ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷന് ദേശീയ പുരസ്കാരം
text_fieldsന്യൂഡൽഹി: അസോസിയേഷൻ ഓഫ് മുസ്ലിംസ് പ്രഫഷനൽസ് (എ.എം.പി) ഏർപ്പെടുത്തിയ സാമൂഹിക മികവിനുള്ള അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച സർക്കാറിതര സംഘടനക്കുള്ള അവാർഡ് ഡൽഹി ആസ്ഥാനമായ വിഷൻ 2026ന്റെ ഭാഗമായ ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ കരസ്ഥമാക്കി.
കർണാടക സംസ്ഥാന ന്യൂനപക്ഷ കമീഷനും മലപ്പുറത്തെ ഹുദവീസ് അസോസിയേഷനുമടക്കം പത്ത് സംഘടനകൾക്കും പുരസ്കാരമുണ്ട്. പരേതനായ മിയാസുദ്ദീൻ ബാബുഖാൻ, ഡോ. പി.എ. ഇനാംദാർ, റിട്ട. ഐ.പി.എസ് ഉദ്യോഗസ്ഥൻ മുഹമ്മദ് വസീർ എന്നിവർ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നേടി.
സംസ്ഥാന തലത്തിലുള്ള മികച്ച സർക്കാറിതര സംഘടനക്കുള്ള അവാർഡിന് നൂറ് സംഘടനകളെ തിരഞ്ഞെടുത്തു. ചേഞ്ച്മേക്കർ ഓഫ് ദ ഇയർ പുരസ്കാരത്തിനും നൂറുപേരെ തിരഞ്ഞെടുത്തു. ഈ വിഭാഗത്തിൽ കേരളത്തിൽ നിന്ന് ഡോ. സുബൈർ ഹുദവിയും ഡോ. കെ. അഹമ്മദ് കുട്ടിയും ഇടംപിടിച്ചു. അവാർഡ് ജേതാക്കളെ ആദരിക്കുന്ന ചടങ്ങ് ഒക്ടോബർ മൂന്നിന് ഹൈദരാബാദിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

