പ്രവാസികൾ നാടിനായി വിദേശത്ത് കഴിയുന്നവർ -അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എ
text_fieldsചങ്ങനാശ്ശേരി അസോസിയേഷന് ഓഫ് കുവൈത്ത് വാര്‍ഷികാഘോഷം അഡ്വ.ജോബ് മൈക്കിള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: വിദേശത്ത് ജോലി ചെയ്യുമ്പോഴും നമ്മുടെ നാട് വളരണമെന്ന ആഗ്രഹത്താല്‍ കഴിയുന്നവരാണ് പ്രവാസികളെന്നും ഇതിനെ പിന്തുണക്കുന്ന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാറിന്റെതെന്നും ചങ്ങനാശ്ശേരി എം.എല്‍.എ അഡ്വ. ജോബ് മൈക്കിള്‍. ചങ്ങനാശ്ശേരി അസോസിയേഷന് ഓഫ് കുവൈത്തിന്റെ ഒമ്പതാം വാര്‍ഷികാഘോഷം ‘ശംഖ്നാദം- 2025’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അബ്ബാസിയ ആസ്പെയര് സ്കൂളില്‍ നടന്ന പൊതുസമ്മേളനത്തില്‍ പ്രസിഡന്റ് സുനില്‍ പി. ആന്റണി അധ്യക്ഷത വഹിച്ചു.കോട്ടയം പാര്‍ലമെന്റ് അംഗം ഫ്രാന്‍സിസ് ജോര്‍ജ് ഓൺലൈനായി പങ്കെടുത്തു.
കുവൈത്ത് ട്രേഡ് യൂണിയന് ഫെഡറേഷന് മുന്‍ സെക്രട്ടറിയും കണ്‍സള്‍ട്ടന്റുമായ മുഹമ്മദ് അല്‍ അറാദ, കെ.ടി.യു.എഫ് അംഗം ഷെരീദ അല്‍ ഖബന്ധി, ഉപദേശക സമിതി ചെയര്മാന് അനില്‍ പി. അലക്സ്, മെഡെക്സ് ക്ലിനിക് സി.ഇ.ഒ ഷറഫുദ്ദീന് കണ്ണോത്ത്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ആന്റണി പീറ്റര്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി അഷറഫ് റാവുത്തര്‍ സ്വാഗതവും ട്രഷറര്‍ ജോജോ ജോയ് നന്ദിയും പറഞ്ഞു.
നിവ്യ കെ. ജോസഫ് അഡ്വ.ജോബ് മൈക്കിള്‍ എം.എല്‍.എക്ക് ഛായാചിത്രം കൈമാറി. വാര്‍ഷികാഘോഷ ഭാഗമായി നടത്തിയ ചിത്രരചനാ മത്സര വിജയികള്‍ക്കുള്ള സമ്മാനവും വിതരണം ചെയ്തു.
ഡ്രീംസ് ക്യാച്ചേഴ്സ് അവതരിപ്പിച്ച സിനിമാറ്റിക് ഡാന്‍സ്, കോട്ടയം ജില്ല പ്രവാസി അസോസിയേഷന് കുവൈത്ത് (കോഡ്പാക്) വനിത വിഭാഗത്തിന്റെ നൃത്തം, എയ്ഞ്ചല്‍ ട്രീസ അനില്‍, അനോഹ മരിയ സന്തോഷ് എന്നീ വിദ്യാർഥിനികളുടെ നൃത്തം എന്നിവ നടന്നു.രഞ്ജിത്ത് പൂവേലില്‍, ജോര്‍ജ് തോമസ്, അജോ വെട്ടിത്താനം, പി.ബി. ബോബി, മനോജ് അലക്സാണ്ടര്‍, സാബു തോമസ്, ഷാജി മക്കൊള്ളി, ബിജോയ് പുരുഷോത്തമന്, റോയ് തോമസ്, സുനില്‍ കുമാര്‍, ജസ്റ്റിന് ഇല്ലംപള്ളി എന്നിവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

