Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ജോ ബൈഡൻ: പുതിയ അമേരിക്ക കാത്തിരിക്കുന്ന ജീവിതം, കരിയർ...
cancel

മുൻഗാമികളിൽ പലരിൽനിന്നും വ്യത്യസ്​തമായി യു.എസ്​ പ്രസിഡൻറ്​ പദവിയിലേക്ക്​ ബൈഡ​െൻറ സഞ്ചാരപഥം തീർത്തും പുതുമയാർന്നതാണ്​. ബിൽ ക്ലി​ൻറണ്​​ യൗവനമാണ്​ തെരഞ്ഞെടുപ്പ്​ വിജയമൊരുക്കിയത്​, വൈദഗ്​ധ്യം തുളുമ്പുന്ന നയവിശകലന മിടുക്കും. എതിരാളി സീനിയർ ജോർജ്​ ബുഷ്​ ആക​ട്ടെ, നേർവിപരീതമായിരുന്നു. ഇനിയും വിവാദം തീരാത്ത കോടതി വിധിയാണ്​ സീനിയർ ബുഷി​െൻറ മകൻ ജോർജ്​ ഡബ്ല്യു ബുഷിന്​ വഴിതുറന്നത്​. വിസ്​മയിപ്പിച്ച വാക്​ചാതുരിയും ഒപ്പം മഹത്തായ വ്യക്​തി ചരി​തവും ബറാക്​ ഒബാമക്ക്​ അധികാരത്തി​െൻറ ഇടനാഴി തുറന്നുകൊടുത്തു.

ബൈഡ​നെ എഴുതിത്തള്ളിയതാണ്​ പലരുമെന്നത്​ അറിയാത്തവർ കാണില്ല. കഴിഞ്ഞ വർഷം നടന്ന ഡെമോക്രാറ്റിക്​ സംവാദങ്ങളെ ജ്വലിപ്പിച്ചുനിർത്തുന്നതിൽ വൻപരാജയമായി അദ്ദേഹം. എലിസബത്ത്​ വാരൺ, ബെർണി സാൻഡേഴ്​സ്​ തുടങ്ങിയ എതിരാളികൾക്ക്​ മുമ്പിൽ പലപ്പോഴും നിലംപരിശായതിന്​ അമേരിക്ക സാക്ഷി. എന്നല്ല, ചില ലൈവ്​ ചർച്ചാവേദികളിൽ സംപൂജ്യനുമായി. ടെലിപ്രോംപ്​റ്റർ തെറ്റായി വായിച്ച്​ പരിഹാസം വാങ്ങിയത്​ വേറെ. വംശീയ വൈവിധ്യം ഉറപ്പാക്കാനായി നടപ്പാക്കിയ ബസിങ്​ സംവിധാനത്തിനെതിരെ മുമ്പ്​ നിലയുറപ്പിച്ച്​​ സ്വന്തം വൈസ്​ പ്രസിഡൻറ്​ കമല ഹാരിസി​െൻറ വിമർശനം കൈയോടെ വാങ്ങിയതും മറക്കാറായിട്ടില്ല. പക്ഷേ, ഡോണൾഡ്​ ട്രംപിനോട്​ ജനങ്ങളുടെ മടുപ്പും പിന്നെ, ജിം ​ൈക്ലബേണി​െൻറ കലവറയില്ലാത്ത പിന്തുണയുമായതോടെ ബൈഡൻ ആദ്യം സൗത്ത്​ കരോലിനയിലും പിന്നീട്​ സൂപർ ചൊവ്വാഴ്​ചയും വിജയം വരിച്ചു. ​ആദ്യം നാമനിർദേശം ഉറപ്പാക്കി, പിന്നീട്​ പ്രസിഡൻറ്​ പദവിയും.



