സുഡാൻ സമാധാനം സംയുക്ത പ്രസ്താവനയെ കുവൈത്ത് സ്വാഗതം ചെയ്തു
text_fieldsഅബ്ദുല്ല അൽ യഹ്യ
കുവൈത്ത് സിറ്റി: സുഡാന്റെ പരമാധികാരം, ഐക്യം, പ്രദേശിക സമഗ്രത എന്നിവ സംരക്ഷിക്കുകയും പ്രാദേശിക സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുകയും ചെയ്യുന്ന സമാധാനപരമായ പരിഹാരത്തിനുള്ള പിന്തുണ സംബന്ധിച്ച് ക്വാർട്ടറ്റ് ഗ്രൂപ്പ് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയെ കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ സ്വാഗതം ചെയ്തു.
സുഡാനിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷം അവസാനിപ്പിക്കാൻ യു.എ.ഇ, സൗദി അറേബ്യ, ഈജിപ്ത്, യു.എസ് എന്നീ രാജ്യങ്ങൾ നടത്തിയ ശ്രമങ്ങൾക്ക് കുവൈത്തിന്റെ പൂർണ പിന്തുണയും അഭിനന്ദനവും മന്ത്രി അൽ യഹ്യ അറിയിച്ചു. സുഡാന്റെ ഐക്യത്തിനും സ്ഥിരതക്കും വേണ്ടിയുള്ള കൂട്ടായ ശ്രമങ്ങളെയും പ്രശംസിച്ചു.
ജിദ്ദ പ്രഖ്യാപനത്തിന്റെ നിബന്ധനകൾക്കനുസൃതമായി ഗൗരവമേറിയ ചർച്ചകളിൽ ഏർപ്പെടുക, മാനുഷിക സഹായം എത്തിക്കുന്നതിന് സാഹചര്യങ്ങൾ സൃഷ്ടിക്കുക, സാധാരണക്കാരെ സംരക്ഷിക്കുക, വെടിനിർത്തൽ എന്നിവയുടെ പ്രാധാന്യവും അൽ യഹ്യ ഊന്നിപ്പറഞ്ഞു. സുരക്ഷ, സമാധാനം, സുസ്ഥിര വികസനം എന്നിവക്കായുള്ള സുഡാൻ ജനതയുടെ അഭിലാഷങ്ങളും ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

