വിവിധ തസ്തികകളിലേക്ക് പി.എസ്.സി വിജ്ഞാപനം; ഓൺലൈനിൽ ഒക്ടോബർ മൂന്നുവരെ അപേക്ഷിക്കാം
text_fieldsകേരള പബ്ലിക് സർവിസ് കമീഷൻ (പി.എസ്.സി) കാറ്റഗറി നമ്പർ 266-356/2015 വരെ തസ്തികകളിൽ റിക്രൂട്ട്മെന്റിനായി അപേക്ഷകൾ ക്ഷണിച്ചു. തസ്തികകളും യോഗ്യത മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളടക്കമുള്ള വിജ്ഞാപനം ആഗസ്റ്റ് 30ലെ അസാധാരണ ഗസറ്റിലും www.kerala.psc.gov.in/notification ലിങ്കിലും ലഭ്യമാണ്. ഓൺലൈനിൽ ഒക്ടോബർ മൂന്നു വരെ അപേക്ഷിക്കാം. വിവിധ തസ്തികകളിൽ സംസ്ഥാന/ ജില്ലതല റിക്രൂട്ട്മെന്റ്, സ്പെഷൽ റിക്രൂട്ട്മെന്റ്, എൻ.ഡി.എ റിക്രൂട്ട്മെന്റ് വിഭാഗങ്ങളിലേക്ക് അർഹതയുടെ അടിസ്ഥാനത്തിൽ അപേക്ഷിക്കാവുന്നതാണ്. ജനറൽ റിക്രൂട്ട്മെന്റ് വിഭാഗത്തിൽപ്പെടുന്ന ചില തസ്തികകളുടെ സംക്ഷിപ്ത വിവരങ്ങൾ ചുവടെ
അസിസ്റ്റന്റ് (കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ): ശമ്പളം 39,300-83,000 രൂപ. പ്രതീക്ഷിത ഒഴിവുകൾ. നേരിട്ടുള്ള നിയമനം. യോഗ്യത-ബിരുദം. നിയമ ബിരുദം അഭിലഷണീയം. പ്രായം 18-36.
പ്രഷനൽ അസിസ്റ്റന്റ് ഗ്രേഡ്-2 (ലൈബ്രറി) : (സർവകലാശാലകൾ), ശമ്പളം 27,800-59,400 രൂപ, യോഗ്യത: ലൈബ്രറി സയൻസിൽ ബിരുദം (ബി.എൽ.ഐ.എസ്‍സി)/എം.എൽ.ഐഎസ്‍സി/ തത്തുല്യം. പ്രായം 22-36.
ട്രേഡ്സ്മാൻ: ടെക്സ്റ്റൈൽ ടെക്നോളജി, ഒഴിവ്-4, സിവിൽ -7, സ്മിത്തി (ഫോർജിങ് ആൻഡ് ഹീറ്റ് ട്രീറ്റിങ്) -23, അഗ്രികൾച്ചർ -1, ശമ്പളം -26,500-60,700 രൂപ (സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്), യോഗ്യത-എസ്.എസ്.എൽ.സി/ ടിച്ച്.എസ്.എൽ.സിയും അനുയോജ്യ ട്രേഡിൽ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് /വി.എച്ച്.എസ്.സി/ കെ.ജി.സി.ഇ സർട്ടിഫിക്കറ്റും. പ്രായം 18-36.
മീറ്റർ റീഡർ (കേരള വാട്ടർ അതോറിട്ടി): പ്രതീക്ഷിത ഒഴിവുകൾ, ശമ്പളം 25,800-59,300 രൂപ, യോഗ്യത: എസ്.എസ്.എൽ.സി/ തത്തുല്യം+ പ്ലംബർ ട്രേഡിൽ ഒരുവർഷത്തെ എൻ.സി.വി.ടി/ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ്. പ്രായം: 18-36
എസ്.സി/ എസ്.ടി/ ഒ.ബി.സി മുതലായ വിഭാഗങ്ങളിൽപ്പെടുന്നവർക്ക് പ്രായപരിധിയിൽ നിയമാനുസൃത ഇളവുണ്ട്. മറ്റു തസ്തികകളുടെ വിവരങ്ങളും അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങളും വിജ്ഞാപനത്തിൽ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

