Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightറുസ്‍ലൻ ഖസബുലറ്റോവ്...

റുസ്‍ലൻ ഖസബുലറ്റോവ് അന്തരിച്ചു

text_fields
bookmark_border
റുസ്‍ലൻ ഖസബുലറ്റോവ് അന്തരിച്ചു
cancel

മോ​സ്കോ: റ​ഷ്യ​യി​ലെ പാ​ർ​ല​മെ​ന്റ് വി​പ്ല​വ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ മു​ൻ പാ​ർ​ല​​മെ​ന്റ് സ്പീ​ക്ക​ർ റു​സ്‍ല​ൻ ഖ​സ​ബു​ല​റ്റോ​വ് (80) അ​ന്ത​രി​ച്ചു. സോ​വി​യ​റ്റ് യൂ​നി​യ​ൻ ത​ക​രു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് പാ​ർ​ല​മെ​ന്റ് സ്പീ​ക്ക​റാ​യ റു​സ്‍ല​ൻ ചെ​ച​ൻ വം​ശ​ജ​നാ​യി​രു​ന്നു.

റ​ഷ്യ​യു​ടെ പ്ര​ഥ​മ പ്ര​സി​ഡ​ന്റ് ബോ​റി​സ് യെ​ൽ​റ്റ്സി​​ന്റെ അ​ടു​ത്ത അ​നു​യാ​യി​യാ​യി​രു​ന്ന റു​സ്‍ല​ൻ അ​ധി​കം വൈ​കാ​തെ വി​മ​​ർ​ശ​ക​നാ​യി. 1993 സെ​പ്റ്റം​ബ​റി​ൽ ​വൈ​സ് പ്ര​സി​ഡ​ന്റ് അ​ല​ക്സാ​ണ്ട​ർ റു​റ്റ്സ്കോ​യി​ക്കൊ​പ്പം യെ​ൽ​റ്റ്സി​നെ​തി​രെ വി​പ്ല​വ​ത്തി​ന് ശ്ര​മി​ച്ചു. പാ​ർ​ല​മെ​ന്റി​ലേ​ക്ക് സൈ​ന്യ​ത്തെ അ​യ​ച്ചും ജ​ന​പ്ര​തി​നി​ധി​ക​ളെ അ​റ​സ്റ്റ് ചെ​യ്തും യെ​ൽ​റ്റ്സി​ൻ വി​പ്ല​വ​ശ്ര​മ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി.

റു​സ്‍ല​ൻ ത​ട​വി​ലാ​യി. 1994 ഫെ​ബ്രു​വ​രി​യി​ൽ പൊ​തു​മാ​പ്പ് ല​ഭി​ച്ചു. തു​ട​ർ​ന്ന് രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​നം പൂ​ർ​ണ​മാ​യി അ​വ​സാ​നി​പ്പി​ക്കു​ക​യും അ​ധ്യാ​പ​ക​നാ​യി ഒ​തു​ങ്ങി​ജീ​വി​ക്കു​ക​യു​മാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ruslan khasbulatov
News Summary - Ruslan Khasbulatov dies at 80
Next Story