ആലപ്പുഴ ജില്ലയിൽ 3311 കുടുംബം ദാരിദ്ര്യമുക്തം
text_fieldsആലപ്പുഴ: നവംബർ ഒന്നിന് ആലപ്പുഴയും അതിദരിദ്രരില്ലാത്ത ജില്ലയെന്ന സ്വപ്നം പൂവണിയും. സാമൂഹികപങ്കാളിത്തത്തോടെ നടത്തിയ സർവേയിൽ ജില്ലയില്‍ അതിദരിദ്രരായി കണ്ടെത്തിയത് 3613 അതിദരിദ്ര കുടുംബങ്ങളെയാണ്. ഇതിൽ മരണപ്പെട്ടവർ, ആശ്രയ പദ്ധതിയിലൂടെ നിലവില്‍ ഇതേ ആനുകൂല്യങ്ങള്‍ ലഭിക്കുന്നവര്‍, മറ്റ് സംസ്ഥാനങ്ങളിലേക്കും ജില്ലയിലേക്കും മാറി താമസിച്ചിരുന്നവർ തുടങ്ങിയവരെ ഒഴിവാക്കിയുള്ള അന്തിമപട്ടികയിൽ 3311 കുടുംബങ്ങളാണ് അതിദാരിദ്ര്യത്തില്‍നിന്ന് മുക്തമായത്.
ഇതിൽ 276 പേർ മരണപ്പെട്ടു. 26 കുടുംബം താമസംമാറി. നഗരസഭകളിലെ അന്തിമപട്ടികയിൽ ആലപ്പുഴ നഗരസഭ -184, ഹരിപ്പാട് -37, ചെങ്ങന്നൂർ -25, ചേർത്തല -68, കായംകുളം -207, മാവേലിക്കര -47 എന്നിങ്ങനെയാണ് ദാരിദ്ര്യമുക്തമായത്. ജില്ലയിലെ അതിദരിദ്ര കുടുംബങ്ങളില്‍ 2369 പേര്‍ക്ക് അവകാശരേഖകളും സാമൂഹികസുരക്ഷ പെന്‍ഷനും കുടുംബശ്രീ അംഗത്വവും നൽകി. അന്നത്തിന് ബുദ്ധിമുട്ട് നേരിട്ട 1213 കുടുംബത്തിന് ഭക്ഷണവും തദ്ദേശസ്ഥാപനങ്ങളും വിവിധസന്നദ്ധസംഘടനകളുടെയും സ്കൂൾ വിദ്യാർഥികളുടെയും സഹകരണത്തോടെ ഭക്ഷണക്കിറ്റുകളും നൽകുന്നുണ്ട്.
എല്ലാ മാസവും ആദ്യത്തെ തിങ്കളാഴ്ച വിദ്യാർഥികളുടെ വീടുകളില്‍നിന്ന് കൊണ്ടുവരുന്ന വിവിധ ഭക്ഷണസാധനങ്ങള്‍ ശേഖരിച്ച് അതിദരിദ്രരുടെ വീടുകളില്‍ എത്തിക്കുന്ന ‘ഒരു പിടിനന്മ’ പദ്ധതിയുമുണ്ട്. 1633 പേർക്ക് ആരോഗ്യസേവനവും പാലിയേറ്റിവ് കെയറിലൂടെ 283 പേർക്കും 13 പേര്‍ക്ക് ആരോഗ്യ സുരക്ഷ ഉപകരണങ്ങളും നൽകി.
വരുമാനം ആവശ്യമായ 204 കുടുംബങ്ങളിലെ 137 പേര്‍ക്ക് കുടുംബശ്രീ വഴി ഉജ്ജീവനം പദ്ധതിയിലൂടെ സ്വയം സഹായസംരംഭങ്ങളിലൂടെ സ്ഥിരമായ വരുമാനം സാധ്യമാക്കി. വീടും വസ്തുവും ആവശ്യമുണ്ടായിരുന്നത് 195 കുടുംബമായിരുന്നു. ഇതിൽ 145 പേര്‍ക്കും ഭൂമി ലഭ്യമാക്കി വീട് അനുവദിച്ചു. ഇവരില്‍ 51 പേരുടെര് വീട് നിർമാണം പൂർത്തിയായി. 94 പേരുടെ വീട് നിർമാണം വിവിധ ഘട്ടങ്ങളിലാണ്. വീട് മാത്രം ആവശ്യമുള്ള 274 അതിദരിദ്ര കുടുംബങ്ങളിലെ 227 പേർക്കും വീട് പൂർത്തിയാക്കി. 47 പേര് വീട് നിർമാണം പുരോഗമിക്കുകയാണ്. അവശേഷിക്കുന്നവർക്ക് വാടക നല്കി താല്‍ക്കാലികമായി താമസസൗകര്യം ഒരുക്കിയിട്ടുണ്ട്.
നഗരസഭ തിരിച്ച് കണക്ക്
(ആകെ, മരണം, താമസം മാറിയത്, ദാരിദ്ര്യ മുക്തം)
ആലപ്പുഴ -202, 18, 00, 184
ചേർത്തല -72, 04, 00, 68
ഹരിപ്പാട്-44, 06, 01, 37
കായംകുളം -213, 06, 00, 207
മാവേലിക്കര -53, 05, 01, 47
ചെങ്ങന്നൂർ -33, 08, 00, 25
ബ്ലോക്ക് തിരിച്ച്
തൈക്കാട്ടുശ്ശേരി -185
പട്ടണക്കാട് -397
കഞ്ഞിക്കുഴി -280
ആര്യാട് -246
അമ്പലപ്പുഴ -148
ചമ്പക്കുളം -40
വെളിയനാട് -53
ചെങ്ങന്നൂർ -345
ഹരിപ്പാട് -151
മാവേലിക്കര -232
ഭാരണിക്കാവ് -310
മുതുകുളം -356
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

