Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലോകത്തെ അമ്പരപ്പിച്ച...

ലോകത്തെ അമ്പരപ്പിച്ച വിമാനത്താവളം നിര്‍മ്മിച്ചത് കടലിൽ

text_fields
bookmark_border
ലോകത്തെ അമ്പരപ്പിച്ച വിമാനത്താവളം നിര്‍മ്മിച്ചത് കടലിൽ
cancel

ജപ്പാനിലെ കൻസായി അന്താരാഷ്ട്ര വിമാനത്താവളം നിർമ്മിച്ചിരിക്കുന്നത് കടലിലാണ്. വിമാനത്താവളം നിർമ്മിക്കുന്നതിന് വേണ്ടി ആദ്യം ഒരു ദ്വീപ് നിർമ്മിക്കുകയായിരുന്നു. പിന്നീട് ആ മനുഷ്യനിർമ്മിത ദ്വീപിലാണ് ഈ വിമാനത്താവളം ആരംഭിച്ചത്. 20 മില്ല്യൺ ഡോളറാണ് വിമാനത്താവളത്തിനായി ചെലവഴിച്ചത്. പ്രതിവർഷം 25 മില്ല്യൺ യാത്രക്കാരെങ്കിലും ഈ വിമാനത്താവളത്തിൽ നിന്നും യാത്ര ചെയ്യുന്നുണ്ട്. ഡൊമസ്റ്റിക്, ഇന്റർനാഷണൽ വിമാന സേവനങ്ങളും ഇവിടെയുണ്ട്.

എന്നാൽ, ഏതാനം വർഷങ്ങൾക്കുള്ളിൽ ഈ വിമാനത്താവളം മുങ്ങിപ്പോകുമോ എന്ന ആശങ്കയാണ് ആളുകൾ പങ്കുവെയ്ക്കുന്നത്. ജപ്പാനിലെ ഗ്രേറ്റർ ഒസാക്ക ഏരിയയിലെ ഹോൺഷു തീരത്ത് ഒസാക്ക ബേയുടെ മധ്യത്തിലാണ് ഈ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. കങ്കൂജിമ എന്ന മനുഷ്യനിർമ്മിത ദ്വീപ് ഈ വിമാനത്താവളം ആരംഭിക്കുന്നതിനായി മാത്രം നിർമ്മിച്ചതാണ്.

ഒസാക്ക അന്താരാഷ്ട്ര വിമാനത്താവളത്തിലെ തിരക്ക് കുറക്കാനായാണ് കൻസായി വിമാനത്താവളം നിർമ്മിച്ചിരിക്കുന്നത്. ഈ വിമാനത്താവളത്തിന് രണ്ട് ടെർമിനലുകളുണ്ട്. ടെർമിനൽ 1 ഡിസൈൻ ചെയ്തത് റെൻസോ പിയാനോയാണ്. പ്രധാന എയർലൈനുകളുടെ ഡൊമസ്റ്റിക്, ഇന്റർനാഷണൽ വിമാനങ്ങളാണ് ഇവിടെ വരുന്നത്. ലോകത്തിലെ ഏറ്റവും നീളം കൂടിയ എയർപോർട്ട് ടെർമിനലാണിത്. ടെർമിനൽ 2 ലോക്കൽ വിമാനങ്ങൾക്ക് മാത്രമാണ്.

സ്മിത്‌സോണിയൻ മാഗസിൻ പ്രകാരം 1994 -ലാണ് വിമാനത്താവളം ആദ്യമായി പ്രവർത്തനമാരംഭിക്കുന്നത്. 2018 ആയപ്പോഴേക്കും അത് 38 അടി താഴ്ന്നുവെന്നാണ് റിപ്പോർട്ട്. ഇത് എൻജിനീയർമാർ പ്രവചിച്ചതിലും 25% കൂടുതലാണ്. 100 വർഷമെങ്കിലും വിമാനത്താവളം നിലനിൽക്കുമെന്ന് ചില വിദ​ഗ്ദ്ധർ അഭിപ്രായപ്പെടുമ്പോൾ മറ്റ് ചിലർ പറയുന്നത് 25 വർഷത്തിനുള്ളിൽ അത് അപ്രത്യക്ഷമായേക്കാം എന്നാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JapanAirportOcean
News Summary - Japan Built A $20 Million Airport In The Ocean, But It Is Sinking
Next Story