കുടുംബ സൗഹൃദവേദിയുടെ ‘സൗഹൃദോണം 2025’ ശ്രദ്ധേയമായി
text_fieldsകുടുംബ സൗഹൃദവേദിയുടെ ‘സൗഹൃദോണം 2025
മനാമ: ബഹ്‌റൈനിൽ 28 വർഷക്കാലമായി ജീവകാരുണ്യ കലാസാംസ്‌കാരിക രംഗത്ത് പ്രവർത്തിക്കുന്നസംഘടനയായ കുടുംബ സൗഹൃദവേദിയുടെ ഓണാഘോഷം സൗഹൃദോണം 2025 വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. ചടങ്ങിൽ ജനറൽ സെക്രട്ടറി ബോബി പുളിമൂട്ടിൽ സ്വാഗതവും പ്രസിഡന്റ് മോനി ഒടിക്കണ്ടത്തിൽ അധ്യക്ഷതയും വഹിച്ചു.
ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൾ ഡോ. ഗോപിനാഥ മേനോൻ മുഖ്യാതിഥിയായി. ഇന്ത്യൻ ക്ലബ് പ്രസിഡന്റ് ജോസഫ് ജോയ് ഉദ്ഘാടനം ചെയ്തു. ആക്ടിംഗ് പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ അധ്യക്ഷ പ്രസംഗവും, രക്ഷാധികാരി അജിത്ത് കണ്ണൂർ ആമുഖപ്രസംഗവും നടത്തി. വിശിഷ്ടാതിഥികളായ ഫ്രാൻസിസ് കൈതാരത്ത്, വി എം വിദ്യാധരൻ, എബ്രഹാം ജോൺ, ബിജു ജോർജ്ജ്, ബോബൻ ഇടിക്കുള എന്നിവരും ട്രഷറർ മണിക്കുട്ടൻ ജി, പ്രോഗ്രാം കമ്മറ്റി ചെയർമാൻ ഗണേഷ് കുമാർ എന്നിവരും ആശംസകൾ നേർന്നു സംസാരിച്ചു. ഇൻഫ്ലുവൻസർ അവാർഡ് നേടിയ നസറുള്ള നൗഷാദിനെ ചടങ്ങിൽ ആദരിച്ചു.
തുടർന്ന് ബഹ്റൈനിലെ പ്രമുഖ കലാകാരന്മാർ അവതരിപ്പിച്ച സംഗീത നൃത്ത കലാപരിപാടികൾ അരങ്ങേറി. അൻവർ നിലമ്പൂർ, ജയേഷ് താന്നിക്കൽ എന്നിവർ പ്രോഗ്രാം കൺവീനർമാരായി. ബഹ്‌റൈനിലെ സാമൂഹിക സാംസ്കാരിക സംഘടനാ രംഗത്തെ നേതാക്കളായ കെ.ടി. സലീം, ബഷീർ അമ്പലയായി, നജീബ് കടലായി, ഇ.വി രാജീവൻ, ജ്യോതിഷ് പണിക്കർ, സുബ്രമണ്യം, ജേക്കബ് തേക്കുതോട്, മജീദ് തണൽ, ഗഫൂർ കൈപ്പമംഗലം, ഷിബിൻ തോമസ്, എബി തോമസ്, യു.കെ ബാലൻ, നിസാർ കൊല്ലം, റഫീഖ്നാദാപുരം, റെയ്സൺ, ഡോ. യാസർ ചോമയിൽ, ഷിബു പത്തനംതിട്ട, രത്നാകരൻ പാലയാട്ട്, ബാബു കുഞ്ഞിരാമൻ, ഹുസൈൻ വയനാട്, വിഷ്ണു വി, ഷറഫ് മന്ന, ഷറഫ് അലി കുഞ്ഞി,ഡോ. ശ്രീദേവി, അശ്വതി മിഥുൻ, ശിവാംബിക, ഷകീല മുഹമ്മദ്, ദിവ്യ ദേവി, ബബിന, ഷൈമ എന്നിവർ സന്നിഹിതരായി.
എക്സിക്യൂട്ടീവ് അംഗങ്ങളായ സജി ചാക്കോ മനോജ് പിലിക്കോട്, ദിപു എം.കെ, സയിദ് ഹനീഫ്, മുബീന മൻഷീർ, ജോർജ്ജ് മഞ്ജലി, ബുവൻ ദാസ്, സിജി, ബിനു കോന്നി, ജയേഷ് കുറുപ്പ്, ബിജോ തോമസ്, അജിത് ഷാൻ അനിമോൻ, സിബി കൈതാരത്ത്, ഗോപാലൻ വി സി, ഷാജി പുതുക്കുടി എന്നിവർ നേതൃത്വം നൽകി. രാജേഷ് പെരുങ്കുഴി, നസറുല്ല നൗഷാദ് പ്രോഗ്രാം അവതാരകരായി. പ്രോഗ്രാം കൺവീനർ അൻവർ നിലമ്പൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

