വോട്ടർപട്ടികയിൽ പേരുണ്ടോ? പരിശോധിക്കാം
text_fieldsപ്രതീകാത്മക ചിത്രം
തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിന്റെ വോട്ടർപട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കാം. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ www.sec.kerala.gov.in വെബ് സൈറ്റിലെ വോട്ടർ സർവിസിൽനിന്ന് വോട്ടർസെർച്ച് (Voter search) ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ തദ്ദേശസ്ഥാപന വോട്ടർപട്ടികയിൽ പേരുണ്ടോയെന്ന് പരിശോധിക്കാം.
സംസ്ഥാനം, തദ്ദേശസ്ഥാപനം, വാർഡ് എന്നിങ്ങനെ മൂന്ന് തലങ്ങളിൽ പേര് തിരയാം. വോട്ടർപട്ടികയിലേക്ക് അപേക്ഷിക്കുമ്പോൾ നൽകിയ കേന്ദ്രതെരഞ്ഞെടുപ്പ് കമീഷന്റെ വോട്ടർ തിരിച്ചറിയൽ കാർഡ് നമ്പർ നൽകി പേര് തിരയാം.
വോട്ടർ തിരിച്ചറിയൽ കാർഡ് നമ്പർ രണ്ട് തരമുണ്ട്. പഴയതും പുതിയതും. തദ്ദേശസ്ഥാപന വോട്ടർപട്ടികയിൽ അപേക്ഷിക്കുമ്പോൾ ഇവയിലേതാണോ നൽകിയത് അതുപയോഗിച്ച് തിരഞ്ഞാലേ പേര് കണ്ടെത്താൻ കഴിയൂ. കൂടാതെ, സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ നൽകിയ പഴയ എസ്.ഇ.സി ഐ.ഡി നമ്പരോ, പുതിയ എസ്.ഇ.സി നമ്പരോ ഉപയോഗിച്ചും പരിശോധിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

