Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈയിൽ റോഡ് മുറിച്ചു...

ദുബൈയിൽ റോഡ് മുറിച്ചു കടക്കാൻ ഇനി പേടിക്കേണ്ട

text_fields
bookmark_border
ദുബൈയിൽ റോഡ് മുറിച്ചു കടക്കാൻ ഇനി പേടിക്കേണ്ട
cancel

ദുബൈ: കാൽനടക്കാരുടെ സുരക്ഷ വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി നഗരത്തിലെ പ്രധാന ഭാഗങ്ങളിൽ ദുബൈ റോഡ്​ ഗതാഗത അതോറിറ്റി (ആർ.ടി.എ) രണ്ട്​ പുതിയ കാൽനട മേൽപ്പാലങ്ങൾ കൂടി തുറന്നു. ശൈഖ്​ റാശിദ്​ സ്​ട്രീറ്റ്​, അൽ മിന സ്​ട്രീറ്റ്​ എന്നിവിടങ്ങളിലാണ്​ പുതിയ കാൽനട മേൽപാലങ്ങൾ. അൽ ഷിന്ദഗ ഇടനാഴി വികസന പദ്ധതിയുടെ ഭാഗമായാണ്​ പാലങ്ങളുടെ നിർമാണം. സൈക്കിൾ യാത്രികർക്ക്​ വേണ്ടിയുള്ള ആറ്​ മേൽപാലങ്ങളുടെ നിർമാണവും അതിവേഗം പുരോഗമിക്കുകയാണ്​. ഇതിൽ അഞ്ചെണ്ണം ഈ വർഷം അവസാനത്തോടെ തുറന്നു നൽകും. ആറാമത്തെ പാലം 2027ലെ ആദ്യ പാദത്തിൽ പൂർത്തിയാക്കുമെന്നും ആർ.ടി.എ വാർത്തകുറിപ്പിൽ അറിയിച്ചു.

2030 ഓടെ നഗരത്തിൽ 23 പുതിയ കാൽനട മേൽപാലങ്ങളുടെ നിർമാണവും ആർ.ടി.എ പ്രഖ്യാപിച്ചിട്ടുണ്ട്​. 2006ൽ നഗരത്തിലെ കാൽനട മേൽപ്പാലങ്ങളുടെ എണ്ണം 26 ആയിരുന്നു. എന്നാൽ, 2024 ലിലെത്തിയപ്പോൾ കാൽനട മേൽപ്പാലങ്ങളുടെ എണ്ണം 177 ആയി ഉയർന്നു​. 581 ശതമാനമാണ്​ വർധന. റോഡ്​ സുരക്ഷ വർധിപ്പിക്കുന്നതിനും എമിറേറ്റിലെ എല്ലാ റോഡ്​ ഉപഭോക്​താക്കൾക്കും സുരക്ഷിതവും സുസ്ഥിരവുമായ ഗതാഗത സൗകര്യങ്ങൾ അനുവദിക്കുന്നതിനും കാൽനട- സൈക്ലിസ്റ്റ്​ സൗഹൃദ നഗരമായി ദുബൈയെ പരിവർത്തിപ്പിക്കുന്നതിനുമുള്ള ഭരണകൂട നേതൃത്വത്തിന്‍റെ നിർദേശമാണ്​ പുതിയ മേൽപാലങ്ങളുടെ നിർമാണ പൂർത്തീകരണം പ്രതിഫലിപ്പിക്കുന്നതെന്ന്​ ആർ.ടി.എ എക്സിക്യുട്ടീവ്​ ഡയറക്ടർ ബോർഡ്​ ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായർ പറഞ്ഞു. നഗരത്തിന്‍റെ ജീവിത നിലവാര അജണ്ടയെ പിന്തുണക്കുന്നതാണ്​ പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റസിഡൻഷ്യൽ മേഖലകളെ ദുബൈയിലുടനീളമുള്ള പ്രധാന ആകർഷണങ്ങളുമായി ബന്ധിപ്പിക്കുന്ന രീതിയിലാണ്​ പുതിയ കാൽനട മേൽപ്പാലങ്ങളുടെ രൂപകൽപന. ഇതുവഴി യാത്രയുടെ തുടക്കം മുതൽ അവസാനം വരെ സുസ്ഥിരമായ യാത്ര മാർഗങ്ങൾ സ്വീകരിക്കാൻ താമസക്കാരെ പ്രോത്സാഹിപ്പിക്കുകയാണ്​ ലക്ഷ്യം. വിശദമായ ഫീൽഡ്​ പഠനങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും പുതിയ പാലങ്ങൾ നിർമിക്കുക. ഓരോ പ്രദേശത്തേയും ജനസാന്ദ്ര, ഭൂവിനിയോഗങ്ങളുടെ സംയോജനം, ടൂറിസം, സാമ്പത്തിക ആകർഷണങ്ങൾ, പൊതുഗതാഗത സ്​റ്റേഷനുകൾ തുടങ്ങിയ വിഷയങ്ങൾ കൂടി പഠനത്തിൽ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsGulf Newsbridgerta dubaipedestrian
News Summary - Two new pedestrian overpasses opened in dubai
Next Story