ഐ.ഡി.എസ്.എഫ്.എഫ്.കെയിൽ പി.അഭിജിത്തിന്‍റെ 'ഞാൻ രേവതി'; ആഗസ്റ്റ് 25ന് പ്രദർശനം
text_fieldsതിരുവനന്തപുരം: 17ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെയിൽ പി. അഭിജിത്ത് സംവിധാനം ചെയ്ത ഡോക്യുമെൻ്ററി ഫിലിം'ഞാൻ രേവതി'മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നു. 25 ന് വൈകീട്ട് 6.15 ന് തിരുവനന്തപുരം കൈരളി തിയറ്ററിലാണ് ചിത്രത്തിന്റെ പ്രദർശനം. എഴുത്തുകാരിയും , അഭിനേതാവും ട്രാൻസ് വുമൺ ആക്ടിവിസ്റ്റുമായ എ. രേവതിയുടെ ജീവിതം ആസ്പദമാക്കി ഫോട്ടോ ജേർണലിസ്റ്റും ഫിലിം മേക്കറുമായ പി. അഭിജിത്ത് സംവിധാനം ചെയ്തചിത്രമാണ് 'ഞാൻ രേവതി'.
സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഐ.ഡി.എസ്.എഫ്. എഫ്. കെയുടെ ലോങ്ങ് ഡോക്യുമെന്‍ററി മത്സര വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ഞാൻ രേവതി കൂടാതെ ഇന്ത്യയിൽ നിന്നുള്ള 11 ചിത്രങ്ങളാണ് മത്സര വിഭാഗത്തിലുള്ളത്. ആഗസ്റ്റ് 25ന് 'ഞാൻ രേവതി' പ്രദർശിപ്പിക്കും. ഫെസ്റ്റിവൽ 27ന് സമാപിക്കും.
സെപ്റ്റംബർ അഞ്ച് മുതൽ ഏഴ് വരെ ഹിമാചൽ പ്രദേശിലെ ഷിംലയിൽ വച്ച് നടക്കുന്ന ഇന്‍റർനാഷനൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഷിംലയിലും മത്സര വിഭാഗത്തിലേക്കും സിനിമക്ക് ഒഫിഷ്യൽ സെലക്ഷൻ ലഭിച്ചിച്ചിരുന്നു. കോഴിക്കോട് നടന്ന ഐ.ഇ.എഫ്.എഫ്.കെയിൽ മികച്ച സിനിമക്കുള്ള ഓഡിയൻസ് പോൾ അവാർഡ് 'ഞാൻ രേവതി'ക്ക് ലഭിച്ചിരുന്നു. സൗത്ത് ഏഷ്യയിലെ ഏറ്റവും വലിയ എൽ.ജി. ബി.ടി. ഐ.ക്യു ഫിലിം ഫെസ്റ്റിവലായ മുംബൈ കാഷിഷ് പ്രൈഡ് ഫിലിം ഫെസ്റ്റിവലിൽ ' ഞാൻ രേവതി ' ഇന്ത്യൻ ഡോക്യുമെന്‍ററി സെന്‍റർ പീസ് സിനിമയായും ചെന്നൈയിൽ നടന്ന റീൽ ഡിസയേഴ്സ് - ചെന്നൈ ക്വിയർ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും പ്രദർശിപ്പിച്ചിരുന്നു.
ട്രാൻസ് വുമൺ നേഹക്ക് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ച അന്തരം എന്ന സിനിമക്ക് ശേഷം പി. അഭിജിത്ത് സംവിധാനം ചെയ്യുന്ന ലോങ്ങ് ഡോക്യുമെന്‍ററിയാണ് ഞാൻ രേവതി. എഴുത്തുകാരൻ പെരുമാൾ മുരുകൻ, ആനിരാജ, നാടക സംവിധായകരായ മങ്കൈ ശ്രീജിത് സുന്ദരം, രഞ്ജു രഞ്ജിമാർ, ശീതൾ ശ്യാം, സൂര്യ ഇഷാൻ, ഇഷാൻ കെ.ഷാൻ, ജീ ഇമാൻ സെമ്മലർ, ശ്യാം, ചാന്ദിനി ഗഗന, ഭാനു, മയിൽ, വടിവു അമ്മ, ഉമി, ലക്ഷമി, കലൈ ശെൽവൻ, കനക, ഭാഗ്യം, കണ്ണായി, മയിൽ, ഏയ്ഞ്ചൽ ഗ്ലാഡി തുടങ്ങിയവർ ഡോക്യുമെന്‍ററിയിലുണ്ട്.
നിർമാണം - എ. ശോഭില, സഹനിർമാണം പി. ബാലകൃഷ്ണൻ, ലക്ഷമി ദേവി ടി. എം, ചായാഗ്രഹണം എ . മുഹമ്മദ്, എഡിറ്റിങ് അമൽജിത്ത്, സൗണ്ട് ഡിസൈൻ വിഷ്ണു പ്രമോദ്, കളറിസ്റ്റ് സാജിദ് വി.പി, സംഗീതം രാജേഷ് വിജയ്, സബ്ടൈറ്റിൽസ് ആസിഫ് കലാം, അഡീഷണൽ ക്യാമറ ചന്തു മേപ്പയൂർ, ക്യാമറ അസിസ്റ്റന്റ് കെ.വി. ശ്രീജേഷ്, പി.ആർ. ഒ പി. ആർ സുമേരൻ, ഡിസൈൻസ് അമീർ ഫൈസൽ ടൈറ്റിൽ കെൻസ് ഹാരിസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