അദ്ദേഹത്തെചുറ്റി ഇപ്പോഴുമുണ്ട്​ ചില സന്ദേഹങ്ങൾ. ത​െൻറ നല്ലകാലം എന്നേ പിന്നിട്ട​തല്ലേയെന്ന ഗൗരവതരമായ സംശയം​ ഒന്നാമത്​. ഇനി ആയാൽ തന്നെ, ഒരു തവണ മതിയെന്നും തുടർന്ന്​ കമല ഹാരിസിന്​ വാതായനം തുറന്നുനൽകണമെന്നും പറയുന്നവരും അനവധി. ശരിക്കും ധ്രുവീകരിക്കപ്പെട്ടുപോയ അമേരിക്ക ഇപ്പോൾ ​നേരിടുന്ന സാ​ങ്കേതിക, രാഷ്​ട്രീയ വെല്ലുവിളികളെ അതിജയിക്കാൻ തക്ക മിടുക്കും ഊർജവും പോരെന്നാണ്​ പരാതി. ഭരണത്തിൽ ബൈഡൻ മിടുക്കനാണെന്ന്​ ജനത്തിനറിയാം, പക്ഷേ, അദ്ദേഹം ചരിച്ച കനൽവഴികളുടെ സവിശേഷതകളും ഉടനീളം അദ്ദേഹത്തെ ഉത്തേജിപ്പിക്കുന്ന ഊർജവും എന്തൊക്കെയെന്ന്​ പലർക്കുമറിയില്ല.

പ്രസിഡൻറുമായും സഹപ്രവർത്തകർ, വിമർശകർ എന്നിവരുമായി സംവദിച്ച്​ ഇവാൻ ഓസ്​നോ തയാറാക്കിയ കൊച്ചു ജീവകഥ 'ജോ ബൈഡൻ: അമേരിക്കൻ ഡ്രീമർ' പക്ഷേ, ലോകം മറന്നുപോകുകയോ അവമതിക്കുകയോ ചെയ്യുമായിരുന്ന ഒരാളെ കുറിച്ച്​ നമ്മെ യഥാർഥമായി ചിലത്​ ഓർമിപ്പിക്കുന്നു.

വൈകാരിക സങ്കീർണത​കൾക്കൊപ്പം അതി​െൻറ ആഴവും കഴിഞ്ഞ പതിറ്റാണ്ടുകളിൽ പലർക്കുമില്ലാത്ത വൈറ്റ്​ഹൗസിലെ കർമ വൈഭവവും ഓസ്​നോ പുസ്​തകത്തി​െൻറ താളുകൾ പങ്കുവെക്കുന്നു. വിക്കും കൊഞ്ഞും അലട്ടിയ കുഞ്ഞുനാളിലേ അവന്​ അമേരിക്കൻ പ്രസിഡൻറാകാൻ കൊതി കാത്തുപോന്നു. 29ാം വയസ്സിൽ സെനറ്ററായി. തൊട്ടുപിറകെ, ​ക്രിസ്​മസ്​ ട്രീ വാങ്ങാൻ പുറത്തിറങ്ങിയപ്പോൾ കാർ അപകടത്തിൽ പത്​നിയും മകളും മരിച്ചു. നോവും നൊമ്പരവും പെരുമഴയായി പെയ്​തിട്ടും തളരാതെ നിന്നു, കാരണം രണ്ടു മക്കൾക്ക്​ ഏക അഭയം താനായിരുന്നു. വർഷങ്ങൾ കഴിഞ്ഞ്​ ജിൽ ജേക്കബ്​സിനെ വിവാഹം കഴിച്ചു. ''ജിൽ വന്ന​ു, അവൾ ഞങ്ങൾക്ക്​ ജീവനേകി. ഇത്രയും പെരുത്ത ഇഷ്​ടം ഒരാൾ അർഹിക്കുന്നുണ്ടാകില്ല, എന്നിട്ടല്ലേ രണ്ട്​''. ബൈഡൻ പറയുമായിരുന്നു. പക്ഷേ, ദുരന്തം പിന്നെയും പടി കടന്നെത്തി. 2015ൽ ഇഷ്​ടപുത്രൻ ബ്യൂവും വിടപറഞ്ഞു. തലച്ചോറിൽ അർബുദ ബാധയായിരുന്നു വില്ലൻ. രണ്ടാമത്തെ പുത്രൻ ഹണ്ടർ അഡിക്​ഷനോട്​ മല്ലിടുന്നു, ഇപ്പോഴും.



