മൊസാംബികിൽ ബോട്ടപകടം; മലയാളികൾ ഉൾപ്പെടെ കാണാതായി; മരിച്ചവരിൽ ഇന്ത്യക്കാരും
text_fieldsരക്ഷപ്പെടുത്തിയവരെ ഇന്ത്യൻ ഹൈകമീഷൻ ഉദ്യോഗസ്ഥർ സന്ദർശിക്കുന്നു,
മപുറ്റോ (മൊസാംബിക്): ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിലെ ബെയ്‌റ തുറമുഖത്തിന് സമീപം ബോട്ട് മറിഞ്ഞ് മലയാളികൾ ഉൾപ്പെടെ അഞ്ച് ഇന്ത്യക്കാരെ കാണാനില്ല. മൂന്ന് ഇന്ത്യക്കാർ മരിച്ചതായി മൊസാബിക്കിലെ ഇന്ത്യൻ ഹൈകമ്മീഷൻ അറിയിച്ചു.
എം.ടി സീ ക്വസ്റ്റ് എന്ന എണ്ണ കപ്പലിലെ നാവികർ സഞ്ചരിച്ച ബോട്ടാണ് അപകടത്തിൽ പെട്ടത്. കണാതായ അഞ്ചു ഇന്ത്യക്കാർക്കായി തിരച്ചിൽ തുടരുന്നതായി ഹൈകമീഷൻ അധികൃതർ ‘എക്സ്’ പോസ്റ്റിലൂടെ അറിയിച്ചു. അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി. ഇവരെ മൊസാബികിലെ ബെയിരയിലെ ഇന്ത്യൻ കോൺസുലാർ ഓഫീസർമാർ സന്ദർശിച്ചു.
21 പേരായിരുന്നു ബോട്ടില്‍ ആകെ ഉണ്ടായിരുന്നത്. ഇവരില്‍ 14 പേരെ രക്ഷപ്പെടുത്തി.
എം.ടി സീ ക്വസ്റ്റ് കപ്പലിലേക്ക് തീരത്തു നിന്നും ഇന്ത്യന്‍ ജീവനക്കാരുമായി പോയ ബോട്ടാണ് അപകടത്തിൽ പെട്ടത്. അപകടം റിപ്പോർട്ട് ചെയ്തതിനു പിന്നാലെ സമീപത്തുള്ള കപ്പലുകൾ ഏകോപിപ്പിച്ച് രക്ഷാ പ്രവർത്തനം നടത്തിയാണ് 14 പേരെ രക്ഷപ്പെടുത്തിയത്.
കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി കുടുംബാംഗങ്ങള്‍ക്ക് ഈ താഴെ നൽകിയിരിക്കുന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് മൊസാംബിക് ഹൈക്കമ്മീഷന്‍ പറഞ്ഞു.
+258-870087401 (m), +258-821207788 (m), +258-871753920 -WhatsApp
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

