കാശി വിശ്വനാഥ ക്ഷേത്രത്തിലേക്കുള്ള റോഡ്‍വികസനം; കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് തിരിച്ചടിയായി കോടികളുടെ നികുതിയും
text_fieldsദൽമാണ്ഡി സ്ട്രീറ്റ്
വാരാണസി: കാശിവിശ്വനാഥ ക്ഷേത്രത്തിനടുത്തുള്ള പുരാതനമായ മാർക്കറ്റിലെ റോഡ് വീതി കൂട്ടുന്നതിലൂടെ പെരുവഴിയിലാകുന്ന അഞ്ഞൂറോളം കടയുടമകൾക്കും വീട്ടുകാർക്കും വീണ്ടും തിരിച്ചടിയായി നഗരസഭയുടെ നികുതി പിരിവ്.
റോഡ് വീതി കൂട്ടുന്നതോടെ കടയും കിടപ്പാടവും നഷ്ടപെടുന്നവർ ഇനി ആകെയുള്ള പ്രതീക്ഷയായ നഷ്ടപരിഹാരം പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് മുൻകാല പ്രാബല്യത്തോടെ കെട്ടിട നികുതിയും വസ്തു നികുതിയും മറ്റും നൽകണമെന്ന തീരുമാനം.
ഇത് നിർബന്ധിതമായി ഈടാക്കുന്നതിനായി ഈ തുക കഴിച്ചുള്ള തുകയേ നഷ്ടപരിഹാരമായി നൽകൂ എന്നാണ് നഗരസഭയുടെ തീരുമാനം. ക്ഷേത്രത്തിന്റെ വികസനം നടത്തിയ ശേഷം ഇവിടുത്തെ രണ്ടാമത്തെ വലിയ പദ്ധതിയാണ് ദൽമാണ്ഡി എന്ന ഈ സ്ട്രീറ്റിന്റെ വികസനം.
500 ലേറെ കടകളുള്ള ഈ വീഥി 650 മീറ്ററാണ്. വാരണാസിയിലെ ഏറ്റവും തിരക്കേറിയ സ്ട്രീറ്റും ആണിത്. 3 മുതൽ 4 മീറ്റൽ വരെ വീതിയുള്ള റോഡ് 17.4 മീറ്ററായാണ് വീതി കൂട്ടുന്നത്. 215 കോടി രൂപയുടെ പദ്ധതിയാണിത്.
പദ്ധതി തുടങ്ങി 5 മാസത്തിനു ശേഷമാണ് കോർപറേഷൻ നികുതി പിരിക്കാനുള്ള തീരുമാനമുടുക്കുന്നത്. കൂടുതൽ മുസ്ലിംകൾ പാർക്കുന്ന ഇവിടെ 187 കെട്ടിടങ്ങളാണുള്ളത്. വീട്, വെള്ളക്കരം, സ്വീവേജ് നികുതിയിനത്തിൽ 2.28 കോടി രൂപയാണ് ഇത്രയും കുടുംബങ്ങളിൽ നിന്നായി പിരിച്ചെടുക്കുന്നത്.
പല കെട്ടിടങ്ങളും പണയ ഇനത്തിലും മറ്റും തലമുറകളായി കൈമാറി വന്നവയാണ്. ചിലതിനൊക്കെ കൃത്യമായ രേഖകളുമില്ല. ഇവരൊക്കെ വെറും കൈയോടെ ഒഴിഞ്ഞു പോകേണ്ട ഗതികേടിലുമാണ്. എന്നാൽ ഇവർക്ക് ഔദ്യോഗികമായി ഒഴിവാക്കൽ നോട്ടീസ് നൽകിയിട്ടുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