ഐവി ലീഗിൽ വരുന്ന ഒരു വാഴ്​സിറ്റിയിലും പഠിക്കാനാവാത്തത്​ ബൈഡന്​ വേദനയായിരുന്നു. എന്നിട്ടും, വകവെക്കാതെ പൊങ്ങച്ചക്കാര​െൻറ വേഷമിട്ട്​ 1987ൽ അമേരിക്കൻ പ്രസിഡൻറ്​ പദത്തിലേക്ക്​ മത്സരത്തിനിറങ്ങി. ദയനീയമായി തോറ്റു. അതൊന്നും പക്ഷേ, തന്ത്രശാലിയായ രാഷ്​ട്രീയക്കാരനായും ജനമനസ്സു​കളോട്​ ചേർന്നുനിന്ന്​ കർമഗോദ സജീവമാക്കുന്നതിനും തടസ്സമായില്ല. കൈയടി​നേടാവുന്ന വാചക കസർത്തുകളായിരുന്നില്ല അദ്ദേഹത്തി​െൻറ സവിശേഷത. ഓസ്​നോസി​െൻറ വാക്കുകളിൽ ''ത​െൻറ സുരക്ഷിതത്വമില്ലായ്​മകൾ ഇത്തിരി തുറന്ന വ്യക്​തിത്വവും ക്ഷിപ്രവശംവദത്വവും അദ്ദേഹത്തിന്​ നൽകി''. സെനറ്റർ പദവി വലിയ പ്രവൃത്തി പരിചയമാണ്​ അദ്ദേഹത്തിന്​ നൽകിയത്​. ഇടപാടുകൾ നടത്തിയും വൃത്തിയായി നിയമനിർമാണം നടപ്പാക്കിയും സെനറ്റ്​ വിദേശകാര്യ സമിതി അധ്യക്ഷനെന്ന നിലക്ക്​ ലോക നേതാക്കളുമായി ബന്ധം സ്​ഥാപിച്ചും ഇത്​ അനുദിനം വികസിച്ചു, വളർന്നു.

കരിയറിനിടെ ബൈഡന്​ അബദ്ധങ്ങൾ പലതു സംഭവിച്ചിട്ടുണ്ട്​. ഡെമോക്രാറ്റിക്​ പാർട്ടി പ്രതിനിധിയായിട്ടും യാഥാസ്​ഥിതികനായി അറിയപ്പെട്ടതിൽ ഊറ്റംകൊണ്ടു. സുപ്രീം കോടതിയിൽ ക്ലാരൻസ്​ തോമസ്​ നാമനിർദേശ വാദം കേൾക്കലിനിടെ മറ്റു വനിതകൾക്ക്​ സാക്ഷിമൊഴി നൽകാനോ അനിത ഹില്ലി​െൻറ ആരോപണങ്ങളെ പിന്താങ്ങാനോ അവസരം നൽകാത്തതിന്​ ഏറെ പഴികേട്ടു.

പൗരാവകാശങ്ങൾ സംബന്ധിച്ച വിഷയങ്ങളിലും ബൈഡ​െൻറ ട്രാക്​ റെക്കോഡ്​ അത്ര മികച്ചതെന്നു പറയാനാകില്ല. 'കൂട്ട തടവുശിക്ഷകൾക്ക്​ വളമായിമാറിയ 1994ലെ ക്രിമിനൽ നിയമം അദ്ദേഹത്തി​െൻറ സൃഷ്​ടിയായിരുന്നു. ശരിക്കും കറുത്ത വർഗക്കാരെ കൂട്ടമായി ജയി​ലിലാക്കിയ നിയമമായിരുന്നു.

എന്നിട്ടും ബൈഡന്​ ജയിച്ചുകയറാൻ അവസരമൊരുക്കിയത്​ എല്ലാറ്റിൽനിന്നും പഠിച്ച്​ സ്വയം നവീകരിച്ച്​ തെറ്റു തിരുത്താൻ കാണിച്ച മനസ്സായിരുന്നു. ചിലപ്പോഴെങ്കിലും അതിൽ ചില വസ്​തുതകളുണ്ടായാലും അദ്ദേഹം തിരുത്തി. ഒരു സമ്മേളനത്തിൽ ഹന്ന അരെൻറ്റ്​ അവതരിപ്പിച്ച പേപ്പറി​െൻറ പകർപ്പ്​ ബൈഡൻ ചോദിച്ചത്​ ഉദാഹരണമായി ഓസ്​നോസ്​ പുസ്​തകത്തിൽ പറയുന്നുണ്ട്​. ഒരു പത്രത്തിൽ വന്ന വാർത്ത വായിച്ച ശേഷമായിരുന്നു ഇത്​. അടുത്തിടെയാണ്​ 'How Democracies Die' എന്ന കൃതി ബൈഡൻ വായിച്ചത്​. അതിനാൽ തന്നെ ട്രംപും ലോകത്തെ മറ്റു ഏകാധിപ ഭരണാധികാരികളു​ം ചെയ്​തുകൂട്ടിയതിനെ പറ്റി അദ്ദേഹം ജാഗ്രത്തായിരിക്കും. മുമ്പ്​ ചെയ്​ത പലതിലും ബൈഡൻ മാപ്പു ചോദിച്ചിട്ടുണ്ട്​. പൗരാവകാശ സംരക്ഷണത്തിന്​ കാര്യമായി ചെയ്യാനാവാത്തതിലും 2003ലെ ഇറാഖ്​ യുദ്ധത്തിനുമുൾപെടെ. അതുകൊണ്ടുതന്നെ ജനം അദ്ദേഹത്തെ സ്വീകരിച്ച മട്ടാണ്​.



