റേഷനരി കരിഞ്ചന്തയിൽ; ഒരാൾ അറസ്റ്റിൽ
text_fieldsജിനു
ആലപ്പുഴ: റേഷനരി കരിഞ്ചന്തയിൽ വിൽക്കുന്നയാൾ അറസ്റ്റിൽ. ആലപ്പുഴ തൊണ്ടൻകുളങ്ങര വാർഡിൽ തയ്യിൽ വീട്ടിൽ ജിനുവാണ് (52) 3500 കിലോ റേഷനരിയും 85കിലോ ഗോതമ്പും വിൽക്കാൻ കൊണ്ടുപോകുന്നവഴി നോർത്ത് പൊലീസിന്റെ പിടിയിലായത്. നോർത്ത് ഇൻസ്പെക്ടർ എം.കെ. രാജേഷിന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷത്തിലാണ് പ്രതിയെ പിടികൂടിയത്. അരി കടത്താൻ ഉപയോഗിച്ച വാഹനവും ഇതിൽ നിറച്ച ഒരു ലോഡ് അരിയും ഗോതമ്പും പിടിച്ചെടുത്തു.
പുന്നമടയിൽ പ്രതി വാടകക്കെടുത്ത മുറിയിൽനിന്ന് അരി നിറക്കാൻ ഉപയോഗിച്ച പ്ലാസ്റ്റിക് ചാക്കുകളും ഇലക്ട്രോണിക്ക് ത്രാസ്, ചാക്ക് തയ്ക്കാൻ ഉയോഗിച്ചമെഷീൻ, നൂൽ, അളവ്പാത്രം എന്നിവ പൊലീസ് കണ്ടെത്തി. അരി എവിടെനിന്നാണ് വരുന്നതെന്നും ഇയാൾ ആർക്കാണ് വിൽക്കുന്നതെന്നും അന്വേഷണം നടത്തിവരുകയാണെന്നും പൊലീസ് പറഞ്ഞു. എസ്.ഐമാരായ ജേക്കബ്, ഷിബു, എ.എസ്.ഐ രശ്മി, എസ്.സി.പി.ഒ രജീഷ്, മഹേഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

