സാമ്പത്തിക പരിവർത്തനം എളുപ്പമല്ല, നികുതിഭാരം വർധിപ്പിക്കില്ല -സൗദി ധനമന്ത്രി
text_fieldsസൗദി ധനമന്ത്രി മുഹമ്മദ് അൽജദാൻ
റിയാദ്: സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിനായി സൗദി ഏറ്റെടുക്കാൻ ആഗ്രഹിക്കുന്ന പരിവർത്തനം എളുപ്പമുള്ള കാര്യമല്ലെന്ന് ധനമന്ത്രി മുഹമ്മദ് അൽജദാൻ പറഞ്ഞു. എണ്ണയെ ആശ്രയിക്കുന്നത് ഒഴിവാക്കി മാറ്റത്തിന് ആക്കം കൂട്ടുന്നതിന് ധീരമായ ഒരു കാഴ്ചപ്പാട് ആവശ്യമാണെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി.
വാഷിംഗ്ടണിൽ നടന്ന അന്താരാഷ്ട്ര നാണയനിധിയുടെയും ലോക ബാങ്കിന്റെയും വാർഷിക യോഗങ്ങളിൽ പങ്കെടുത്ത സംസാരിച്ചപ്പോഴാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. വിഷൻ 2030 വഴി സൗദി എണ്ണയിൽ നിന്ന് സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കാൻ ശ്രമിക്കുന്നുവെന്നും നികുതി ഭാരം വർധിധിപ്പിക്കാൻ സർക്കാരിന് ഉദ്ദേശ്യമില്ലെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തെ തൊഴിലില്ലായ്മ ഇതുവരെയുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തിയിരിക്കുന്നു എന്ന വസ്തുത ഉൾപ്പെടെ സൗദിയുടെ നിരവധി പോസിറ്റീവ് സാമ്പത്തിക സൂചകങ്ങൾ മന്ത്രി വിശദീകരിച്ചു. ഇത് യാദൃശ്ചികമായി നേടിയെടുത്തതല്ല, മറിച്ച് ഒരു യാഥാർത്ഥ്യബോധമുള്ള ദർശനത്തിന്റെയും പദ്ധതിയുടെയും ഫലമാണ്.
സൗദി ബജറ്റ് കമ്മി സ്വമേധയാ ഉള്ളതാണെന്നും അത് പ്രധാനമായും സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവൽക്കരിക്കാൻ ലക്ഷ്യമിട്ടുള്ള തന്ത്രപരമായ പരിപാടികളിലെ നിക്ഷേപം മൂലമാണെന്നും മന്ത്രി പറഞ്ഞു.സൗദിയുടെ ആഭ്യന്തര കടം അനുപാതം ജി 20 രാജ്യങ്ങളിൽ ഏറ്റവും താഴ്ന്നതാണെന്ന് മന്ത്രി സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

