പ്രവാസി ക്ഷേമനിധി, നോർക്ക റൂട്ട്സ് അവബോധ ക്ലാസും അംഗത്വം ചേർക്കലും
text_fieldsമസ്കത്ത്: ഗാല സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിലെ ആത്മീയ പ്രസ്ഥാനമായ സെൻറ് ഡയനീഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഗ്ലോബൽ മണി എക്സ്ചേഞ്ചിന്റെ സഹകരത്തോടെ ഇടവക ജനങ്ങൾക്കായി പ്രവാസി ക്ഷേമനിധി, നോർക്ക റൂട്ട്സ് എന്നിവയിൽ അംഗത്വം എടുക്കുന്നതിനെപ്പറ്റിയും അതിന്റെ ഗുണഫലങ്ങളെപ്പറ്റിയും ക്ലാസ് സംഘടിപ്പിച്ചു. വിഷയത്തിൽ അഡ്വ. ആർ. മധുസൂദനൻ സംസാരിച്ചു. ഇടവക വികാരി ബിജോയ് അലക്സാണ്ടർ അധ്യക്ഷതവഹിച്ചു.
പ്രോഗ്രാം കൺവീനർ ജിജി വർഗീസ് സ്വാഗതവും ഷിജു മാത്യു നന്ദിയും പറഞ്ഞു. മറിയാമ്മ ഫിലിപ്പ് അവതാരകയായി. ചെറിയാൻ എം. ഉമ്മൻ ചോദ്യോത്തരവേളക്ക് നേതൃത്വം നൽകി. ഇടവക ട്രസ്റ്റി തോമസ് വർഗീസ്, ആക്ടിങ് സെക്രട്ടറി റോണി ഉമ്മൻ, ഭദ്രാസന കൗൺസിൽ അംഗം ജോസ് തോമസ്, എസ്.ഡി.ഒ.എഫ് വൈസ് പ്രസിഡൻറ് പി.സി. ബൈജു, സെക്രട്ടറി സിനോജ് പി. വർഗീസ്, ട്രഷറർ ഷൈനു മനക്കര എന്നിവർ സംബന്ധിച്ചു.പൊതുപരിപാടിക്കുശേഷം ഇടവക ജനങ്ങൾക്ക് അംഗത്വം എടുക്കാനായി രജിസ്ട്രേഷൻ കൗണ്ടറും സജ്ജീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

