തെരഞ്ഞെടുപ്പ് കമീഷൻ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് മോർച്ചയായി, ബി.ജെ.പിക്ക് അനുകൂല വോട്ടര്‍ പട്ടിക ലക്ഷ്യമിടുന്നുവെന്നും പ്രശാന്ത് ഭൂഷൺ
text_fieldsകൊച്ചി: തെരഞ്ഞെടുപ്പ് കമീഷന് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് മോര്ച്ചയായി മാറിയെന്ന് സുപ്രീംകോടതി അഭിഭാഷകന് പ്രശാന്ത് ഭൂഷണ്. വോട്ടർ പട്ടികയിലെ സ്പെഷല്‍ ഇന്റന്‍സീവ് റിവിഷനും (എസ്.ഐ.ആര്) ലഡാക്കിലെ സംഘര്‍ഷവും ഗൗരവമേറിയ പ്രശ്നങ്ങളാണ്. വോട്ടര്‍ പട്ടികയില്‍ ആരെയൊക്കെ ചേര്ക്കണമെന്നതിനും ആരെയൊക്കെ ഒഴിവാക്കണമെന്നതിനും യാതൊരു മാനദണ്ഡവും പാലിക്കുന്നില്ല. ഇതിലൂടെ ബി.ജെ.പിക്ക് അനുകൂല വോട്ടര്‍ പട്ടികയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ആരോപിച്ചു. എറണാകുളം പ്രസ് ക്ലബിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രശാന്ത് ഭൂഷൺ.
ബീഹാറില്‍ എസ്.ഐ.ആര് നടപ്പിലാക്കി കഴിഞ്ഞു. വ്യത്യസ്തമായ നടപടി ക്രമങ്ങളിലൂടെയാണ് തെരഞ്ഞെടുപ്പ് കമീഷന് നിലവില്‍ മുന്നോട്ടുപോകുന്നത്. പുതിയ എസ്.ഐ.ആര് രീതി അനുസരിച്ച് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കണമെങ്കില്‍ പൂരിപ്പിച്ച അപേക്ഷയോടൊപ്പം 11 രേഖകള്‍ കൂടി സമര്‍പ്പിക്കണം. ബിഹാറിലെ പകുതിയിലേറെ പേര്‍ക്കും തെരഞ്ഞെടുപ്പ് കമീഷന് ആവശ്യപ്പെട്ട രേഖകള്‍ ഇല്ലായിരുന്നു. 65 ലക്ഷത്തോളം പേര്‍ക്കാണ് ഇതോടെ വോട്ടര്‍പട്ടികയില്‍ ഇടംനേടാന്‍ കഴിയാതിരുന്നത്. ഇതില്‍ 25 ശതമാനം പേരും മുസ്ലിംകളാണെന്നും അദ്ദേഹം പറഞ്ഞു. എലപ്പുള്ളിയിലെ ബ്രൂവറി പദ്ധതിയും തോട്ടപ്പള്ളിയിലെ ഖനനവും ഗുരുതര പാരിസ്ഥിതികപ്രശ്നങ്ങളാണ് ഉയര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

