പൂക്കളവും വ്യത്യസ്ത പരിപാടികളുമായി സിറ്റി ക്ലിനിക് ഓണാഘോഷം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ മെഡിക്കൽ സ്ഥാപനമായ സിറ്റി ക്ലിനിക് ഓണം വിപുലമായി ആഘോഷിച്ചു. സിറ്റി ക്ലിനിക്കിന്റെ നാല് ബ്രാഞ്ചുകളിലെയും ജീവനക്കാരും കുടുംബാംഗങ്ങളും ആഘോഷത്തിൽ പങ്കാളികളായി. വിവിധ പരിപാടികളും മത്സരങ്ങളും ആഘോഷത്തിന്റെ മാറ്റുകൂട്ടി. ജീവനക്കാർ ഒരുക്കിയ പൂക്കളം ആകർഷകമായി. ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികളും നടന്നു. ഓണസദ്യയും ഒരുക്കി. മുഴുവൻ ജീവനക്കാരും അവരുടെ കുടുംബങ്ങളും ഒത്തുചേർന്നത് പരിപാടിയെ കൂടുതൽ മനോഹരമാക്കി. പരിപാടികൾക്ക് സിറ്റി ക്ലിനിക് സി.ഇ.ഒ സജ്ജാദ് ജാവേദ്, സി.ഒ.ഒ സതീഷ് മഞ്ചപ്പ, ബ്രാഞ്ച് മാനേജർമാർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

