പൊലീസ് അതിക്രമത്തിൽ ഖത്തർ ഒ.ഐ.സി.സി ഇൻകാസ് പ്രതിഷേധിച്ചു
text_fieldsദോഹ: കോഴിക്കോട് പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എം.പി അടക്കമുള്ള കോൺഗ്രസ് നേതാക്കളെ പൊലീസ് ക്രൂരമായി മർദിച്ചതിനെതിരെ ഒ.ഐ.സി.സി ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. ജനാധിപത്യ വ്യവസ്ഥയിൽ സമാധാനപരമായി പ്രതിഷേധിക്കാൻപോലും ജനപ്രതിനിധികൾക്കും പൗരന്മാർക്കും അവകാശമില്ലാത്ത സാഹചര്യം കേരളത്തിൽ നിലനിൽക്കുന്നുവെന്നത് ദൗർഭാഗ്യകരമാണെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി.
കോൺഗ്രസ് പ്രവർത്തകരെയും നേതാക്കളെയും ലക്ഷ്യമിട്ട് നടക്കുന്ന പൊലീസ് അതിക്രമങ്ങൾ സർക്കാർ പരോക്ഷമായി പ്രോത്സാഹിപ്പിക്കുന്നതാണെന്നതിൽ സംശയമില്ലെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും കമ്മിറ്റി ആഹ്വാനം ചെയ്തു.
ജനപ്രതിനിധികളുൾപ്പെടെയുള്ള നേതാക്കൾക്കെതിരെയുള്ള ആക്രമണങ്ങളെ കമ്മിറ്റി ശക്തമായി അപലപിച്ചു.
ജനാധിപത്യമൂല്യങ്ങൾ സംരക്ഷിക്കുന്നതിൽ നിയമസംരക്ഷണ ഏജൻസികൾതന്നെ അക്രമികളുടെ വേഷം ധരിക്കുന്നുവെന്നത് കേരള രാഷ്ട്രീയചരിത്രത്തിൽ കറുത്ത അധ്യായമാകെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ഉറപ്പുനൽകണമെന്ന് കേരള സർക്കാറിനോടും ഒ.ഐ.സി.സി ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

