Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമൃഗശാല ജീവനക്കാരന്റെ...

മൃഗശാല ജീവനക്കാരന്റെ വിരൽ കടിച്ചെടുത്ത് സിംഹം; വിഡിയോ വൈറൽ

text_fields
bookmark_border
മൃഗശാല ജീവനക്കാരന്റെ വിരൽ കടിച്ചെടുത്ത് സിംഹം; വിഡിയോ വൈറൽ
cancel
Listen to this Article

കിങ്സ്റ്റൺ: രോമം വലി​ച്ചെടുത്തും വായിൽ കൈയിട്ടും ഉപദ്രവിച്ച മൃഗശാല ജീവനക്കാരന്റെ കൈവിരൽ കടിച്ചെടുത്ത് സിംഹം. ജമൈക്കയിലെ മൃഗശാലയിലാണ് സംഭവം. സംഭവത്തിന്റെ വിഡിയോ ട്വിറ്ററിൽ വൈറലായിരിക്കുകയാണ്. സന്ദർശകർക്ക് മുന്നിൽ വെച്ച് ഗ്രില്ലിനിടയിലൂടെ കൂട്ടിലുള്ള സിംഹത്തിന്റെ വായിൽ വിരലിട്ടു കളിക്കുകയും രോമം പിടിച്ചു പറിക്കുകയുമാണ് ജീവനക്കാരൻ ചെയ്തത്.

ഇത് തുടർന്നതോടെ സിംഹം വിരലിൽ കടിച്ചു. ഏറെ പണിപ്പെട്ട് കൈ വലിച്ചെടുത്തപ്പോഴേക്കും മോതിരവിരൽ സിംഹത്തിന്റെ വായിലായിരുന്നു.

സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ജമൈക്ക സൊസൈറ്റി ഫോർ ദി പ്രിവൻഷൻ ഓഫ് ക്രുവൽറ്റി ടു അനിമൽസ് മാനേജിങ് ഡയറക്ടർ പമേല ലോസൺ പറഞ്ഞു.

Show Full Article
TAGS:ZooJamaicaviral videoLion bites
News Summary - Lion bites zoo worker's finger; Video goes viral
Next Story