‘പശുവിന്‍റെ പാൽ അമ്മയുടെ പാലിന് പകരമാണ്, അതുകൊണ്ട് ഞങ്ങളിതുവരെ ബീഫ് കഴിച്ചിട്ടില്ല’-സലീം ഖാന്‍
text_fieldsസലീം ഖാന്‍ മകൻ സൽമാൻ ഖാനോടൊപ്പം
സല്‍മാന്‍ ഖാന്റെ പിതാവും ഷോലെ അടക്കമുള്ള സൂപ്പര്‍ ഹിറ്റുകള്‍ എഴുതിയ തിരക്കഥാകൃത്തുമാണ് സലീം ഖാന്‍. നടനായി കരിയര്‍ ആരംഭിച്ച് പിന്നീട് തിരക്കഥാകൃത്തായി മാറുകയായിരുന്നു. ഇപ്പോഴിതാ ബീഫ് കഴിക്കാത്തതിനെക്കുറിച്ചുള്ള സലീം ഖാന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. താന്‍ ഇതുവരേയും ബീഫ് കഴിച്ചിട്ടില്ലെന്നാണ് സലീം ഖാന്‍ പറയുന്നത്. ഒരു അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.
ഗണേശ ചതുർത്ഥി ആഘോഷങ്ങൾക്കിടെ അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ, സലിം ഖാൻ തന്‍റെ കുടുംബത്തിന്‍റെ ഭക്ഷണ ശീലങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞു. മുസ്ലീങ്ങളാണെങ്കിലും അവർ ഒരിക്കലും ബീഫ് കഴിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്നുവരെ ഞങ്ങൾ ഒരിക്കലും ബീഫ് കഴിച്ചിട്ടില്ല. പശുവിന്‍റെ പാൽ അമ്മയുടെ പാലിന് പകരമാണെന്നും പശുക്കളെ കൊല്ലരുതെന്നും അദ്ദേഹം വിശദീകരിച്ചു.
എല്ലാ മതങ്ങളില്‍ നിന്നും നല്ല വശങ്ങള്‍ പ്രവാചകന്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. ഹലാല്‍ ഇറച്ചിയേ കഴിക്കാന്‍ പാടുള്ളൂവെന്നത് ജൂത മതത്തില്‍ നിന്നെടുത്തതാണ്. അവരിതിനെ കോഷര്‍ എന്നാണ് വിളിക്കുക. എല്ലാ മതവും നല്ലതാണെന്നും നമ്മളെപ്പോലെ തന്നെ ഒരു പരമോന്നത ശക്തിയുള്ളതായി വിശ്വസിക്കുന്നതാണെന്നുമാണ് സലീം ഖാന്‍ പറയുന്നത്. തങ്ങളുടെ വീടിന് ചുറ്റും ഹിന്ദു മതവിശ്വാസികളായിരുന്നു.
ഡി.എസ്.പിയായിരുന്ന പിതാവ് എല്ലാ മതങ്ങളേയും ബഹുമാനിക്കാന്‍ തങ്ങളെ പഠിപ്പിച്ചിരുന്നുവെന്നും സലീം ഖാന്‍ പറഞ്ഞു. സല്‍മ ഖാന്‍ ആണ് സലീമിന്റെ ആദ്യ ഭാര്യ. ഹിന്ദുമതവിശ്വാസിയായ സുശീല ഛരക് വിവാഹ ശേഷം ഇസ്ലാം നാമം സ്വീകരിക്കുകയായിരുന്നു. തങ്ങളുടെ കുടുംബ സംസ്കാരങ്ങളെ എങ്ങനെ സമന്വയിപ്പിക്കുന്നുവെന്നും ഹിന്ദു, മുസ്ലീം ആചാരങ്ങളെ ബഹുമാനത്തോടെയും ഭക്തിയോടെയും ആഘോഷിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടികാണിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

