‘ഫുട്ബാൾ ആരാധകരുടെ ആവേശമാണ് ഫിഫ അറബ് കപ്പ്’
text_fieldsശൈഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹമ്മദ് ആൽഥാനി
ദോഹ: അറബ് ഫുട്ബാൾ താരങ്ങളെയും ആരാധകരെയും വീണ്ടും ഒന്നിപ്പിച്ചുകൊണ്ടുവരുന്ന ഫിഫ അറബ് കപ്പിന് രണ്ടാം തവണയും ആതിഥേയത്വം വഹിക്കുന്നതിൽ ഞങ്ങൾ ഏറെ സന്തോഷിക്കുന്നുവെന്ന് കായിക യുവജന മന്ത്രിയും ടൂർണമെന്റിന്റെ ലോക്കൽ ഓർഗനൈസിങ് കമ്മിറ്റി ചെയർമാനുമായ ശൈഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹമ്മദ് ആൽഥാനി പറഞ്ഞു. മേഖലയിലെ ഫുട്ബാൾ ആരാധകരുടെ ആവേശമാണ് ഫിഫ അറബ് കപ്പ്.
വലിയ സ്പോർട്സ് ഇവന്റുകൾ സംഘടിപ്പിക്കുന്നതിൽ രാജ്യത്തിന്റെ കഴിവുകൾ മുൻ വർഷങ്ങളിൽ പ്രകടിപ്പിച്ചിട്ടുണ്ട്. കൂടാതെ, ഫിഫ അറബ് കപ്പ് സമ്പന്നമായ കായിക പാരമ്പര്യത്തിലെ മറ്റൊരു അധ്യായമാണ്. അറബ് ഐക്യത്തിന്റെ പ്രാധാന്യം ഉറപ്പാക്കുന്നതിനും സമ്പന്നമായ അറബ് സംസ്കാരത്തെ പ്രദർശിപ്പിക്കുന്നതിനും കായികരംഗത്തും മറ്റ് മേഖലകളിലുമുള്ള തങ്ങളുടെ കഴിവ് പ്രദർശിപ്പിക്കുന്നതിനുമുള്ള അവസരമാണിത്. മനോഹരമായ ഫുട്ബാൾ ആവേശത്തിൽ പങ്കുചേരാൻ എല്ലാവരേയും, പ്രത്യേകിച്ച് മേഖലയിലെ ആരാധകരെ ഒരിക്കൽ കൂടി സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