ഒരു ടി.വി സംവാദത്തിനു ശേഷം സെനറ്റർ കോറി ബുക്കറെ വിളിച്ച്​ മാപ്പു ചോദിച്ചിരുന്നു, കറുത്തവരെ 'ബോയ്​സ്​' എന്നു വിളിച്ചതായിരുന്നു പ്രശ്​നം. ''തെറ്റുപറ്റാനുള്ള സാധ്യത ബോധ്യപ്പെടുത്തുകയും ഇനിയും മെച്ചപ്പെടാനു​ണ്ടെന്ന്​ വരുത്തുകയുമായിരുന്നു പിന്നിലെന്ന്​' ബുക്കർ ഓസ്​നോസിന്​ പറയുന്നുണ്ട്​. 'ഏറെയായി രാഷ്​ട്രീയത്തിലുള്ളയാളാണ്​ ഞാൻ. ബൈഡ​െൻറ പരിവർത്തനത്തിന്​ അതിനാൽ സാക്ഷിയുമാണ്​'' സെനറ്റർ ആമി ​േക്ലാബൂക്കർ ഓർത്തെടുക്കുന്നു. ​''ബൈഡനെ ഇഷ്​ടംകൊണ്ട്​ മൂടുന്ന ഒരു​പാട്​ പേരുണ്ടിപ്പോൾ. അവർക്ക്​ അദ്ദേഹത്തെ അറിയാം''.

സ്വന്തം പിതാവിനെയും സഹോദരങ്ങളെയും ചെറുപ്പകാലത്ത്​ നഷ്​ടമായതിനെ കുറിച്ച്​ ബൈഡനുമായി പങ്കുവെച്ച വിഷാദവും വേദനയും ടെലിവിഷൻ അവതാരകനും കൊമീഡിയനുമായ സ്​റ്റീഫൻ കോൽബെർട്ട്​ ഓർത്തെടുക്കുന്നുണ്ട്​. ''ജോ ബൈഡന്​ നല്ലോണം അതുണ്ട്​. നോവ്​ പകരുന്ന ഏകാന്തത അദ്ദേഹം പ്രകടിപ്പിക്കും, എന്നിട്ട്​ നിങ്ങൾ ഒറ്റ​ക്കല്ലെന്ന്​ വരുത്തും''.

ഒബാമയുടെ ശരിയായ ആരാധകൻ കൂടിയാണ്​ ബൈഡൻ. രാഷ്​ട്രീയക്കാരനായി അദ്ദേഹത്തി​െൻറ പുതിയ മാറ്റങ്ങളിൽ ഒബാമ വഹിച്ച പങ്കും നിസ്​തുലം. വിദേശ നയ പരിചയവും കോൺഗ്രസിലെ ബന്ധങ്ങളും പരിഗണിച്ച്​ ചുമതല നൽകിയ വൈസ്​ പ്രസിഡൻറ്​ പദവി വലിയ സൗഹൃദത്തി​െൻറ ആകാശത്ത്​​ ഇരുവരെയും ഒന്നിപ്പിക്കുകയായിരുന്നു. (അതുകൊണ്ടുതന്നെ ബൈഡൻ ഒബാമ കുടുംബത്തിലെ എല്ലാവരെയും 'ഓണററി ബൈഡൻസ്​' എന്നും വിളിച്ചു). എന്നും കടപ്പെട്ടവനായിരുന്നു ബൈഡൻ. റിപ്പബ്ലിക്കൻ ആക്രമണങ്ങളെ ബൈഡൻ ഒറ്റക്ക്​ ചെറുത്തു. ദേശീയ സുരക്ഷ വിഷയങ്ങളിൽ ഉപദേശവും എതിർപ്പും ഒന്നിച്ച്​ പ്രകടിപ്പിച്ചു. 'അഫോഡബ്​ൾ കെയർ ആക്​റ്റ്​ പോലുള്ളവ നടപ്പാക്കാൻ കൂടെനിന്നു. ഒബാമയെ കുറിച്ച്​ ബൈഡ​െൻറ വാക്കുകൾ ഇതായിരുന്നു: ''സത്യനിഷ്​ഠയും മര്യാദയും മറ്റുമനുഷ്യരുടെ പ്രശ്​നങ്ങളോട്​ അനുതാപവും ഇത്രക്ക്​ കാണിച്ച ഒരു പ്രസിഡൻറിനെ ഞാൻ കണ്ടിട്ടില്ല''.




