എസ്.സി ഹയർ സെക്കൻഡറി സ്കൂൾ, എബനേസർ ഹയർ സെക്കൻഡറി സ്കൂൾ എന്നീ സ്കൂളുകളിലെ വിദ്യാർഥികളെ പങ്കെടുപ്പിച്ചുകൊണ്ട് റാന്നി ഇട്ടിയപ്പാറ ബസ്റ്റാൻഡിൽ വച്ച് എൻ.എസ്.എസ് ദിനാഘോഷവും ജീവിതോത്സവം പദ്ധതിയുടെയും റാന്നി ക്ലസ്റ്റർ തല ഉദ്ഘാടനം നടന്നു.
എൻ.എസ്.എസ് ദിനാഘോഷം പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് റൂബി കോശി നിർവഹിച്ചു. ജീവിതോത്സവം 2025 പദ്ധതിയുടെ ഉദ്ഘാടനം അങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ബിന്ദു റെജി നിർവഹിച്ചു. എം.എസ് സ്കൂൾ പ്രിൻസിപ്പൽ സ്മിജു ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. എസ്.സി സ്കൂൾ പ്രിൻസിപ്പൽ ഷൈനി സൂസൻ എബ്രഹാം, എബനേസർ സ്കൂൾ പ്രിൻസിപ്പൽ അരുൺ രാജ്, ക്ലസ്റ്റർ കൺവീനർ രജനി.പി നായർ, പ്രോഗ്രാം ഓഫീസർമാരായ സ്മിതാ സ്കറിയ, ആൻസി വർഗീസ്, സൗമ്യ എസ് എന്നിവർ പ്രസംഗിച്ചു.
കൗമാരക്കാരായ ഹയർസെക്കൻഡറി വിദ്യാർഥികളൾക്ക് ഏറ്റെടുത്ത് നടപ്പാക്കാൻ കഴിയുന്ന തുടർച്ചയ 21ദിവസത്തെ ചലഞ്ചുകൾ നൽകി അവരുടെ സർഗ്ഗശേഷിയും ഊർജ്ജവും ആധുനിക ജനാധിപത്യ സമൂഹങ്ങൾക്ക് അനുഗുണമാം വിധം വ്യക്തിത്വത്തെ സ്ഫുടം ചെയ്ത് എടുക്കുക എന്നതു ലക്ഷ്യമിട്ടാണ് ജീവിതോത്സവം 2025 പദ്ധതി നടപ്പാക്കുന്നത്.
ഉദ്ഘാടനത്തിന്റെ ഭാഗമായി വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞ, നൃത്തശില്പം, കവിതാലാപനം, ലൈവ് എഫ് എം തുടങ്ങി വിവിധ കലാപരിപാടികളും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

