കുവൈത്തിൽ അടുത്ത ആഴ്ചവരെ ഉയർന്ന ചൂട് തുടരും
text_fieldsകുവൈത്ത് സിറ്റി: സെപ്റ്റംബർ എത്തിയിട്ടും രാജ്യത്ത് താപനിലയിൽ കുറവില്ല. അടുത്ത ഏതാനും ദിവസങ്ങളിലും രാജ്യത്തുടനീളം ഉയർന്ന ചൂട് തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പകൽ താപനില 46 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനാണ് സാധ്യത. ഇന്ത്യൻ സീസണൽ ന്യൂനമർദത്തിന്റെ സ്വാധീനം കാരണം രാത്രിയിലും ചൂട് തുടരുമെന്ന് ആക്ടിങ് ഡയറക്ടർ ദരാർ അൽ അലി വ്യക്തമാക്കി.
വടക്കുപടിഞ്ഞാറൻ കാറ്റ് സജീവമാകുന്നതിനാല്‍ തുറസ്സായ മേഖലകളിൽ പൊടിക്കാറ്റുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ചയും ശനിയാഴ്ചയും 43 മുതൽ 45 ഡിഗ്രി വരെ ചൂട് തുടരും. തിരമാലകൾ ചില സമയങ്ങളിൽ ആറ് അടിവരെ ഉയരും. പൊതുജനങ്ങൾ പൊടിക്കാറ്റിനും ഉയർന്ന ചൂടിനും മുൻകരുതലുകൾ സ്വീകരിക്കണമെന്നും മതിയായ വെള്ളം കുടിച്ച് ജലാംശം നിലനിർത്തണമെന്നും കാലാവസ്ഥ വകുപ്പ് അഭ്യർഥിച്ചു. അതേസമയം, ഈ മാസം പകുതിയോടെ ചൂട് കുറയുമെന്നാണ് സൂചന. ഒക്ടോബറിൽ താപനിലയിൽ വലിയ കുറവുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