ഒബാമ അച്ചടക്കത്തിന്​ പേരു കേട്ടയാളാണ്​. കൃത്യമായ നയ പ്രക്രിയ പാലിച്ചു അദ്ദേഹം. എല്ലാറ്റിനും മതിയായ ഒരുക്കം നടത്തി. ചിലപ്പോൾ അത്​ സഹായികളെക്കാൾ മികച്ചുനിന്നു. സമാനമാണ്​ ബൈഡ​െൻറയും വഴികൾ. ഏറ്റവും മികച്ച സഹായികളാണ്​ കൂട്ടുള്ളത്​. ദേശീയ സുരക്ഷ ഉപദേശക പദവിയിൽ ജെയ്​ക്​ സുള്ളിവനും ട്രഷറിയിൽ ജാനറ്റ്​ യെലനും അറ്റോണി ജനറലായി മെറിക്​ ഗാർലാൻഡും പിന്നെ മറ്റു പലരും. ബൈഡ​െൻറ സർക്കാറിലുമുണ്ട്​ വൈവിധ്യം. ലാറ്റിനോ, വനിത പ്രാതിനിധ്യത്തിൽ മുൻഗാമികളെല്ലാം ബൈഡനു മുന്നിൽ സുല്ലിട്ടുകഴിഞ്ഞു. അത്രക്കുണ്ട്​ അവർക്ക്​ പ്രാതിനിധ്യം.

തിരിഞ്ഞുനോക്കിയാൽ, ജീവിത പരിചയങ്ങളിൽനിന്ന്​ ഏറെ പഠിച്ച ബൈഡൻ ഇന്ന്​ അമേരിക്കക്ക്​ ഏറ്റവും യോജിച്ച പ്രതിനിധിയാണ്​. ഒരിക്കൽ യാഥാസ്​ഥിതികനെന്ന്​ സ്വയം വിശേഷിപ്പിച്ച ഡെമോക്രാറ്റാണ്​ അദ്ദേഹം. അന്ന്​ റിപ്പബ്ലിക്കൻ യാഥാസ്​ഥിതികരുമായിട്ടായിരുന്നു അദ്ദേഹത്തിന്​ ബന്ധം. പക്ഷേ, ഒബാമക്കൊപ്പം ജീവിച്ച അദ്ദേഹം നിലപാടുകൾ മാറ്റിയെഴുതിയിരിക്കുന്നു. എല്ലാവരെയും ഉൾക്കൊണ്ടുള്ള ജീവിതമാണിപ്പോൾ ബൈഡ​േന്‍റത്​.

മുമ്പ്​ ഒബാമക്കൊപ്പമാകു​േമ്പാൾ, 'സ്വന്തം രാജ്യത്തിനായി നിർണായകമായ ചിലതു ചെയ്​ത ഒരാൾക്കൊപ്പം വഴിനടന്നവൻ' എന്നായിരുന്നു സംസാരമെങ്കിൽ ഇനി ബൈഡൻ തന്നെ സ്വന്തം ചരിത്രം കുറിക്കും. ലോകത്ത്​ ലിബറൽ ജനാധിപത്യത്തെ പുനഃസംരചിക്കുകയും ചെയ്യും.

(കടപ്പാട്​: thewire.in മൊഴിമാറ്റം: കെ.പി. മൻസൂർ അലി)

Latest Video:



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Joe BidenKamala HarrisDonald TrumpUnited States Of America
Next Story