ദുബൈ റോട്ടറി ക്ലബിന് പുതിയ കമ്മിറ്റി
text_fieldsആർട്ടി എൻ. ബിനോജ്
സെബാസ്റ്റ്യൻ, വിനു ജോർജ്
ദുബൈ: ദുബൈ റോട്ടറി ക്ലബിന്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. ക്ലബ് പ്രസിഡന്റ് ആർട്ടി എൻ ബിനോജ് സെബാസ്റ്റ്യൻ, സെക്രട്ടറി വിനു ജോർജ്, ട്രഷറർ വിനു പീറ്റർ എന്നിവരാണ് ചുമതലയേറ്റത്. ദുബൈ ഐലന്റിലെ പാർക്ക് റീജിസ് ഹോട്ടലിൽ നടന്ന സ്ഥാനാരോഹണ ചടങ്ങുകൾക്ക് മുൻ പ്രസിഡന്റ് റോയ് കുര്യൻ സക്കറിയ അധ്യക്ഷത വഹിച്ചു. ഡോ. സിജി രവീന്ദ്രൻ സ്വാഗതവും സെക്രട്ടറി വിനു ജോർജ് നന്ദിയും പറഞ്ഞു. ദുബൈ റോട്ടറി ക്ലബിന് ലഭിച്ച അവാർഡുകൾ മുൻ പ്രസിഡന്റ് റോയ് കുര്യൻ സക്കറിയയുടെ നേതൃത്വത്തിൽ വിതരണം ചെയ്തു. സെക്രട്ടറി ബിനോജ് സെബാസ്റ്റ്യൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. പുതിയ പ്രസിഡന്റിനെ ജയ് ശങ്കർ പരിചയപ്പെടുത്തി. ശേഷം ഇദ്ദേഹം പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. റോട്ടറി ജില്ല ഗവർണറും മേജർ ഡോണറുമായ ഡോ. ടീന ആന്റണി ഓൺലൈൻ പരിപാടിയിൽ പങ്കെടുത്തു. ദുബൈയിലെ പ്രമുഖ ബിസിനസ് സംരംഭകരായ എ.കെ. ഫൈസൽ, പി.ബി സൈനുദ്ദീൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. പ്രസിഡന്റ് ബിനോജ് അതിഥികളെ ആദരിച്ചു. മാധ്യമ പ്രവർത്തകനായ അനൂപ് കീച്ചേരിയാണ് അതിഥികളെ പരിചയപ്പെടുത്തിയത്. സെക്രട്ടറി വിനു ജോർജ് 2025-26 റോട്ടറി കലണ്ടർ പ്രകാശനം ചെയ്തു. ഒരു വർഷം നീണ്ടുനിൽക്കുന്ന ബൃഹത്തായ ജീവകാരുണ്യ ക്ഷേമ പദ്ധതികളാണ് ചടങ്ങിൽ പ്രഖ്യാപിച്ചത്. കുടുംബ ബന്ധങ്ങളിലുണ്ടാകുന്ന പ്രശ്ങ്ങൾ അടക്കം സാമൂഹിക വിഷയങ്ങളിൽ ബോധവത്കരണം നടത്തുന്നതടക്കം കാലത്തിനൊത്ത പരിപാടികൾ സംഘടിപ്പിക്കുമെന്ന് പുതിയ കമ്മിറ്റി അറിയിച്ചു. സീക്ക് വാദ്യ കലാകാരന്മാരുടെ ചെണ്ടമേളവും വിവിധ കലാപരിപാടികളും ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

