Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightടൊയോട്ടോയെ ‘ലോകം...

ടൊയോട്ടോയെ ‘ലോകം ചുറ്റിച്ച’ ഷോയ്ചിറോ ടൊയോഡ അന്തരിച്ചു

text_fields
bookmark_border
Shoichiro Toyoda
cancel

ടോ​ക്യോ: വാ​ഹ​ന നി​ർ​മാ​താ​ക്ക​ളാ​യ ടൊ​യോ​ട്ട​യെ ലോ​ക​ത്തി​ന്റെ മു​ൻ​നി​ര​യി​ലെ​ത്തി​ച്ച ഷോ​യ്ചി​റോ ടൊ​യോ​ഡ (97) അ​ന്ത​രി​ച്ചു. ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്നാണ് അ​ന്ത്യ​മെ​ന്ന് ടൊ​യോ​ട്ട മോ​ട്ടോ​ർ കോ​ർ​പ​റേ​ഷ​ൻ അ​റി​യി​ച്ചു. അ​മേ​രി​ക്ക​യി​ൽ അ​ട​ക്കം ടൊ​യോ​ട്ട​യു​ടെ പ്ലാ​ന്റു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച​ത് ഇ​ദ്ദേ​ഹ​മാ​യി​രു​ന്നു. 1937ൽ ​ടൊ​യോ​ട്ട മോ​ട്ടോ​ർ ക​മ്പ​നി​ക്ക് തു​ട​ക്ക​മി​ട്ട അ​കി​യോ ടൊ​യൊ​ഡ​യു​ടെ മൂ​ത്ത​മ​ക​നാ​ണ് ഷോ​യ്ചി​റോ.

1947ൽ ​ന​ഗോ​യ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് എ​ൻ​ജി​നീ​യ​റി​ങ് ബി​രു​ദം നേ​ടി​യ ശേ​ഷം 1952ലാ​ണ് ടൊ​യോ​ട്ട​യി​ൽ പ്ര​വേ​ശി​ച്ച​ത്. 1982ൽ ​ഇ​ദ്ദേ​ഹം പ്ര​സി​ഡ​ന്റാ​യ ശേ​ഷ​മാ​ണ് ടൊ​യോ​ട്ട അ​മേ​രി​ക്ക​ൻ വി​പ​ണി​യി​ൽ അ​ട​ക്കം നി​ർ​ണാ​യ​ക സ്വാ​ധീ​ന​ശ​ക്തി​യാ​യി മാ​റി​യ​ത്. തൊ​ഴി​ലാ​ളി​ക​ൾ​ക്കൊ​പ്പം ഒ​രു​മി​ച്ചാ​യി​രു​ന്നു ജോ​ലി. ക​മ്പ​നി​യു​ടെ ധാ​ർ​മി​ക​ത, കാ​ര്യ​ക്ഷ​മ​ത, ന​വീ​ക​ര​ണം, ഗു​ണ​മേ​ന്മ എ​ന്നി​വ​ക്കെ​ല്ലാം സ​ഹാ​യ​ക​മാ​യ​ത് ഈ ​സ​മ​യ​ത്തെ പ്ര​വ​ർ​ത്ത​ന​മാ​യി​രു​ന്നു.

സ​ഹോ​ദ​ര​ൻ ടാ​റ്റ്സു​റോ ടൊ​യോ​ഡ​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഷോ​യ്ചി​റോ വ​ട​ക്ക​ൻ അ​മേ​രി​ക്ക​യി​ൽ നി​ർ​മാ​ണ ക​മ്പ​നി സ്ഥാ​പി​ച്ച​ത്. ജ​ന​റ​ൽ മോ​​ട്ടോ​ഴ്സു​മാ​യി ചേ​ർ​ന്ന് 1983ൽ ​കാ​ലി​ഫോ​ർ​ണി​യ​യി​ലെ ഫ്രീ​മോ​ണ്ടി​ൽ പ്ലാ​ന്റ് തു​ട​ങ്ങി. 1984ൽ ​ആ​ദ്യ കാ​ർ പു​റ​ത്തി​റ​ക്കി. 2007ൽ ​യു.​എ​സ് ഓ​ട്ടോ​മോ​ട്ടി​വ് ഹാ​ൾ ഓ​ഫ് ബ​ഹു​മ​തി​ക്ക് അ​ർ​ഹ​നാ​യി.

നെ​യ്ത്തു​ജോ​ലി ചെ​യ്യു​ന്ന അ​മ്മ​യെ സ​ഹാ​യി​ക്കാ​ൻ സ​കി​ച്ചി ടൊ​യോ​ഡ വീ​ട്ടു​മു​റ്റ​ത്തെ ഷെ​ഡി​ൽ ഓ​ട്ടോ​മാ​റ്റി​ക് ത​റി ക​ണ്ടു​പി​ടി​ച്ച​തോ​ടെ​യാ​ണ് ടൊ​യോ​ട്ട​യു​ടെ തു​ട​ക്കം. 1933ൽ ​സ​കി​ച്ചി​യു​ടെ മ​ക​ൻ കി​ച്ചി​റോ ടൊ​യോ​ഡ​യാ​ണ് കാ​റു​ക​ൾ നി​ർ​മി​ക്കാ​നു​ള്ള ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ച​തെ​ങ്കി​ലും സ​കി​ച്ചി​യു​ടെ മ​റ്റൊ​രു മ​ക​നാ​യ അ​കി​യോ ടൊ​യോ​ഡ​യാ​ണ് 1937ൽ ​കാ​ർ നി​ർ​മാ​ണ ക​മ്പ​നി​യാ​യ ടൊ​യോ​ട്ട​ക്ക് തു​ട​ക്ക​മി​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shoichiro Toyoda
News Summary - Shoichiro Toyoda Passed Away
Next Story